Tuesday, August 4, 2009

കാത്തിരിപ്പ്‌

വെള്ളിയാഴ്ച ദിവസം. ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത ഒരു സന്തോഷം. ഇനി രണ്ടു ദിവസം സമാധാനമായിട്ടിരിക്കാമല്ലോ. അപ്പോഴാണ്‌ ഞാന്‍ നിന്റെ കാര്യം ഓര്‍ത്തത്‌. നിന്നെ കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആവുന്നത്തെ ഉള്ളു. പക്ഷെ എന്താണെന്നറിയില്ല... ഞാന്‍ നിന്നെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു...! ആകെയുള്ള ആശ്വാസം നീ തിങ്കളാഴ്ച എത്തുമല്ലോ എന്നുള്ളത് മാത്രമാണ്.

നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ കിടന്നപ്പോള്‍ തന്നെ ഞാന്‍ ഉറങ്ങി. നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ സ്വപ്നത്തിലും എന്നെ വെറുതെ വിട്ടില്ല. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയതും അപ്പോള്‍ എനിക്കുണ്ടായ വീര്‍പ്പുമുട്ടലും ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ആ നല്ല നിമിഷങ്ങള്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് മറക്കാന്‍ കഴിയുന്നില്ല. പിന്നീട് നീ എന്നെ വിട്ടു പോയി. പക്ഷെ ഞാന്‍ കാത്തിരുന്നു..... എനിക്കറിയാമായിരുന്നു... നീ വരുമെന്ന്... ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു.... ഇപ്പോഴും കാത്തിരിക്കുന്നു.

ശനിയാഴ്ച ഞാന്‍ ഉണര്‍ന്നപ്പോള്‍ ഉച്ച ആവാറായി. ബ്രേക്ക്‌ ഫാസ്റ്റ് വേണ്ടാന്നു വെച്ചു. ഇനി ഊണ് മതി.

**ട്രിംഗ് ട്രിംഗ് **

മൊബൈല് നിലവിളിച്ചതാ.... ആരാണാവോ ? ഫോണ്‍ എടുത്തു നോക്കി. ഒരു കൂട്ടുകാരന്‍.

"ഹലോ"

"ഹലോ... ഡാ ഞാനാ... നീ ഉച്ചക്ക്‌ സിനിമയ്ക്കു വരുന്നുണ്ടോ? ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാ..."

"ഇല്ലെടാ.. ഞാന്‍ വരുന്നില്ല... ഒരു മൂഡ്‌ ഇല്ല... "

"ഹും... ശരി ശരി... അപ്പൊ വെക്കട്ടെ "

സിനിമ കാണണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ നീയില്ലാതെ ഞാന്‍ എങ്ങനെ സിനിമയ്ക്കു പോവും. പോയാല്‍ തന്നെയും എന്റെ ചിന്ത സിനിമയില്‍ ആയിരിക്കില്ല, നിന്നെ കുറിച്ചു മാത്രം ആയിരിക്കും. അതിലും നല്ലതല്ലേ പോവാതിരിക്കുന്നത്.

ഉച്ചക്കും രാത്രിയും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. നീ പോയതില്‍ പിന്നെ ആഹാരത്തിനോടും ഒരു തരം വിരക്തി. നമ്മള്‍ ഒരുമിച്ചായിരുന്നപ്പോള്‍ കഴിച്ച സ്വാദിഷ്ടമായ വിഭവങ്ങളുടെ രുചി ഇപ്പോഴും എന്റെ നാക്കിന്‍ തുമ്പത്ത് ഉണ്ട്. അതൊക്കെ ഒരിക്കല്‍ കൂടെ ആസ്വദിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

ഞായറാഴ്ചയും ഞാന്‍ താമസിച്ചു എഴുന്നേറ്റു. ഭക്ഷണം ദിവസം രണ്ടു നേരം ആക്കിയതില്‍ പിന്നെ ഞാന്‍ ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്. നേരിട്ടു കാണുമ്പോള്‍ നിനക്കതു മനസ്സിലാവും.... നിന്റെ വേര്പാട് അത്ര മാത്രം എന്നില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു... ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം ഏറിയത് പോലെ ഒരു തോന്നല്‍... ഒരു പക്ഷെ നിന്നെ കാണാനുള്ള ആകാംഷ കൊണ്ടാകാം... അവസാനത്തെ കുറച്ചു സമയം തള്ളി നീക്കാനാണല്ലോ ഏറ്റവും ബുദ്ധിമുട്ട് !

നാളത്തെ നിന്റെ വരവിനെ കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. വന്നിട്ട് വേണം നമുക്കു കുറച്ചു ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍... കറക്കം, താമസം,ഭക്ഷണം എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു... നീ എന്നെ പിരിഞ്ഞു പോയപ്പോള്‍ ആശ്വസിപ്പിക്കാന്‍ പലരും വന്നു... കൂടെ സഹതപിക്കാന്‍ എല്ലാര്‍ക്കും പറ്റും.... പക്ഷെ നിനക്കു പകരം വെയ്ക്കാന്‍ അവര്‍ക്ക് കഴിയുമോ ? ഇല്ല... ഒരിക്കലുമില്ല..! നീ വന്നതിനു ശേഷം എനിക്ക് അവരുടെ മുന്‍പില്‍ തലയുയര്‍ത്തി നടക്കണം.

തിങ്കളാഴ്ച ഞാന്‍ അതിരാവിലെ ഉണര്‍ന്നു. കുളിച്ചിട്ടു അമ്പലത്തില്‍ പോയി. തിരികെ റൂമില്‍ എത്തി. ഓഫീസിലേക്ക് പോവാന്‍ തയ്യാറായി. ഇന്നു ഞാന്‍ വളരെ അധികം സന്തുഷ്ടനാണ്. എന്തിന് വേണ്ടിയാണോ ഞാന്‍ കാത്തിരുന്നത്, ഇന്നത്‌ സഫലമാവാന്‍ പോവുന്നു. അതെ... ഇന്നാണ് ആ ദിവസം... ശമ്പളദിവസം !!!

10 comments:

  1. സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല...!
    :D :D

    ReplyDelete
  2. നില നിര്‍ത്തണമെന്ന ഉദ്ദേശ്യവും ഇല്ലായിരുന്നു... ആദ്യത്തെ പാരഗ്രാഫ്‌ വായിക്കുമ്പോ തന്നെ സംഭവം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും എന്ന് ഊഹിക്കവുന്നത്തെ ഉള്ളു :-/

    ReplyDelete
  3. ഹി ഹി ഒരേ തൂവല്‍ പക്ഷികള്‍

    ReplyDelete
  4. Veenidathu kidannu urulaatheda

    ReplyDelete
  5. അഭി..അപ്പോള്‍ ശമ്പളം കൈയ്യില്‍ കിട്ടി..ല്ലേ....എന്നാല്‍ ട്രീറ്റ്‌...എപ്പോ
    ;)

    ReplyDelete
  6. starting vaayichppo thalayil kai vachu :ninakkum kathirikkan aalo ? but last nee ninte swabhavam puratheduthu. salary kittiyo . samadhanamayi poyi urangu

    ReplyDelete
  7. @ കണ്ണനുണ്ണി
    അത് തന്നെ ;)

    @ അനില്‍
    ശരി രാജാവേ :)

    @ കുക്കു
    ട്രീറ്റ്‌ ? അതെന്താ ? അങ്ങനെ ഒരു സംഭവം ഞാന്‍ ആദ്യായിട്ടാ കേള്‍ക്കുന്നേ !

    @ രവീണ
    കമന്റില്‍ എനിക്കിട്ടൊന്നു തേച്ചല്ലോ... ഹും !

    ReplyDelete
  8. dei...ne eni ethupolulla kadhayum kondu vannal muttu kalu adichodikum....

    ReplyDelete
  9. അവളെയും കാത്തിരിക്കുന്നവനാണു ഞാനും..

    ReplyDelete