Tuesday, September 1, 2009

ആദ്യാനുഭവം

ദേ ചേട്ടാ.... വേണ്ടാ...

എന്ത് വേണ്ടാന്നു ?

ഈ പരിപാടി വേണ്ട... അത്ര തന്നെ... എനിക്ക് കണ്ട്രോള്‍ കിട്ടുന്നില്ലാ...

നീ വെറുതെ എന്റെ കണ്ട്രോള്‍ കളയിക്കല്ലേ... പറയുന്നതു അനുസരിച്ചാല്‍ മതി...

എനിക്ക് വയ്യ... ആരെങ്കിലും കണ്ടാലോ... എന്തെങ്കിലും അബദ്ധം കാണിച്ചിട്ട് എനിക്ക് നാണം കെടാന്‍ വയ്യ...

ഇവിടെങ്ങും ആരുമില്ല... നമ്മള്‍ രണ്ടു പേരു മാത്രം.... പിന്നെ ആദ്യത്തെ പ്രാവശ്യം ആവുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടന്നു എന്ന് വരില്ല... പക്ഷെ നമ്മള്‍ വീണ്ടും ട്രൈ ചെയ്യണം...

എന്നാലും എനിക്ക് പേടിയാ..

എന്തിനാ പേടിക്കുന്നെ ? നീ വിചാരിക്കുന്നതു പോലെ ഇതു വലിയ ആനക്കാര്യം ഒന്നുമല്ല... നീ ആ കൈ എടുത്തു ഇതിലോട്ടു ഒന്നു പിടിച്ചേ... എന്നിട്ട് ഞാന്‍ സ്റ്റാര്‍ട്ട്‌ പറയുമ്പോ നേരത്തെ കാണിച്ചു തന്നത് പോലെ ചെയ്തു തുടങ്ങിക്കോ...

എന്നാലും...

നീ എന്റെ ക്ഷമ പരീക്ഷിക്കരുത്... വെപ്പ്രാളം കാണിക്കാതിരുന്നാല്‍ മതി... വളരെ പതുക്കെ സാവധാനം ചെയ്താല്‍ മതി... പേടിക്കണ്ടാ...

എനിക്കറിയില്ല... ഞാന്‍ ശ്രമിച്ചു നോക്കാം !

ഗുഡ്‌... അപ്പൊ എല്ലാം ഓര്‍മയുണ്ടല്ലോ.. സ്റ്റാര്‍ട്ട്‌ !

....................!!!

എന്ത് പറ്റി ചേട്ടാ ????

നീ ക്ലച്ച് വേഗം വിട്ടു... ആക്സിലരെഷന്‍ കൊടുത്തുമില്ല... വണ്ടി ഓഫ്‌ ആയതാ...

ഇതാ ഞാന്‍ ആദ്യമേ പറഞ്ഞെ എനിക്ക് ഡ്രൈവിംഗ് പഠിക്കണ്ടാന്ന്.....!!!

5 comments:

  1. അല്ല... !! ഞാന്‍ വേറെ എന്തോ കരുതി... നീ പണ്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോയതല്ലേ

    ReplyDelete
  2. 'ഡ്രൈവിംഗ് സ്‌കൂള്‍' ഏതാ മോനെ?

    ReplyDelete
  3. ഞാന്‍ ഡ്രൈവിംഗ് പഠിപ്പികമായിരുന്നു :P

    ReplyDelete
  4. ഗിയറ് മാറ്റാൻ മറക്കരുത്.. എഞ്ചിൻ ഓയിൽ ചെക്ക് ചെയ്യാനും

    ReplyDelete