ലൊക്കേഷന്‍: ഒരു കല്യാണ റീസെപ്ഷന്‍
ഞങ്ങളുടെ ഉറ്റ സുഹൃത്ത് സുജിത്തിന്റെ പെങ്ങളുടെ വിവാഹത്തിന് ഞാനും ദാസപ്പനും കൂടി പോവുന്നു. പൊതുവെ പൊതു ചടങ്ങുകളില്‍ പോവാന്‍ ഞങ്ങള്‍ മടി കാട്ടാരുണ്ടെങ്കിലും ഇതു അങ്ങനെ ഒഴിഞ്ഞു മാറാന്‍ പറ്റിയ ഒരു സന്ദര്‍ഭം ആയിരുന്നില്ല. ഇങ്ങനെ ഉള്ള ചടങ്ങുകളില്‍ അധികം പോയി പരിചയം ഇല്ലാത്തതു കൊണ്ടാണോ എന്തോ 'ഡ്രസ്സ് കോഡ് ' എന്നൊരു സാധനത്തെ നീട്ട് ഞങ്ങള്‍ രണ്ടു പേരും ചിന്തിച്ചില്ല. അതിനെ കുറിച്ചു നമ്മളെ ഗൌരവമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് മറ്റാരുമല്ല... നിങ്ങളൊക്കെ ഊഹിച്ചത് പോലെ നമ്മുടെ പ്രിയപ്പെട്ട സുബിന്‍ തന്നെ ആയിരുന്നു. ആ സംഭവം ഇങ്ങനെ...
ആദ്യമായി ഞങ്ങളുടെ വസ്ത്രധാരണത്തെ പറ്റി ഒരു ഏകദേശ രൂപം തരാം.
ഞാന്‍ : കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു മാസം വരെ നോണ്‍ സ്റ്റോപ്പ് ആയിട്ട് യുസ് ചെയ്ത് കടും നീല നിറത്തില്‍ അവിടെ അവിടെ കുമ്മായം പൂശിയത് പോലെ അടയാളങ്ങള്‍ വന്നു തുടങ്ങിയ ഒരു ജീന്‍സ് ഉം അതിന്റെ കൂടെ അന്ന് രാവിലെ അലമാരയില്‍ കൈയിട്ടപ്പോള്‍ തടഞ്ഞ ഒരു ഷര്‍ട്ട് ഉം ( അത് ഇസ്ത്തിരിയിട്ടോ ഇല്ലെയോ എന്ന് എനിക്ക് ഇപ്പോഴും സംശയം ആണ് ... ദാസപ്പന്‍ പറയുന്നു ഇല്ലെന്നു !! )
ദാസപ്പന്‍ : പാന്റ്സ് ആണോ ജീന്‍സ് ആണോ എന്ന് എനിക്ക് കറക്റ്റ് ആയി ഓര്‍മയില്ല പക്ഷെ ദാസപ്പന്റെ ഷര്‍ട്ട് ആയിരുന്നു താരം. മഞ്ഞ.... അതെ... നിങ്ങള്‍ കേട്ടത് ശെരിയാണ്.... മഞ്ഞ നിറത്തില്‍ മോഡേണ്‍ ആര്‍ട്ട് ചെയ്താല്‍ എങ്ങനെ ഇരിക്കും...? അത് പോലെ ഒരു ഷര്‍ട്ടും ഇട്ടു കൊണ്ടാണ് അവന്‍ വന്നത്.... അത് ഇട്ടു കൊണ്ടു ഒരു കിലോമീറ്റര്‍ ദൂരെ ഒരു ആള്‍കൂട്ടത്തില്‍ ദാസപ്പനെ തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല... ഇതു കണ്ടു ഞാന്‍ വരെ ഞെട്ടി. അപ്പോള്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയേണ്ടല്ലോ...
ഞങ്ങള്‍ രണ്ടു പേരും ഇങ്ങനെ ഉള്ള കോലത്തില്‍ വിവാഹത്തിന് പോവുന്നു. ക്രിസ്ത്യന്‍ വിവാഹം ആയിരുന്നതിനാല്‍ പള്ളിയില്‍ കുറെ നേരം നില്‍കേണ്ടി വന്നു. നിന്നു നിന്നു അവസാനം"എന്ത് പാപം ചെയ്തിട്ടാണ് എന്നെ ഇങ്ങനെ നിര്‍ത്തിയെ?" എന്ന് ചോദിക്കേണ്ട അവസ്ഥ വരെ ആയി... ചടങ്ങുകള്‍ ഒക്കെ തീരാന്‍ ഒരുപാടു സമയം എടുത്തു. ആ സമയം അത്രയും ഞങ്ങള്ക്ക് സഹനശക്തി നല്കിയത് വിവാഹവിരുന്നിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ആയിരുന്നു... വിരുന്നിന്നു വിളമ്പാന്‍ പോവുന്ന പല പല വിഭവങ്ങളെ കുറിച്ചു ചര്ച്ച ചെയ്ത് ഞങ്ങള്‍ സമയം തള്ളി നീക്കി... ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു സുജിത് ഞങ്ങളുടെ അടുത്ത് വന്നിട്ട് പതിയെ ചോദിച്ചു, " എടാ അലവലാതികളെ, നിങ്ങള്ക്ക് ഈ ഒരു ദിവസമെങ്ങിലും നല്ല രീതിയില്‍ ഡ്രസ്സ് ചെയ്ത് വന്നു കൂടെ ?"
അവനെ അടിമുടി നോക്കിയിട്ട് ഞാന്‍ ചോദിച്ചു," ചുരിദാര്‍ ഇട്ടിരിക്കുന്ന നീയാണോ ഞങ്ങളെ ഡ്രസ്സ് ഇടാന്‍ പഠിപ്പിക്കുന്നെ ?"
ഉടനെ ദാസപ്പന്‍ ചിരിച്ചോണ്ട്, " എടാ മണ്ടാ... ഇതു ചുരിദാര്‍ അല്ലെടാ... ഇതാണ് കിര്‍മാനി !!"
സുജിത് തലയില്‍ കൈ വെച്ചോണ്ട് പറഞ്ഞു," ബ്ലാടി ഫൂള്‍ ..... ഇതു കിര്‍മാനി അല്ലെടാ... ഇതാണ് ഷെര്‍വാണി.... നിന്നെ ഒക്കെ കല്യാണത്തിന് വിളിച്ച എന്നെ തല്ലണം..."
കൂടുതല്‍ നേരം സംസാരിച്ചാല്‍ സുജിത് അവന്റെ ഷാള്‍ എടുത്തു തലയില്‍ കെട്ടി ഞങ്ങളെ തൊഴിക്കും എന്ന് പേടിച്ചു ഞങ്ങള്‍ വിരുന്നു ഒരുക്കി വെച്ചിട്ടുള്ള ഓടിറ്റൊരിയം ലക്ഷ്യമാക്കി യാത്രയായി.
സുബിന്‍ നേരെ അവിടെ എത്തിച്ചേരും എന്നായിരുന്നു പറഞ്ഞിരുന്നെ. ഞങ്ങള്‍ അവിടെ ലാന്‍ഡ് ചെയ്തപ്പോള്‍ അവന്‍ വന്നിട്ടില്ല. സുജിത്തിന്റെ കോളേജ് ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. അവരുടെ കൂടെ ഞങ്ങളും നിന്നു. ദാസപ്പന്റെ ഷര്‍ട്ട് ആയിരുന്നു ആദ്യമേ ഞങ്ങളുടെ ചര്‍ച്ചാവിഷയം. അങ്ങനെ ചര്‍ച്ചകളും വായിനോട്ടവു നല്ല രീതിയില്‍ മുന്നോട്ടു പോവുമ്പോള്‍ ആണ് അത് സംഭവിച്ചത്..!!!
ഞങ്ങള്‍ നില്കുന്നതിന്റെ അടുത്തായിട്ടു ഒരു ബൈക്ക് വന്നു ബ്രേക്ക് ഇടുന്നു. അതില്‍ നിന്നു ഒരു രൂപം ഇറങ്ങുന്നു. ജനകൂട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആ രൂപത്തില് പതിക്കുന്നു. സിനിമയില്‍ നായകന്‍ വരുമ്പോള്‍ ക്യാമറ കാലില്‍ നിന്നു തലയിലേക്ക് പോവുന്നത് പോലെ ഞങ്ങളുടെ കണ്ണുകള്‍ താഴേക്ക് പോവുന്നു. കാലില്‍ പളപള മിന്നുന്ന ഷൂസ് .... അലക്കി തേച്ച കറുത്ത പാന്റ്സ്.... അരക്കെട്ടില്‍ ബെല്‍റ്റ്... പിന്നെ ഒരു കറുത്ത പാടോ പുള്ളിയോ ഇല്ലാത്ത ഇളം നീല നിറത്തില്‍ ഒരു പ്ലെയിന്‍ ഷര്‍ട്ടും... മൊത്തത്തില്‍ ഒരു എക്സിക്യൂട്ടീവ് ലൂകും ആയിട്ട് സുബിന്‍ എന്റര്‍ ചെയ്യുന്നു..!!!
ആണുങ്ങള്‍ അസൂയയോടെയും പെണ്ണുങ്ങള്‍ ആരാധനയോടെയും നോക്കുന്നതിനിടെ സുബിന്‍ നടന്നു ഞങ്ങളുടെ അടുത്ത് വന്നു. വന്നുടനെ ദാസപ്പനെ നോക്കി ഒരു ചിരി.... വെറും ചിരി അല്ല ആക്കിച്ചിരി...
"എന്തോന്ന് വേഷങ്ങലാടെ ഇതു ?? നിനക്കു എവിടുന്നു കിട്ടിയെടാ ഈ ഷര്‍ട്ട് ?? എങ്ങനെ തോന്നിയെടാ ഇവിടെ ഇങ്ങനെ ഒരു ഷര്‍ട്ടും ഇട്ടോണ്ട് വരാന്‍ ?? ഒരു കല്യാണത്തിന് വരുമ്പോള്‍ എങ്കിലും കുറച്ചു ഡിസന്റ് ആയിട്ട് വന്നു കൂടെ ?? എന്നെ കണ്ടു പഠിക്കു... "
ഞാന്‍ രക്ഷപെട്ടു എന്ന് സമാധാനിച്ചു ഇരിക്കുമ്പോള്‍ അവന്‍ എന്നെയും വെറുതെ വിട്ടില്ല.
"നിനക്കു ഈ ജീന്‍സ് ഇതു വരെ കളയാന്‍ സമയം ആയില്ലേ ? ഇതു നമ്മള്‍ നാല് വര്‍ഷം മുന്‍പ് ഒരുമിച്ചു പോയി മേടിച്ചതല്ലേ ?? കൊണ്ടു കളയെടാ... കുമ്മായം പൂശിയത് പോലെ ഉണ്ട് !!"
സുജിത്തിന്റെ കൂട്ടുകാരുടെ ഇടയില്‍ വെച്ചാണ് അവന്റെ ഈ ടയലോഗ്. ഞാനും ദാസപ്പനും കാറ്റു പോയ ബലൂണ്‍ പോലെ അങ്ങ് ചെറുതായി പോയി... "എന്നാലും ഈ കൊലച്ചതി നീ ഞങ്ങളോട് ചെയ്തല്ലോടാ... ഷൂ ഇട്ടാല്‍ കാല് ചൊറിയും എന്ന് പറഞ്ഞു നടന്നിരുന്ന നീ ഇന്നു ഷൂ ഇട്ടതു പോരാഞ്ഞിട്ട് അത് പോളിഷ് വരെ ചെയ്തിരിക്കുന്നു.... ഇന്സേര്ട്ട് ചെയ്ത് വരാന്‍ ഇവിടെന്താ വല്ല ഇന്റര്‍വ്യൂ നടക്കുന്നുണ്ടോ ? എന്നാല്‍ പിന്നെ ഒരു ടൈ കൂടി കെട്ടി കൂടാരുന്നോ ??"
സുബിന്‍ ഗമയില്‍ പറഞ്ഞു," എടാ .... ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്...!!"
അപ്പോഴേക്കും സുജിത് വന്നു. സുബിനെ കണ്ടപ്പോള്‍ സുജിത് നു പതിവില്ലാത്ത ആദരവ്.... "കൊള്ളാം സുബിനെ.... നീയെങ്ങിലും നല്ല രീതിയില്‍ ഡ്രസ്സ് ചെയ്ത് വന്നല്ലോ... നിന്നെ ഞാന്‍ അളിയന് പരിചയപെടുത്തി കൊടുക്കുന്നുണ്ട്... ഇവന്മാരെ ഒക്കെ ഇനി എങ്ങനെയാ അവിടെ കൊണ്ടു പോവുന്നെ.... എനിക്ക് തന്നെ മാനക്കേട്.... കൊമാളിവേഷവും തേഞ്ഞ ചെരിപ്പും ഇട്ടോണ്ട് ഓരോരുത്തന്മാര്‍ വന്നോളും...!!! "
ഒരു വിരുന്നു കഴിക്കാന്‍ എന്തൊക്കെ സഹിക്കണം ദൈവമേ !!
നട്ടുച്ച സമയം ആയതിനാല്‍ വെയില്‍ കൂടി കൂടി വന്നു. ഞങ്ങള്‍ അല്ലാതെ തന്നെ നല്ല ചൂടായി ഇരിക്കുന്നു. അപ്പോഴുണ്ട് സുബിന്‍ വീണ്ടും തുടങ്ങുന്നു.... "എടേ... നിനക്കൊന്നും ചൂടു എടുക്കുന്നില്ലേ ?? വെയില് കൊണ്ടു എന്റെ ഗ്ലാമര്‍ പോവുന്നു... നമുക്കു ആ മരച്ചുവട്ടിലേക്ക് മാറി നിക്കാം... വെയിലും മാറും വായിനോട്ടവും നടക്കും... എങ്ങനെ ഉണ്ട് എന്റെ ഐഡിയ ? "
ഒന്നും മിണ്ടാന്‍ ആവാതെ ഞങ്ങള്‍ അവനെ പിന്‍തുടര്‍ന്നു... ദാസപ്പന്‍ എന്റെ ചെവിയില്‍ പറഞ്ഞു , "അളിയാ... ഇവന്റെ കൂടെ നടന്നാല്‍ ശെരിയാവില്ല... ഇവനെ കണ്ണ് വെക്കാതിരിക്കാന്‍ നമ്മള്‍ കൂടെ നടക്കുവാണെന്ന് ബാക്കി ഉള്ളവര്‍ പറയും... ഹും.. !!"
അങ്ങനെ മരത്തിന്റെ താഴെ ഞങ്ങള്‍ എത്തി വായിനോട്ടവും ആരംഭിച്ചു. പതിവിനു വിപരീതമായി പെണ്‍കുട്ടികള്‍ ഇങ്ങോട്ടും നോക്കുന്നുണ്ട്.. അതെന്താണ് അങ്ങനെ? നമ്മുടെ കൂടെ വേറെ ആരെങ്ങിലും നില്ക്കുന്നുണ്ടോ? ഞാനും ദാസപ്പനും തല ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും തിരിക്കുന്നു. ഇല്ല... ആരും തന്നെ ഇല്ല... ലോക്ക് കിയാ ജായെ..
സുബിന് മാത്രം ഒരു കുലുക്കവും ഇല്ല... അവന്റെ തല അതേ പൊസിഷനില്‍ തന്നെ നിക്കുന്നു.. ഇനി പിന്നോട്ട് നോക്കണമെങ്കില്‍ സുബിന്‍ മൊത്തത്തില്‍ കറങ്ങുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു..
"കണ്ടോടാ... പെണ്‍കുട്ടികള്‍ ഒക്കെ എന്നെ നോക്കണേ... ഇതാണ് സിമ്പിള്‍ ആയിട്ട് ഡ്രസ്സ് ചെയ്താല്‍ ഉള്ള ഗുണം "
ഞങ്ങള്‍ : "പിന്നെ... അവര്ക്കു നിന്നെ നോക്കല്‍ അല്ലെ പണി..ഒന്നു പോടെ.. !!"
സുബിന്‍ : "ഓ.. അവരൊക്കെ നിങ്ങളെ നോക്കുവനെന്നാണോ വിചാരിച്ചേ... പെണ്‍കുട്ടികള്‍ക്ക് സിമ്പിള്‍ ആയിട്ട് ഡ്രസ്സ് ചെയ്യുന്ന ആണുങ്ങളെ ആണ് ഇഷ്ടം... ഡോണ്ട് ദേ ലൈക് ? "
വരാനിരിക്കുന്ന സംഭവങ്ങള്‍ പാവം സുബിന്‍ അറിഞ്ഞില്ലല്ലോ... അത് അപ്പോള്‍ സംഭവിച്ചു... അത് എന്ന് വെച്ചാല്‍ ഇത്രേയുള്ളൂ...
"പ്ലക്ക് "
ഇങ്ങനെ ഒരു ശബ്ദവും സുബിന്റെ ഞെട്ടലും ഒരുമിച്ചായിരുന്നു.. മുകളില്‍ നിന്നു "ക്രാ ക്രാ" എന്നൊരു ശബ്ധം കൂടി ഫോളോ ചെയ്തപ്പോള്‍ ഞങ്ങള്ക്ക് കാര്യങ്ങള്‍ മനസ്സിലായി.... ഈ സംഭവങ്ങളുടെ പരിണിത ഫലമായി സുബിന്റെ ഇളം നീല ഷര്‍ട്ട്‌ന്റെ പിന്‍ഭാഗത്തായി സാമാന്യം വലിയ ഒരു കറുത്ത പാടു പ്രത്യക്ഷ്യപെടുന്നു.. ഞാന്‍ തല തല്ലി ചിരിക്കാന്‍ തുടങ്ങി .. ദാസപ്പന്‍ ആണെങ്ങിലോ ഉരുണ്ടു കിടന്നു ചിരി...
"ആഹാ... ഓഹോ.. ഇപ്പോള്‍ എങ്ങനെ ഉണ്ട് സുബിനെ ? നിനക്കു ഒരു ബ്യൂട്ടി സ്പോട്ട്ന്റെ കുറവുണ്ടായിരുന്നു... മുഖത്തായിരുന്നു വേണ്ടിയിരുന്നെ... സാരമില്ല.. !!"
സുബിന്‍ 'അവളുടെ രാവുകള്‍' പോസ്റ്റര്‍ലെ സീമയെ പോലെ നിന്നു. ഞങ്ങളുടെ ബഹളം കേട്ട് ചിലരൊക്കെ ശ്രദ്ധിച്ചു തുടങ്ങി.. സുബിന്‍ ദയനീയമായി ഞങ്ങളെ നോക്കി പറഞ്ഞു , " അളിയാ... നാറ്റിക്കരുത്.... ആരെങ്കിലും ഇങ്ങോട്ട് വരുന്നതിനു മുന്പ് ഈ തൂവാല കൊണ്ടു അതൊന്നു തുടച്ചു കളയെടാ.. പ്ലീസ് !!"
ഞാന്‍ വളരെ കഷ്ടപ്പെട്ട് ചിരി നിര്‍ത്തിയിട്ട് പറഞ്ഞു , " അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി... ഇനി എന്തോന്ന് നാറാന്‍ ?? നീ നേരത്തെ പറഞ്ഞതു സത്യമാ.. പെണ്‍കുട്ടികള്‍ ഒക്കെ നിന്നെ തന്നെയാ നോക്കുന്നെ.. മാത്രമല്ല ചിരിക്കുന്നുണ്ട്.. എനിക്ക് സമാധാമായെടാ.. ആ കാക്കക്ക് ഞാന്‍ ചിക്കന്‍ ബിരിയാണി മേടിച്ചു കൊടുക്കും !!"
ഞങ്ങളുടെ സഹായമില്ലാതെ സുബിന് ശുദ്ധികലശം നടത്താന്‍ സാധിക്കില്ല എന്ന സാഹചര്യം ഞങ്ങള്‍ മാക്സിമം ചൂഷണം ചെയ്തു. അവസാനം അവന്‍ കരയും എന്ന അവസ്ഥ ആയപ്പോള്‍ ഞങ്ങളുടെ മനസ്സലിഞ്ഞു. ഫ്രണ്ട്സ് ആയിപ്പോയില്ലേ ? സുബിനെ വീണ്ടും പഴയത് പോലെ ടിപ്പ്-ടോപ്പ് ആക്കി എടുത്തു... അതിന് മുന്പ് ഞങ്ങള്‍ മൊബൈലില്‍ പടം പിടിക്കാന്‍ മറന്നില്ല... എന്തിനും തെളിവ് വേണമല്ലോ... സുബിന് മറ്റൊരു സഹായം കൂടി ഞങ്ങള്‍ ചെയ്തു കൊടുത്തു... അവിടെ ഞങ്ങള്ക്ക് പരിചയമുള്ളവരും അല്ലാത്തവരും ആയിട്ടുള്ള എല്ലാവര്ക്കും ഈ കഥ ഞങ്ങള്‍ ഫോട്ടോ സഹിതം പറഞ്ഞു കേള്‍പ്പിച്ചു.. !!
സുബിന്‍ അന്ന് നടന്ന ഫോട്ടോ സെഷനില്‍ ചിരിച്ചിട്ടില്ല... ആരോടും ഒന്നും മിണ്ടിയില്ല... എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് ഒരൊറ്റ മുങ്ങല്‍ ആയിരുന്നു...
പിന്നീട് പല ചടങ്ങുകളിലും ഞങ്ങള്‍ ഒത്തു കൂടിയിട്ടുണ്ടെങ്കിലും സുബിന്‍ പിന്നെ ടിപ്പ്-ടോപ്പ് വേഷത്തില്‍ ഇതു വരെ വന്നിട്ടില്ല... !!
Subscribe to:
Post Comments (Atom)
അന്നത്തെ ദിവസം മറക്കാന്‍ പറ്റൂല. ആ സിംപല് സൂബിന് ന്റെ മൂകതത് വിടര്‍ന്ന ചമ്മല്‍... ഹാ ഹാ...!!!
ReplyDeleteആ ഫോടോ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിട്ട് ഉണ്ട്. എന്നേലും വീണ്ടും ജാട ഇറക്കി ആലൊ !!
അങ്ങനെ അപ്പുകുട്ടന്‍ കലക്കി. മച്ചാനെ അടിപൊളി. ഇനിയും ഇതു പോലെ ഉള്ള കഥകള്‍ എഴുതൂ
Cheers
Abhi...
ReplyDeleteI never thought u guys r so cruel....:O ...ingane venam friends aayal...:p
but one thing i would say....great narration....really superb yaar...!go on...!:-)
Kidu... :-)
ReplyDelete