1. INT. BAR - NIGHT
നഗരപ്രാന്തത്തിലെ ഒരു ലോക്കല്‍ ബാര്‍... ബാറില്‍ മദ്യപിചിരിക്കുന്ന പലതരക്കാര്‍ - ഡ്രൈവര്‍മാര്‍, യുവാക്കള്‍,
ഒറ്റയ്ക്കിരുന്നു കേറ്റുന്നവര്‍, ഗുണ്ടകള്‍,
സാംസ്കാരിക ഊശാന്‍ താടികള്‍ അങ്ങനെ പലതരക്കാര്‍. പല വിഷയങ്ങളിലുള്ള അവരുടെ വെടിക്കെട്ട്
പോലുള്ള സംഭാഷണങ്ങള്‍ ഒന്ന് ചേര്‍ന്ന്, ബാറുകളില്‍
മാത്രം കേള്‍ക്കുന്ന ഉയര്‍ച്ചകളും താഴ്ചകളും ഇടകലര്‍ന്ന ഒരു പ്രത്യേക താളത്തിലെ
മുഴക്കം അവിടമാകെ നിറഞ്ഞുനില്‍ക്കുന്നു. പത്തില്‍ ഒന്നെന്ന കണക്കില്‍ വെടിക്കെട്ടില്‍ അമിട്ടുള്ളത് പോലെ ഇവിടെയും ഇടയ്ക്കിടെ
അമിട്ടുകള്‍ മാറിയും തിരിഞ്ഞും പൊട്ടുന്നുണ്ട്.
ചെറുപ്പക്കാരുടെ ഒരു ചെറുകൂട്ടം, അതില്‍ നിന്നും ഫിറ്റായ ഒരുവന്‍
പെട്ടെന്ന്‍ ചാടി എഴുന്നേല്‍ക്കുന്നു, എന്തോ തര്‍ക്കിക്കുന്ന പോലെ ആംഗ്യം
കാണിച്ചു അവന്‍ ആടിയാടി ക്യാഷ് കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ക്യാഷ്
കൌണ്ടറിന് പുറത്ത് നിന്ന് തീരാറായ ടൂത്ത്‌പേസ്റ്റ് ട്യൂബ് ഞെക്കി
പിഴിഞ്ഞെടുക്കുന്നത് പോലെ കഷ്ടപ്പെട്ട് കാശ് നുള്ളിപ്പെറുക്കിയെടുത്തു ഒരു ബിയറിനുള്ള
പൈസ ഒപ്പിച്ച്, വിജയീഭാവത്തില്‍ കൂട്ടുകാരെ നോക്കുന്ന കുടികാര പയല്‍.
മറ്റൊരു വശത്ത്, എന്തോ വാശിയുള്ളത് പോലെ ചിക്കന്റെ കാലുകള്‍ കടിച്ച്
പറിച്ചും ഹിപ്പോപോട്ടാമസ് വാ തുറന്നത് പോലുള്ള തന്റെ വായിലേക്ക് മദ്യം ഒഴിച്ചും
ഇരിക്കുന്ന ഒരുവനെ നോക്കി ഒരു മൂലയ്ക്ക് ഇരിക്കുന്ന 3 ചെറുപ്പക്കാര്‍. അയാളെ നോക്കി അവര്‍ ഗൂഡാലോചന പോലെ എന്തോ സംസാരിക്കുന്നു. ഒടുവില്‍
അവരിലൊരുവന്‍ “ഇന്‍ ഹരിഹര്‍ നഗറിലെ” അമ്മാവനെ കറക്കിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ
അപ്പുക്കുട്ടനെ പോലെ എഴുന്നേറ്റ് അയാളുടെ നേര്‍ക്ക് നടക്കുന്നു. അപ്പോഴേക്കും ആ
കുംഭകര്‍ണോദരനും തന്റെ മുഖവ്യായാമം തെല്ലൊന്നു നിര്‍ത്തി, മൂത്രശങ്ക തീര്‍ക്കാനായിരിക്കണം,
സീറ്റില്‍ നിന്നും എഴുന്നേറ്റു. നമ്മുടെ
അപ്പുക്കുട്ടന്‍ അയാളുടെ അരികിലെത്തിയതും അയാളെ അങ്ങോട്ട് ഇടിച്ചതും ഇന്‍ ഹരിഹര്‍
നഗര്‍ സിനിമയിലേതു പോലെ തന്നെ അരങ്ങേറി ... പക്ഷെ ആ സിനിമയിലെ വയസ്സനെ പോലെ ശുഷ്കിച്ച
ശരീരമല്ലാത്തതു കൊണ്ടും പര്‍വതശരീരനായതുകൊണ്ടും നമ്മുടെ ബ്രിഹോദരന്‍ ഒന്ന്‍
ചാഞ്ചാടി നേരെ തന്നെ നിന്നു. ‘സോറി’ പ്രതീക്ഷിച്ചു നിന്ന
അയാള്‍ടെ നേര്‍ക്ക്, എന്നിട്ടും നായ്ക്കാണ് മുറുമുറുപ്പെന്ന പോലെ വിക്കനായ അപ്പുക്കുട്ടന്‍
ദേഷ്യത്തില്‍ ചാടികടിച്ച് ചോദിച്ചു
APPUKKUTTAN
നോക്കി നടന്നൂ.. ന്നൂ... ടെഡാ
മൈ@$*... !!
അപ്രതീക്ഷിതമായ
നീര്‍ക്കോലിയുടെ ശീല്‍ക്കാരം കേട്ട തടിയന്‍ ചൂണ്ടു മര്‍മ്മം പ്രയോഗിക്കുന്ന മര്‍മാണിയെ
പോലെ അപ്പുക്കുട്ടന് നേരെ വിരല്‍ ചൂണ്ടി
ഉറക്കെ
THADIYAN
ഡാ...
APPUKKUTTAN
വിരല്‍ കാണിച്ച് പേടിപ്പിക്കുന്നോടാ, അതൊക്കെ അങ്ങ് ഗ്രൗണ്ടില്‍..
കേട്ടോടാ പു.. പു.. പ്.പുല്ലേ...
തടിയന്‍ പിന്നൊന്നും നോക്കിയില്ല കാതില്‍ കടുകുമണി പോയ പോത്തിനെ പോലെ നിന്ന്
വിറച്ചുകൊണ്ട് അയാള്‍ അപ്പുക്കുട്ടനെ തുമ്പിയെയെടുക്കുന്നത് പോലെ കൊങ്ങയ്ക്ക്
പിടിച്ച് തൂക്കിയെടുത്തു...
ഇതൊന്നും ശ്രദ്ധിക്കാതെ
കഷ്ടപ്പെട്ട് കാശ് നുള്ളിപ്പെറുക്കിയെടുത്തു ബിയര്‍ വാങ്ങിയവന്‍ തന്റെ കൂട്ടരില്‍ നിന്നും മാറി, നോമ്പുനോറ്റ്
കിട്ടിയ കൈകുഞ്ഞിനെ കൊതിതീരെ കാണുന്ന പോലെ തന്റെ മുന്നിലെ ബിയര്‍ കുപ്പിയെയും
നോക്കി, തന്റെ കൂട്ടരെയും ഒന്ന് കൂടി പുച്ചഭാവത്തോടെ നോക്കിയിട്ട് അതിനെ എടുക്കാന്‍
കൈ നീട്ടിയതും അവന്റെ മുന്നിലെ ബിയര്‍കുപ്പി അപ്പുക്കുട്ടന്റെ കൂട്ടുകാരന്‍ തടിയന്റെ തലയില്‍ അടിച്ചു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു...
ട്ടിഷ് !!!
ബിയര്‍കുപ്പി അടിച്ചുപൊട്ടിക്കുന്നതിനോടൊപ്പം ഫുള്‍ട്ടോസ് ബിജുവിന്റെ
ചോദ്യം..
FULLTOSS
BIJU
പൈസ വാങ്ങിച്ചു ഔട്ട് ആക്കും അല്ലേടാ
പന്ന അമ്പയര്‍ മോനെ...
പന്ന അമ്പയര്‍ മോനെ...
എതിരാളിയെ തറപറ്റിച്ച ആവേശത്തോടെ
അപ്പുക്കുട്ടന്റെ അരികില്‍ ഡയലോഗ് അടിച്ച് നില്‍ക്കുന്ന ബിജു ഉറക്കെയുള്ള ഒരു “ഡാ...” വിളി കേട്ട്
ഞെട്ടിതിരിയുന്നു...
ബിയര്‍കുപ്പിയുടെ ഉടമ തന്റെ
എല്ലാമെല്ലാമായ ബിയര്‍ നഷ്ടപ്പെട്ടതിലുള്ള
ദേഷ്യവും സങ്കടവും അടക്കാനാവാതെ പറക്കും സിംഗിനെ പോലെ ബിജുവിന്റെ നേര്‍ക്ക്
പറന്നു വരുന്നു !!
ബിജുവിനെയും കൊണ്ട് അവന്‍ ദൂരേയ്ക്ക് പറന്നു വീഴുമ്പോള്‍ അവനു പുറകില്‍ നിന്നും മറ്റാരോക്കെഴോ എണീറ്റുവരുന്നത്
അപ്പുക്കുട്ടന്‍ കാണുന്നു...
അല്പം മാറിയിരുന്ന ഗുണ്ടാ സംഘം
അടിയുടെ ശക്തിയില്‍ താഴേക്ക് കിറുങ്ങി വീഴുന്ന അമ്പയര്‍ ഷിജുവിനെ നോക്കി “ഷിജു അണ്ണാ” എന്ന് വിളിച്ചു ചാടി
എഴുന്നേറ്റ് വരുന്നു...!!
അപ്പുക്കുട്ടന്‍ താഴെ കിടന്നു അടി കൂടുന്ന ബിജുവിനെ നോക്കുന്നു, ഗുണ്ടാ
സംഘത്തെ നോക്കുന്നു, മാറി നില്‍ക്കുന്ന കൂട്ടുകാരനെ നോക്കുന്നു, കിറുക്കത്തില്‍
നിന്നും പയ്യെ എണീറ്റ് വരുന്ന അമ്പയര്‍ ഷിജുവിനെ നോക്കുന്നു... !! എല്ലാം കണ്ടു
സീന്‍ മാറുന്നത് അറിഞ്ഞ് അപ്പുക്കുട്ടന്‍
സ്വയമേ പറഞ്ഞു പോയി...
APPUKKUTTAN
മ..ര്
മൂഞ്ചി !!
2. EXT. BAR - NIGHT
ആ വെടിക്കെട്ടില്‍ നിന്നും മാറി
ബാറിനു പുറത്തൊരു ഓട്ടോ.
അതിന്റെ ഡ്രൈവര്‍ സീറ്റില്‍ മുപ്പതിന് മേല്‍ പ്രായം
തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ബീഡി ആഞ്ഞ് വലിച്ചു അക്ഷമനായ് ഇരിക്കുന്നുണ്ട്.
ഇടയ്ക്കിടെ തന്റെ ഡിസ്പ്ലേ പൊട്ടിയ മൊബൈലിലേക്കും ബാറിന്റെ വാതിലിലേക്കും നോക്കി വേഗത്തില്‍ കാലാട്ടി താഴേക്ക് നോക്കി ഇരിക്കുന്നു.
പെട്ടെന്ന് അവന്റെ മുന്നില്‍ രണ്ടു കാലുകള്‍
പ്രത്യക്ഷപ്പെട്ടു, അവയ്ക്ക് ഉടമയുണ്ടോ എന്നറിയാന്‍ അവന്‍ മേലേയ്ക്കു നോക്കി, അപ്പോള്‍ അറുപതിന്മേല്‍
പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്‍ ആവണക്കെണ്ണ കുടിച്ചവന്റെ ഭാവത്തോടെ വളഞ്ഞോടിഞ്ഞു
അവന്റെ മുന്നില്‍ നില്‍ക്കുന്നു.
വിഷാദവിവശനായ് ചെറുപ്പക്കാരനെ നോക്കി അയാള്‍
വിരലില്‍ 2 എന്ന് ആംഗ്യം
കാണിച്ചുകൊണ്ട് എലിമിനേഷന്‍ റൌണ്ടില്‍
എത്തിയ മത്സരാര്‍ത്ഥി വോട്ട് ചോദിക്കുന്ന പോലെ ഗദ്ഗദകണ്ഠനായി നിസ്സഹായനായ ബാബു
നമ്പൂതിരിയെ പോലെ പറഞ്ഞു ...
OLD
DRUNKARD
2
ദിവസായ് മോനെ... ഒരു തുള്ളി ഉള്ളില്‍
പോയിട്ട്...
സഹായിക്കണം... ഒരു പെഗ്...
അത് കേട്ട ആ ചെറുപ്പക്കാരന്‍
അറിയാതെ സീറ്റില്‍ നിന്നും എഴുന്നേറ്റ് ആ
മനുഷ്യന്റെ തോളിലേക്ക് കൈ വെച്ച് നിന്നു... ആ വയസ്സനെ നോക്കി നിന്ന അവന്‍ ഒരു
തമിഴ് സിനിമയുടെ ബാക്ഗ്രൌണ്ട് മ്യൂസിക്കിനൊപ്പം ഫ്ലാഷ്ബാക്കിലേക്ക് പോയി, ഒരു
നിമിഷം തന്റെ അച്ഛന്റെ വെള്ളമടിയും വാള്
വെയ്പ്പും ഓര്‍ത്തു കണ്ണുകള്‍ നിറഞ്ഞ് അവന്‍ മമ്മൂക്കയെ പോലെ കണ്ഠമിടറി പറഞ്ഞു...
KAPILAN
ഒരു പെഗല്ലാ.. ഈ ബാര്‍ ഞാന്‍ വാങ്ങി തരും... !!
പെട്ടെന്ന് അവന്റെ കൈയിലെ മൊബൈല്‍ ശബ്ദിക്കുന്നു, ഫോണില്‍ നിന്നും
അപ്പുക്കുട്ടന്റെ അത്യുച്ചത്തിലുള്ള നിലവിളി...
APPUKKUTTAN (VO
PHONE)
കപിലണ്ണാ... കലിപ്പണ്ണാ... !!
അത് കേട്ട് ബാറിലേക്ക് കുതിക്കുന്ന കപിലന്റെ പുറകെ കിണ്ടിക്കു വാലെന്ന പോലെ
ആ വയസ്ക്കന്‍ പുറകെ വേച്ചുവേച്ചു ഓടിക്കൊണ്ട്..
OLD
DRUNKARD
ഹോ, എന്തൊരു ഉത്സാഹിയായ ചെറുപ്പക്കാരന്‍... !!
ഞാന്‍ പുറകെയുണ്ട്‌ട്ടോ... പഴയ പോലെ ഓടാനൊന്നും വയ്യേ..
3. INT. BAR - NIGHT
ഓടികിതച്ച് ഒന്നാം നിലയിലെ ബാറിന്റെ വാതില്‍ തുറന്നു അകത്തേക്ക് എത്തിയ കപിലന്‍ കണ്ടത് പഴയ ചില പ്രിയദര്‍ശന്‍
സിനിമകളുടെ അവസാന സ്റ്റണ്ട് സീനാണ്.. ആരോ ആരെയൊക്കെയോ തല്ലുന്നു, ചിലര്‍ പറന്നു
പോകുന്നു, ഇടി കൊണ്ട് വാള് വെയ്ക്കുന്നവര്‍,
മേശകള്‍ ഒടിയുന്നു, മദ്യകുപ്പികള്‍ വായുവില്‍ പറക്കുന്നു, അതിനിടയില്‍ ആരോ
ഒന്നാം നിലയിലെ ജന്നലിലൂടെ പുറത്തേക്ക് പറന്ന് പോകുന്നു... ഒന്നും മനസിലാവാതെ നില്‍ക്കുന്ന
കപിലന്റെ പുറകില്‍ വയസ്സന്‍ എത്തുന്നു, അയാള്‍ പണ്ട് അര്‍ജുനന്‍ കണ്ടത് പോലെ തന്റെ
ലക്ഷ്യമായ മദ്യം മാത്രം മുന്നില്‍ കണ്ടു... വന്നു നിന്നപാടെ എവിടെ നിന്നോ പറന്നു
വന്ന ഒരു സീസര്‍ ബോട്ടില്‍ അയാളുടെ കൈയ്യിലേക്ക്, അത് കിട്ടിയതും
“എന്റെ കണ്കണ്ട ദൈവമേ” എന്ന് വിളിച്ചു കപിലന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു അയാള്‍ വീണതും ഒരുമിച്ചായിരുന്നു. ആരുടെയോ ഒക്കെ അടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടി എത്തിയ അപ്പുക്കുട്ടന്‍ സാഷ്ടാംഗം വീണ് കിടക്കുന്ന ആ വയസ്സനെ കണ്ടു അന്തംവിട്ട് ചോദിക്കുന്നു...
“എന്റെ കണ്കണ്ട ദൈവമേ” എന്ന് വിളിച്ചു കപിലന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു അയാള്‍ വീണതും ഒരുമിച്ചായിരുന്നു. ആരുടെയോ ഒക്കെ അടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടി എത്തിയ അപ്പുക്കുട്ടന്‍ സാഷ്ടാംഗം വീണ് കിടക്കുന്ന ആ വയസ്സനെ കണ്ടു അന്തംവിട്ട് ചോദിക്കുന്നു...
APPUKKUTTAN
അതാര് ??
ഒന്നും മനസിലാവാതെ ചുറ്റും നോക്കി കപിലന്‍
KAPILAN
അച്ഛന്‍..
APPUKKUTTAN
അച്ഛനാ ? ആരുടെ ??
KAPILAN
ങേ ?!!
ഒരു നിമിഷം ആ വയസ്സനെ താഴേക്ക് നോക്കുന്നു...
KAPILAN
ആ ... ആരുടെയോ...
അയാള്‍ തറയില്‍ നിന്നും
കിട്ടാവുന്ന കുപ്പികളെല്ലാം പെറുക്കി ഒരു മൂലയിലേക്ക് ഇഴഞ്ഞുനീങ്ങുന്നു... പറന്നു
വരുന്ന പലതില്‍ നിന്നും ഒഴിഞ്ഞു മാറി കപിലന്‍ ചോദിക്കുന്നു
KAPILAN
ഇവിടെന്തുവാടെയ് നടക്കുന്നത് ? ബിജുവും സിറാജും എവിടെ ?
അത് പറഞ്ഞു തീര്‍ന്നതും, ബിജുവും സിറാജും പുറകില്‍ ബിയര്‍ പോയവനും അവന്റെ പുറകെ വേറെ ആരോക്കെയും
ഒക്കെ പാഞ്ഞു വരുന്നു, ഓടി എത്തുന്നതിനൊപ്പം ബിജുവും സിറാജും ഒരേ സ്വരത്തില്‍ ഉച്ചത്തില്‍
FULLTOSS
BIJU-SIRAAJ
കപിലണ്ണാ...
വിട്ടോ അണ്ണാ...
ഓടി വരുന്ന ബിയര്‍ പോയവനെ കപിലന്‍
അടിച്ച് വീഴ്ത്തുന്നു... ഓടാന്‍ ശ്രമിക്കുന്ന കപിലനെ അവന്‍ പിടികൂടുന്നു... കപിലന്‍
രക്ഷപെടാനായ് അവനെ ആഞ്ഞ് തള്ളുന്നു.. അവന്‍ ദോ.. ഒന്നാം നിലയില്‍ നിന്ന്
തലയും കുത്തി താഴേക്കു...!!
ഒരു നിമിഷം പകച്ചു നിന്ന് കപിലനും
അപ്പുകുട്ടനും സിറാജും ബിജുവും ആട്ടോയിലെത്തി... തറയില്‍ വീണ് കിടക്കുന്ന ബിയറന്‍ ഉറക്കെ വിളിച്ചുക്കൂകി
BEER
SHAMSU
നിന്നെ ഒക്കെ ഞാന്‍ എടുത്തോളാഡാ...
അവന്‍ കിടന്നുകൊണ്ട് കപിലന്റെ ആട്ടോയുടെ പുറകെ
എഴുതിയിരിക്കുന്നത് വായിക്കുന്നു
“ക്രിക്കറ്റ് ആണ് എന്റെ മതം, സച്ചിന്‍ ആണെന്റെ ദൈവം”
CUT
TO:
BAR – NIGHT
ബാറിന്റെ മൂലയില്‍
അടിച്ചുപൂസായ് ഇരിക്കുന്ന വയസ്സന്‍
OLD
DRUNKARD
എനിക്ക് പിറക്കാതെ പോയ മകനാടാ നീ... ഐ ലവ് യൂ ഡാ
തുടരും...
No comments:
Post a Comment