കുട്ടിക്കാലം! രാവിലെ എഴുന്നെല്‍ക്കുമ്പോ മെത്ത നനഞ്ഞോ ഇല്ലെയോ എന്ന് നോക്കുന്ന ഒരു കാലമുണ്ടായിരുന്നല്ലോ.. അത് തന്നെ! മിട്ടായും കഴിച്ചു കളിപ്പാട്ടങ്ങളുടെ കൂടെ ഗുസ്തി കൂടി കൊണ്ട് നടന്ന എന്നെ വീട്ടുകാര്‍ സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തു. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നെങ്കിലും പിന്നെ അതൊക്കെ ശീലമായി.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ സ്പോര്‍ട്സ് ഡേ ആണത്രേ. ഫസ്റ്റ് ആവുന്നവര്‍ക്ക് ഗപ്പ് കിട്ടും പോലും. എങ്കില്‍ പിന്നെ നമുക്കും ഒന്ന് നോക്കി കളയാം എന്ന് എന്‍റെ കുഞ്ഞു മനസ്സ് മന്ത്രിച്ചു. അങ്ങനെ യാതൊരു പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെ തന്നെ ഗപ്പ് ഒപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
സ്പോര്‍ട്സ് ഡേ! ആദ്യത്തെ മത്സരം സ്പൂണില്‍ നാരങ്ങ വെച്ചിട്ട് ആ നാരങ്ങാ താഴെ വീഴാതെ ഒരു പോയിന്റില്‍ നിന്നു മറ്റൊരു പോയിന്റ് വരെ സ്പീഡില്‍ നടക്കുക... വെരി സിമ്പിള്‍! എല്ലാവരും സ്ടാര്ട്ടിംഗ് പോയിന്റില്‍ റെഡി ആയി. വിസില്‍ ഊതിയതും ഞാന്‍ ഒരു സ്റ്റെപ്പ് വെച്ചു. അടുത്ത സ്റ്റെപ്പ് വെച്ചത് നാരങ്ങ ആണെന്ന് മാത്രം. എന്നെ കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് മനസ്സിലാക്കിയത് പോലെ നാരങ്ങ ഒറ്റയ്ക്ക് ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി ഉരുണ്ടു പോവുന്നു. ഞാനുണ്ടോ വിടുന്നു. സ്പൂണും കടിച്ചു പിടിച്ചു പിന്നാലെ പോയി അതിനെ എടുത്തു പോക്കറ്റിലാക്കി. ഗുപ്പ് കിട്ടിയില്ലെങ്കിലും ഒരു കപ്പ് നാരങ്ങ വെള്ളത്തിനുള്ള വകയെങ്കിലും വേണമല്ലോ. അങ്ങനെ ആ മത്സരം അവിടെ അവസാനിച്ചു.
അടുത്തത് തവളച്ചാട്ടം. വെരി വെരി സിമ്പിള്‍! എത്രയെത്ര തവളച്ചാട്ടം ചാടിയിട്ടുള്ളവനാ ഈ ഉറുമീസ്. അതിലും പങ്കെടുക്കാന്‍ ഞാന്‍ ചാടി ചാടി പോയി. മത്സരത്തിനു മുന്‍പ് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണല്ലോ.... വീണ്ടും വിസില്‍ മുഴങ്ങുന്നു. ലങ്കയിലേക്ക് എടുത്തു ചാടിയ ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ ചാട്ടം ആരംഭിച്ചു. ഒരു പത്ത് ചാട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു നോക്കി. അടുത്തെങ്ങും ആരും തന്നെയില്ല. എനിക്ക് വയ്യ. അവസാനം ഗപ്പ് കിട്ടാന്‍ പോവുന്നു. സന്തോഷം കൊണ്ടെനിക്ക് ചാടാന്‍ വയ്യേ ! ട്രാക്കിന്റെ പകുതി പോലും ആയിട്ടില്ല. എന്നാലെന്ത് ? ഞാന്‍ തന്നെ ഫസ്റ്റ്...!
അപ്രതീക്ഷിതമായി എനിക്കൊരു വെളിപാട് ഉണ്ടായി.രാവിലെ കഴിച്ച ഇഡലിയും സാമ്പാറും എന്‍റെ കൂടെ ചാടുന്നു! വയറ്റിനകത്ത് എല്ലാം കൂടി കലങ്ങി മറിയുന്നു. ഞാന്‍ പതുക്കെ ചാട്ടത്തിന്റെ സ്പീഡ് കുറച്ചു. ആ തക്കത്തിന് ബാക്കി ഉള്ളവരൊക്കെ വാലിനു തീ പിടിച്ച കണക്ക് പാഞ്ഞു വരുന്നു. സ്പീഡ് കൂടാന്‍ ഒരു നിവര്‍ത്തിയുമില്ല. അവസാനം ട്രാക്കിന്റെ മുക്കാല്‍ ഭാഗം ആയപ്പോ ഞാന്‍ പെരുമ്പാമ്പിനെ കണ്ട തവളയെ പോലെ അട്ടെന്‍ഷന്‍ ആയി. പിന്നെ പതുക്കെ സാവധാനം എഴുന്നേറ്റു. കാലുകള്‍ രണ്ടും അടുപ്പിച്ചു വെച്ചു പതുക്കെ ടോയിലെറ്റ് ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.
വളരെ പെട്ടെന്ന് തന്നെ കാര്യം സാധിച്ചു ഞാന്‍ തിരിച്ചെത്തി. മത്സരം മിസ്സ് ആവാന്‍ പാടില്ലല്ലോ. എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് അടുത്ത മത്സരം പ്രഖ്യാപിച്ചു - തീറ്റ മത്സരം! 5 മിനിറ്റ് കൊണ്ട് മാക്സിമം പഴം അകത്താക്കുക. നിരത്തി വെച്ചിരിക്കുന്ന പഴകുലകളെ ഞാന്‍ ഒന്ന് നോക്കി. പിന്നെ ടോയിലെട്ടിലേക്കു പോവുന്ന വഴിയിലേക്കും ഒന്ന് നോക്കി. സ്വയം ചോദിച്ചു : "ഇനി ഒരു വര കൂടി വരേണ്ടി വരുമോ? ". റിസ്ക് എടുക്കാന്‍ തയ്യാര്‍ അല്ലാത്തതിനാല്‍ ഞാന്‍ ഒഴിഞ്ഞു മാറി. കാരണം ചോദിച്ചു വന്ന കൂട്ടുകാരോട് ഞാന്‍ ഡയറ്റിംഗ് ആണെന്ന് പറഞ്ഞു. ഇവര്‍ക്ക് എന്തൊക്കെ അറിയണം... ഹും !
ഉച്ചക്ക് ശേഷം മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചു. ആദ്യം ബോള്‍ പെറുക്കല്‍ മത്സരം! സംഭവം എന്താണെന്ന് ഒരു പിടിയുമില്ല. എന്നാലും പേര് കൊടുത്തു. മത്സരം തുടങ്ങുന്നതിനു മുന്‍പേ കാര്യങ്ങള്‍ വിവരിച്ചു തന്നു. സ്റ്റാര്‍ടിംഗ് പോയിന്റില്‍ ഒരു ബാസ്കെറ്റ് ഉണ്ട്. ട്രാക്കില്‍ കുറെ ബോള്‍ വെച്ചിട്ടുണ്ട്. ആ ബോള്‍ എല്ലാം ബാസ്കെറ്റിന്റെ അകത്തു ആക്കണം. ഒരു ബോള്‍ ബാസ്കെറ്റിന്റെ അകത്തു ഇട്ടതിനു ശേഷമേ അടുത്ത ബോള്‍ എടുക്കാവൂ. അങ്ങനെ മൊത്തം അഞ്ചു ബോള്‍ ആദ്യം ആര് കുട്ടയുടെ അകത്തു ആക്കുന്നുവോ അവര് ജയിക്കും. ഞാന്‍ കുറച്ചു നേരം ചിന്താവിഷ്ടനായി. ഈ മത്സരം ബുദ്ധി കൊണ്ട് ജയിക്കണം !
വിസില്‍ മുഴങ്ങി. ഞാന്‍ ഓടി. ബോള്‍ പെറുക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ! ആഹാ... എല്ലാവരും രണ്ടാമത്തെ ബോള്‍ എടുക്കുന്ന സമയം കൊണ്ട് അഞ്ച് ബോളും നിറച്ചു കുട്ടയും ഉയര്‍ത്തി പിടിച്ചു കൈയടി ഏറ്റു വാങ്ങാന്‍ വേണ്ടി ഞാന്‍ നിന്നു. ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ പോലും മത്സരം മറന്നു ചിരി! എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ നിന്ന എന്‍റെ നേരെ കൈ ചൂണ്ടി ടീച്ചര്‍ പറഞ്ഞു : "ടിസ്ക്വാളിഫയീട്..!" ഞാന്‍ കുട്ടയും എടുത്തു കൊണ്ട് ഓടിയതാണ് കാരണമത്രേ. കുട്ടയും എടുത്തു നിമിഷ നേരം കൊണ്ട് അഞ്ചു ബോളും പെറുക്കി ഫിനിഷിങ് പോയിന്റില്‍ എത്തിയ ഞാന്‍ ആരായി ?? എന്‍റെ ബുദ്ധിപരമായ നീക്കത്തെ അപമാനിച്ചതിന് പ്രതിഷേധമായി പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും ഞാന്‍ പങ്കെടുത്തില്ല !
Subscribe to:
Post Comments (Atom)
അല്ല പിന്നെ ..അത്രെയുള്ളു കാര്യം...അവരോടു പോയി പണി നോക്കാന്‍ പറ
ReplyDeleteനമ്മള് ലോജിക്കല്‍ ആയി കാര്യം ചെയ്തപ്പോ...ഹിഹി
ആ പിന്നല്ല...ചൂട് വെള്ളത്തിലാണോ കുളി??
ReplyDeleteഅത് കലക്കി..
ReplyDelete:)
ഉസ്കൂളിൽ ഒക്കെ പഠിച്ചിട്ടിണ്ടാ? ;)
ReplyDelete@ കണ്ണനുണ്ണി
ReplyDeleteഅത്രേയുള്ളൂ ....!
@ പാഷാണം
മനസ്സിലായില്ലാ :-/
@ കുക്കു
താങ്ക്സ് !
@ കാല്‍വിന്‍
സ്കൂളില്‍ മാത്രമല്ല കോളേജിലും പഠിച്ചിട്ടുണ്ട് !
എന്‍റെ ബുദ്ധിപരമായ നീക്കത്തെ അപമാനിച്ചതിന് പ്രതിഷേധമായി പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും ഞാന്‍ പങ്കെടുത്തില്ല !
ReplyDeleteബുദ്ധിപരമായ നീക്കങ്ങളൊക്കെ ഇപ്പോഴും ഉണ്ടോ?
നന്നായിരിക്കുന്നു അഭി
ആഹ..!! നിനക്ക് അവിടെ തെറ്റ് പറ്റി... നീ അവിടെ
ReplyDeletejumban logic എന്ത് കൊണ്ട് apply cheythilla