മിസ്സ്ബാഹ് (സച്ചിന്‍ 27*) : ചേട്ടാ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യട്ടെ..!!
സച്ചിന്‍ : വേണ്ട..!!
യൂനിസ് ( സച്ചിന്‍ 41*) : ഒരു ഹാഫ് സെഞ്ച്വറി അടിക്കാന്‍ ..!!
സച്ചിന്‍ : വേണ്ടന്നല്ലേ പറഞ്ഞത് ...!!
കമ്രാന്‍ അക്മല്‍ ( സച്ചിന്‍ 70*) : കുറച്ചു കൂടി റണ്‍സ് എടുത്തു ടോപ് സ്കൊരെര്‍ ആവാന്‍ ..!!
സച്ചിന്‍ : വേണ്ടെന്നു ..!!
ഉമര്‍ അക്മല്‍ (സച്ചിന്‍ 81*) : ഒരു സെഞ്ച്വറി അടിക്കാന്‍ ..!!
സച്ചിന്‍ : എടൊ തന്നോടല്ലേ വേണ്ടെന്നു പറഞ്ഞത് ...!!
അഫ്രിദി : ഇതെവിടുന്നു വന്നതാണീ പന്നി... ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്താലും വേണ്ടാത്തവന്‍..!!
സച്ചിന്‍ (സച്ചിന്‍ 85*) : എടൊ അല്ലേല്‍ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യ് ..!! മതിയായി.. പോയേക്കാം
അഫ്രിദി : ഹും... എടൊ ഞാന്‍ തന്നോട് ഒരു ആയിരം പ്രാവശ്യം ചോദിച്ചതല്ലേ ക്യാച്ച് ഡ്രോപ്പ് ചെയ്യട്ടേ ക്യാച്ച് ഡ്രോപ്പ് ചെയ്യട്ടെ എന്ന് ... ഡ്രോപ്പ് എന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞത് ... അക്ഷരമൊന്നും മാറിയിട്ടില്ലല്ലോ... ഞങ്ങള്‍ക്ക് എപ്പോഴും ഇങ്ങനെ ക്യാച്ച് ഡ്രോപ്പ് ചെയ്യാന്‍ പറ്റില്ല... പഴയ WC ചാമ്പിയനാ ... നീ എന്നാ വേഷം കെട്ട് ഇറക്കുവാ ?? ...!!!!
സൈമണ്‍ ടുഫെല്‍ : എന്താ പ്രശ്നം ?....!!
അഫ്രിദി : അല്ല ടുഫെല്‍ അങ്ക്ലെ... ഞാന്‍ ഒരു 4 പ്രാവശ്യം ഈ @#@#@ മോന്റെ അടുത്ത്
ചോദിച്ചതാ ക്യാച്ച് ഡ്രോപ്പ് ചെയ്യട്ടെ ക്യാച്ച് ഡ്രോപ്പ് ചെയ്യട്ടെ എന്ന് .. അപ്പൊ അവന്റെ
അമ്മേടെ...
സൈമണ്‍ ടുഫെല്‍ : ശ്ശ് ശ്ശ്ശ് ...
അഫ്രിദി : അല്ലാ അവന്റെ അമ്മേടെ വീട് കശ്മീരിന്റെ അടുത്ത് തന്നെയാ എന്റെയും വീട് ... എന്നിട്ടാ അവന്‍ എന്നോടിങ്ങനെ പെരുമാറണത് ..
വിരാട് കോഹ്ലി : ചേട്ടാ...... ഒരു ക്യാച്ച് ഡ്രോപ്പ് ...
അഫ്രിദി : തൊട്ടപ്പുറത്ത് നിക്കുന്ന കമ്രനോട് ചോദിക്കെടാ ..!! ഓരോന്ന് ബാറ്റ് വാടകയ്ക്ക് എടുത്താ കളിയ്ക്കാന്‍ വന്നു ക്യാച്ച് ചോദിക്കുന്നത്..... എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ തുപ്പിട്ടു ബൌള്‍ ചെയ്യുട്ടോ ... എന്നെ അവര്‍ക്ക് അറിയില്ല ..!!!!
