Thursday, April 9, 2009

ഒറ്റമൂലി

വൈകുന്നേരം ഓഫീസില്‍ നിന്നു വന്നു കേറിയപ്പോള്‍ തുടങ്ങിയ പരാതി പറച്ചിലാണ് . രാജീവന് തല പെരുത്തു തുടങ്ങി. ഗീത ചിലപ്പോള്‍ അങ്ങനെയാണ്. ചെറിയ കാര്യം മതി ടെന്‍ഷന്‍ അടിക്കാന്‍.

എന്നെത്തെയും പോലെ ചായ ചോദിച്ചപ്പോള്‍ പറയുവാണ്, "എന്റെ കാര്യത്തില്‍ നിങ്ങള്ക്ക് ഒരു ശ്രദ്ധയുമില്ല, ഞാന്‍ എങ്ങനെയെങ്ങിലും ജീവിച്ചോട്ടെ, നിങ്ങളോട് ഞാന്‍ പരാതി പറയാന്‍ പാടില്ല, പറഞ്ഞാല്‍ കുറ്റം, പരാതി പറയുന്നതു ഉത്തമഭാര്യയുടെ ലക്ഷണമല്ല പോലും, എല്ലാം സഹിക്കണം, ക്ഷമിക്കണം.."ഇങ്ങനെ കാട് കേറിയപ്പോള്‍ അയാള്‍ മിണ്ടാതെ അടുക്കളയില്‍ ചെന്നു ഒരു ഗ്ലാസ് വെള്ളം കുടിച്ചു തൃപ്തിയടഞ്ഞു.

കുറച്ചു നേരം TV കാണാമെന്നു വെച്ചപ്പോള്‍ അടുക്കളയില്‍ നിന്നും അശരീരികള്‍ വീണ്ടും : "ഞാന്‍ ഇവിടെ എന്റെ പ്രിയപ്പെട്ട സീരിയല്‍ ഒക്കെ വേണ്ടാന്നു വെച്ചിട്ട് പണിയെടുക്കുന്നു. എന്നാല്‍ ഒന്നു വന്നു സഹായിക്കുമോ അതുമില്ല. ബാക്കി ഉള്ളവര്‍ പണിയെടുക്കുമ്പോള്‍ കുത്തിയിരുന്ന് TV കാണാന്‍ ഒരു മടിയുമില്ല".

രാജീവന്‍ ഇപ്പ്രാവശ്യവും ഒന്നും മിണ്ടിയില്ല. TV ഓഫ് ചെയ്തിട്ട് ബെഡ് റൂമിലേക്ക്‌ നടന്നു. അവിടെയും ഗീതയുടെ ഒച്ച ഒഴുകിയെത്തി. അത് ഇപ്പ്രകാരം : "എനിക്ക് നടുവേദന ഉണ്ടെന്നു പറഞ്ഞിട്ട് രണ്ടു മാസമായി. എന്നാല്‍ ഒന്നു ഡോക്ടറിന്റെ അടുത്ത് കൊണ്ടു പോവുകയോ അതല്ലെങ്ങില്‍ വീട്ടു വേലയ്ക്കു ആളെ വെക്കുകയോ ചെയ്യത്തില്ല. ഇവിടത്തെ പണിയൊക്കെ കഴിഞ്ഞു ഞാന്‍ കിടന്നോ ഇല്ലയോ എന്നൊന്നും പ്രശ്നമില്ല. ഓഫീസില്‍ നിന്നു വന്നാല്‍ ചായയും കുടിച്ചു കിടക്കാന്‍ എന്തൊരു ഉത്സാഹമാ!"

രാജീവന്‍ ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗീതയുടെ ശബ്ദം അസഹ്യമായി തുടങ്ങി. ക്ഷമയുടെ നെല്ലിപ്പലക കാണാന്‍ തുടങ്ങുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു ആശുപത്രിയിലേക്ക് പൊക്കി കൊണ്ടു പോവുമ്പോ തലയില്‍ തേങ്ങ വീണെന്ന് പറഞ്ഞാലുള്ള അവസ്ഥ. അയാള്‍ കുറച്ചു നേരം ചിന്താമഗ്നനായി. ഇതിന് ഒരു ഒറ്റമൂലി മാത്രമെ ഉള്ളു.

പതുക്കെ അയാള്‍ ബെഡ് റൂമിലെ അലമാര തുറന്നു. ഏറ്റവും താഴത്തെ തട്ടില്‍ നിന്നും ഒരു സാധനം പൊടി തട്ടി എടുത്തു. പണ്ടു താന്‍ മേടിച്ചു വെച്ച തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അയാള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. എന്നിട്ട് പതുക്കെ അത് ലോഡ് ചെയ്തു.

ഒരൊറ്റ വെടി മാത്രമെ പാടുള്ളു. അതോടെ ഈ പ്രശ്നം തീരണം. തീരും ! ഉറച്ച കാല്‍വെപ്പുകളോടെ രാജീവന്‍ മുറിക്കു പുറത്തിറങ്ങി. ഗീത തന്റെ വരവ് അറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പതുക്കെ അടുക്കളയിലേക്കു എത്തി നോക്കിയപ്പോള്‍ പാത്രം കഴുകി കൊണ്ടിരിക്കുന്ന ഗീതയെ രാജീവന്‍ കണ്ടു. ശബ്ദം ഒന്നും ഉണ്ടാക്കാതെ അയാള്‍ അവളുടെ തൊട്ടു പിന്നാലെ നിലയുറപ്പിച്ചു.

പതുക്കെ അയാള്‍ തോക്ക് ഉയര്ത്തി. അത് ഗീതയുടെ തലയുടെ നേര്‍ക്ക്‌ ചൂണ്ടി. തലയും തോക്കും തമ്മില്‍ ഒട്ടും അകലം ഇല്ല. ഒരു വെടിയില്‍ എല്ലാം ക്ലോസ് ! അയാളുടെ ചുണ്ടില്‍ വികൃതമായ ഒരു ചിരി വിടര്‍ന്നു.കാഞ്ചി വലിച്ചു !

.......ഠോ.........

അടുക്കളയില്‍ ആ ശബ്ദം മാറ്റൊലി കൊണ്ടു. ഗീത ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കി. അവിടെ അതാ രാജീവന്‍ ഒരു മാസം മുന്പ് ദീപാവലിക്ക് മേടിച്ച കളിത്തോക്ക്‌ തന്റെ നേരെ ചൂണ്ടി നില്ക്കുന്നു. നിമിഷങ്ങള്‍ കടന്നു പോയി.... ഒന്ന്...രണ്ട്...മൂന്ന്.......പത്ത് ! ആരും ഒന്നും മിണ്ടിയില്ല.

അവസാനം രാജീവന്‍ പറഞ്ഞു, " ഒരു മണിക്കൂറായി നീ മാറുന്നില്ല മാറുന്നില്ല എന്ന് പറഞ്ഞോണ്ടിരുന്ന ഇക്കിള്‍ ഇപ്പൊ മാറിയല്ലോ ! "

11 comments:

  1. ഇക്കിള്‍ = hiccup
    ഇനി hiccup എന്താണെന്നു ചോദിച്ചോണ്ട് വന്നേകരുത് !

    ReplyDelete
  2. melil ithu aavarthikkaruthu

    ReplyDelete
  3. Hmmm..!! ikkilu maathram alleda...!! Ente Swabodham thanne maari..!!! Enthuvaade...!!

    Naduvedhana.. Eppozha Ikkilu aayi maariye..??

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വെറുതെ ഒരു ഭാര്യ എന്ന് ആദ്യം വിചാരിച്ചു...
    പിന്നെ മനസ്സിലായി ഭര്‍ത്താവും വെറുതെ ആണെന്ന്...
    bythway നടുവേദന ന്നല്ലേ ആ പെണ്ണുമ്പിള്ള പരാതി പറഞ്ഞോണ്ടിരുന്നെ???

    ReplyDelete
  6. നടുവേദന മാത്രം അല്ല പരാതി ആയിട്ട് പറയുന്നത്... !
    പോസ്റ്റ് നല്ലോണം ഒന്ന് കൂടി വായിച്ചു നോക്കുക !

    ReplyDelete
  7. ഒരു പത്തു പന്ത്രണ്ടു പ്രാവശ്യം എപ്പോ ഞാന്‍ ഇത് വായിച്ചു...എനിക്കൊന്നും മനസ്സിലായില്ല...എന്താ ഉദ്ദേശിച്ചേ?

    ReplyDelete
  8. ഭാര്യയുടെ ഇക്കിള്‍ മാറാത്തതിനെ തുടര്‍ന്ന്‍ വൈകിട്ട് ജോലി കഴിഞ്ഞു എത്തിയ ഭര്‍ത്താവിനോട് പരാതി പറച്ചില്‍ തുടങ്ങുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ആണ് ഈ പോസ്റ്റ്...

    ഇനിയും ഒന്നും മനസ്സിലായിട്ടില്ലെങ്കില്‍ ഞാന്‍ എന്റെ ആശയം വായനക്കാരില്‍ എത്തിക്കാന്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാവുന്നു.

    ഇനി ഇത് പോലുള്ള ചവറു പോസ്റ്റുകള്‍ ഭാവിയില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുന്നതാണ്. സദയം ക്ഷമിക്കുക !

    ReplyDelete
  9. ഓ, ഈ കാര്യം ആദ്യം എവിടേലും ഒന്ന് പറഞ്ഞാല്‍ പോരാരുന്നോ...പിന്നെ ക്ഷമ ചോദിച്ച സ്ഥിതിക്ക് ക്ഷമിച്ചിരിക്കുന്നു...

    ReplyDelete
  10. ithu aaru arodu paranjatha? ekkil maaran oru vidya kitti(rijurose.blogspot.com :))

    ReplyDelete