Sunday, July 26, 2009

നാരങ്ങാ മിട്ടായി

"മമ്മീ മമ്മീ.... വാണ്ട്‌ സ്നിക്കെര്‍സ് നൌ !" എട്ടു വയസുകാരി അര്‍ച്ചന ഉച്ചത്തില്‍ ബഹളം വെച്ചു തുടങ്ങി.

"അച്ചൂ... ടോള്‍ഡ്‌ യു... ഞാന്‍ പിന്നെ തരാം !" ഇന്ദുവിന് ചെറുതായി ദേഷ്യം വന്നു തുടങ്ങി.

"നോ മമ്മീ... എനിക്ക് ഇപ്പൊ കിട്ടണം !" അച്ചു വിടാന്‍ ഭാവമില്ല.

ഇന്ദുവിന്റെ അമ്മ ദേവകി അപ്പൊ മുറിയിലേക്ക് കടന്നു വന്നു.

"എന്താമോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു ചോക്ലേറ്റ് വേണമെന്നു പറഞ്ഞു വാശി പിടിക്കുന്നതാ..."

"മോളിങ്ങു വന്നെ..." ദേവകി അച്ചുവിനെ അടുത്ത് പിടിച്ചു നിര്ത്തി.

"മോള്‍ക്ക്‌ യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നുമില്ലേ? മോള് കുളിച്ചു സുന്ദരികുട്ടിയായിട്ടു വാ... ഞാന്‍ മോള്‍ക്ക്‌ വേണ്ടി പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്..."

"നോ ഗ്രാന്‍ഡ്‌ മാ.... എനിക്ക് ക്ഷീണം ഒന്നുമില്ല... എനിക്ക് പായസം വേണ്ട... സ്നിക്കെര്സ് മതി" അച്ചു നിന്നു ചിണുങ്ങി.

"നീ ആള് കൊള്ളാമല്ലോ... ഇങ്ങനെ മിട്ടായി തിന്നുന്നത്‌ നല്ല ശീലമല്ല... നീ എന്നെ കണ്ടു പഠിക്ക് "

"ഉവ്വ ഉവ്വ... ഇതാരാ മിട്ടായി തിന്നില്ലാന്നു പറയണേ.... അച്ചുമോളിങ്ങു വന്നേ " വാസുദേവന്‍ പുറത്തു നിന്നു വിളിച്ചു.

"ഗ്രാന്‍ഡ്‌ പാ !" അച്ചു ഉറക്കെ വിളിച്ചോണ്ട് വാസുദേവന്റെ അരികിലേക്ക് ഓടി.

"മോള്‍ക്ക്‌ അറിയാമോ ? മോള്‍ടെ ഗ്രാന്‍ഡ്‌ മാ കുട്ടികാലത്ത് ഭയങ്കര മിട്ടായി കൊതിച്ചി ആയിരുന്നു"

"ഈസ്‌ ദാറ്റ്‌ ട്രു... ഗ്രാന്‍ഡ്‌ പാ? ഗ്രാന്‍ഡ്‌ മാ ഒരു ദിവസം എത്ര സ്നിക്കെര്‍സ് കഴിക്കുമായിരുന്നു?"

" അന്ന് സ്നിക്കെര്സ് ഒന്നുമില്ല മോളെ... ആകെ ഉണ്ടായിരുന്നത് നാരങ്ങമിട്ടായി ആയിരുന്നു"

"നാരങ്ങ... ?"

"അതെ... നാരങ്ങ ചെറു കഷണങ്ങളായി മുറിച്ച പോലെ.... മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍... മുറുക്കാന്‍ കടകളില്‍ കുപ്പികള്‍ നിറച്ചും നാരങ്ങ മിട്ടായി ഉണ്ടായിരുന്നു... രണ്ട് അണ കൊടുത്താല്‍ ഒരു പിടി നിറച്ചു കടലാസില്‍ പൊതിഞ്ഞു തരും"

"യു മീന്‍ ന്യൂസ് പേപ്പര്‍ ? അപ്പൊ പ്ലാസ്റ്റിക് പാക്കിംഗ് ഒന്നുമില്ലേ ഗ്രാന്‍ഡ്‌ പാ ?"

"എന്ത് പ്ലാസ്റ്റിക് ? അന്നൊക്കെ മനുഷ്യന്റെ അകവും പുറവും ഒക്കെ വൃത്തിയുള്ളതായിരുന്നു.... അപ്പൊ പറഞ്ഞു വന്നത് നിന്റെ ഗ്രാന്‍ഡ്‌ മാ യുടെ കാര്യം... ഗ്രാന്‍ഡ്‌ മാ ആഴ്ചയില്‍ രണ്ടു മൂന്ന് വട്ടം പോയി നാരങ്ങ മിട്ടായി മേടിക്കും... എന്നിട്ട് ആരും കാണാതെ ഒറ്റയ്കിരുന്നു തിന്നു തീര്‍ക്കും !"

"പിന്നെ... നിങ്ങള്‍ എത്ര പ്രാവശ്യം എന്റെ കൈയില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട് ?" ദേവകിയും കഥ പറച്ചിലില്‍ പങ്കു ചേര്‍ന്നു.

" അത് പിന്നെ ചോദിച്ചിട്ട് തന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാന്‍ ? അയല്‍വാസിയായ ഞാന്‍ ഒരു ദിവസം നോക്കുമ്പോള്‍ പറമ്പിന്റെ അകത്തു മാവിന്‍ ചുവട്ടില്‍ പമ്മിയിരുന്നു നാരങ്ങമിട്ടായി കഴിക്കുന്നു. കണ്ടപ്പോള്‍ എനിക്കും കൊതി വന്നു. ഒരെണ്ണം തരുമോ എന്ന് മര്യാദക്ക് ചോദിച്ചു. തന്നില്ല ! അപ്പോഴാ തട്ടിപ്പറിച്ചത്‌.... അന്ന് നിന്റെ ഗ്രാന്‍ഡ്‌ മായും നിന്നെ പോലെ 'മിട്ടായി വേണം.... ഇപ്പൊ വേണം' എന്ന് പറഞ്ഞു കരഞ്ഞു "

"എന്നിട്ട് ഗ്രാന്‍ഡ്‌ പാ എന്ത് ചെയ്തു? " അച്ചു ആകാംഷയോടെ ചോദിച്ചു.

"എന്ത് ചെയ്യാന്‍ ? ഞാന്‍ തിരികെ എന്റെ വീട്ടില്‍ പോയി അച്ഛന്റെ മേശക്കകത്തു നിന്നു പൈസ മോഷ്ടിച്ച് മിട്ടായി മേടിച്ചു കൊടുത്തു... അപ്പോഴാ ഗ്രാന്‍ഡ്‌ മാ കരച്ചില്‍ നിര്‍ത്തിയത്.... അങ്ങനെ മിട്ടായി കൊടുത്തും വാങ്ങിയും ഇവള്‍ എന്റെ തലയില്‍ ആയി !"

"മിട്ടായി കഴിച്ചു കഴിച്ചു ഞങ്ങള്ക്ക് രണ്ടു പേര്‍ക്കും ഷുഗറും ആയി" ദേവകി ചിരിച്ചു കൊണ്ടു പറഞ്ഞു.

കഥയൊക്കെ കേട്ടിട്ട് അച്ചു കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ഓടിചെന്നു ഇന്ദുവിനോട് എന്തോ രഹസ്യം പറഞ്ഞു.

" .... അച്ഛാ.... അച്ഛന്റെ കഥ കേട്ടിട്ട് ഇവള്‍ ചോദിക്കുന്നത് കേട്ടോ ?"

"എന്താ മോളേ ?"

"ഇവള്‍ക്ക് മൈക്കിളിനെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന് !"

"ആരാ മോളേ മൈക്കിള്‍ ?"

"സ്റ്റേട്സില്‍ ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബ്രിട്ടീഷ്‌ ഫാമിലി താമസിക്കുന്നുണ്ട്. അവരുടെ മകന്റെ പേരാ മൈക്കിള്‍.... രണ്ടും ഒരുമിച്ചാ സ്കൂളില്‍ പോക്കും കളിയും എല്ലാം !"

അച്ചു ഇന്ദുവിന്റെ പിറകില്‍ ഒളിച്ചു നിന്നു കൊണ്ടു പറഞ്ഞു, "മൈക്കിള്‍ എന്റെ കൈയില്‍ നിന്നും സ്നിക്കെര്‍സ് തട്ടിപറിക്കും. എന്നെ എപ്പോഴും കളിയാക്കും.... ഡോണ്ട് ലൈക്‌ ഹിം ഗ്രാന്‍ഡ്‌ പാ !"

വാസുദേവന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് ദേവകിയെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.

"ഇന്നത്തെ കാലത്തു അതും സംഭവിച്ചു കൂടായ്കയില്ല !"

14 comments:

 1. അതൊറപ്പിച്ചോ സംശയിക്കണ്ട :)

  ReplyDelete
 2. ശരിയാ, സംഭവിച്ചുകൂടായ്കയില്ല. :-)

  ReplyDelete
 3. ഞാനും ഒപ്പു വച്ചിരിക്കുന്നു....തീര്ച്ചയായും സംഭവിക്കും.....

  ReplyDelete
 4. @ കാല്‍വിന്‍
  :)

  @ ബിന്ദു
  u too ;)

  @ ചെലക്കാണ്ട് പോടാ
  നന്ദി :)

  ReplyDelete
 5. അതെയതെ. സംഭവിച്ചു കൂടായ്കയില്ല

  ReplyDelete
 6. :) sambhavikkanum sambhavikkate irikkanum saadhyatha undu :) pakse kaalam ganichu prayuvaanel, sambhavichu koodaaykayilla :D :P :)

  ReplyDelete
 7. വാസുദേവന്‍ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് ദേവകിയെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.

  "ഇന്നത്തെ കാലത്തു അതും സംഭവിച്ചു കൂടായ്കയില്ല !"
  :)

  ReplyDelete
 8. @ ശ്രവണ്‍
  എല്ലാരും ഒരേ അഭിപ്രായമാണല്ലോ !

  @ ശ്രീ..jith
  :)

  ReplyDelete
 9. ഹി ഹി കാലം മാറുമ്പോ ബാക്ക്ഗ്രൂണ്ടും മാറണമല്ലോ...
  നാരങ്ങ മിട്ടായി ബ്രാന്‍ഡ്‌ ചെയ്തു പായ്ക്ക് ചെയ്തു എടുത്തപ്പോ സ്നികെര്സ് ആയി....

  ReplyDelete
 10. @ കണ്ണനുണ്ണി
  എന്നാലും നാരങ്ങ മിട്ടായിയുടെ ഏഴയലത്തു വരുമോ സ്നിക്കെര്സ് ?

  ReplyDelete
 11. കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഗ്രാന്‍ഡ്‌ പാ..ഇങ്ങനെ ഒരു ചോദ്യം പ്രതീഷിച്ചു കാണില്ല....

  കൊള്ളാം...:).

  ReplyDelete
 12. @ കുക്കു
  നന്ദി :)

  ReplyDelete
 13. സമ്പത്ത് കാലത്ത് മിട്ടായി കട്ടാല്‍
  ആപത്തു കാലത്ത് setup-ആയി വാഴാം

  അത്ര തന്നെ!

  ReplyDelete