Tuesday, April 14, 2009

വിഷുക്കെണിനാളെ
വിഷു.കണി ഒരുക്കണം. ആദ്യം താന്‍ തന്നെ അത് കാണുകയും വേണം. അവന്‍ മനസ്സില്‍ ഉറപ്പിച്ചു.

ഈ വിവരം കൂടെ താമസിക്കുന്നവന്മാരോട് പറഞ്ഞപ്പോള്‍ അവന്മാര്‍ക്കൊക്കെ ചിരി. ഹും! തനിക്ക് ആരുടേയും സഹായം വേണ്ട. താന്‍ ഒറ്റയ്ക്ക് തന്നെ എല്ലാം ഒരുക്കും. അപ്പോഴാണ്‌ അടുത്ത പ്രശ്നം. കുറെ സാധനങ്ങള്‍ ഒക്കെ വേണം. എസ്പെഷല്ലി കൊന്നപ്പൂവ്. ഈ രാത്രി ഇനി അതിനൊക്കെ എവിടെ പോവും? അവന്‍ തലപുകഞ്ഞു ആലോചിച്ചു. ഐഡിയ !!

"നീ കഴിക്കാന്‍ വരുന്നില്ലേ ?"

"ഇല്ല... നിങ്ങള്‍ പൊയ്ക്കോ.. എനിക്ക് കുറച്ചു പണിയുണ്ട്. ഞാന്‍ ബ്രെഡ് കഴിച്ചോളാം"

അങ്ങനെ എല്ലാരും പോയപ്പോള്‍ അവന്‍ കണി ഒരുക്കാന്‍ തുടങ്ങി. അധികം കഷ്ടപെടെണ്ടി വന്നില്ല. 10 മിനിറ്റ് കൊണ്ടു കാര്യം കഴിഞ്ഞു . ഇനി നാളെ രാവിലെ എഴുന്നേറ്റു കണി കണ്ടാല്‍ മാത്രം മതി.

റൂം മേറ്റ്സ് തിരികെ എത്തിയപ്പോഴേക്കും അവന്‍ ഉറക്കമായിരുന്നു. അവന്‍ കണി ഒരുക്കിയത് എവിടെയാണെന്നു അവര്‍ എല്ലായിടത്തും നോക്കി. ഒന്നും കണ്ടില്ല.

"പാവം.. കണി ഒരുക്കല്‍ രക്ഷയില്ലെന്നു മനസ്സിലായപ്പോ മതിയാക്കി ഉറങ്ങിയതാവും" അവര്‍ പരസ്പരം പറഞ്ഞു.

വിഷുദിനം.

രാവിലെ 6 മണിക്ക് തന്നെ അവന്‍ ഉണര്‍ന്നു. താന്‍ കണി ഒരുക്കിയത് ആരും അറിഞ്ഞിട്ടില്ല. അവന്‍ ഉള്ളാലെ ചിരിച്ചു. കണി കണ്ടിട്ട് വേണം ഇവന്മാരെ ഒക്കെ വിളിച്ചു തന്റെ ബുദ്ധി കാണിച്ച് കൊടുക്കാന്‍. വിഷു ആയിട്ട് കിടന്നു ഉറങ്ങിക്കോളും! ഉടന്‍ തന്നെ അവന്‍ തന്റെ രണ്ടു കണ്ണും പൊത്തി പിടിച്ചു. എന്തൊക്കെ സംഭവിച്ചാലും ഇനി കണി കാണാന്‍ മാത്രമേ ഈ കണ്ണുകള്‍ തുറക്കാവൂ.

പതുക്കെ കിടക്കയില്‍ നിന്നു എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ധും! ആരുടെയോ എവിടെയോ ചവിട്ടു കൊണ്ടു!

"അയ്യോ.... നോക്കി നടക്കെടാ @#$#@&%$^$#@ !"

ഓഹ് ! ചെവി പൊത്താന്‍ കൈകള്‍ ഇല്ലല്ലോ. വിഷു ആയി പോയി. ഇല്ലെങ്കില്‍ ഇവന്മാരൊക്കെ ചെവി ടെട്ടോള്‍ ഉപയോഗിച്ചു കഴുകേണ്ടി വന്നേനെ! ഇന്നു അല്പം മാന്യന്‍ ആയി നടക്കാം.

*ക്ടിന്‍* ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന സെല്‍ ഫോണ്‍ ആണെന്ന് തോന്നുന്നു. ആര്‍ക്കോ വിഷുവിനു പുതിയ മൊബൈല് മേടിക്കാന്‍ യോഗമുണ്ട്. ഉടനെ അറിയാം.

അവസാനം തപ്പി തടഞ്ഞു കണി ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തു അവന്‍ എത്തി. കൈ കൊണ്ടു തൊട്ടു ഉറപ്പു വരുത്തി. ഇതു തന്നെ. പക്ഷെ കണ്ണ് ഇപ്പൊ തുറക്കാന്‍ പാടില്ല. സിഗ്നല്‍ കിട്ടണം. അവന്‍ കാത്തിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടി. യെസ്! അങ്ങനെ താന്‍ ഇതാ കണി കാണാന്‍ പോവുന്നു.

അവന്‍ പതുക്കെ കണ്ണ് തുറന്നു. തന്റെ മുന്നില്‍ ഇരിക്കുന്ന ലാപ്ടോപില്‍ തെളിഞ്ഞു വരുന്നു. ഇന്നലെ കഷ്ടപ്പെട്ട് സേര്ച്ച് ചെയ്തു കണ്ടുപിടിച്ച കണിക്കൊന്നയുടെ വാള്‍പേപ്പര്‍ നു പകരം തന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്ന കുരങ്ങിന്റെ പടം !

അവന് വേണ്ടി കണി ഒരുക്കിയവര്‍ അകത്തെ മുറിയില്‍ ഇരുന്നു ചിരി തുടങ്ങി കഴിഞ്ഞിരുന്നു !എല്ലാവര്ക്കും വിഷുദിനാശംസകള്‍ !

image courtesy : http://www.flickr.com/photos/dijis/

13 comments:

 1. ഹ ഹ ഹ...ഈ 'അവന്‍' ആരാണാവോ??
  ഇത് ഏത് വിഷുനു നടന്ന സംഭവാ? ഭാഗ്യം! മീശ മാധവനിലെ കണി ഒന്നും കാണിക്കാണ്ടിരുന്നത്...!കലക്കി ട്ടോ...

  ReplyDelete
 2. കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം !

  ReplyDelete
 3. കഥ സാങ്കല്‍പികമാണോ?
  ഞാന്‍ കരുതി...
  വിഷു എപ്പടി?
  ഇമ്മാതിരി കണി ആയാല്‍ കിടിലന്‍

  ReplyDelete
 4. ഉം...അതും ഞങ്ങള്‍ അങ്ങ് വിശ്വസിച്ചു... :D :D

  ReplyDelete
 5. ഹ ഹ. അതൊരുമാതിരി ഒന്നൊന്നര വിഷു’ക്കെണി’ തന്നെ ആയല്ലോ

  :)

  ReplyDelete
 6. രസായിട്ടുണ്ട് ഐ.ടി.കാലത്തെ കണി..

  ReplyDelete
 7. @അരുണ്‍
  കഥ സാന്കല്പികം തനെയാണ്‌. പക്ഷെ മൊബൈല്‍ ഫോണില്‍ കൊന്നപ്പൂ കണി കണ്ട ഒരാളെ എനിക്കറിയാം ;)

  @പാഷാണം
  വിശ്വസിച്ചേ പറ്റൂ... ഇതില്‍ ഉള്ള കഥകളിലെല്ലാം എന്നെ നായകന്‍ ആക്കാന്‍ നോക്കണ്ട !

  @ശ്രീ
  വന്നതില്‍ സന്തോഷം :)

  @കുമാരന്‍
  നമുക്കൊക്കെ ഇങ്ങനെ ഒക്കെ അല്ലെ കണി കാണാന്‍ പറ്റൂ !

  ReplyDelete
 8. ഇത് സാന്കല്പ്പികം ആണ് എന്ന് വിശ്വസിക്കാന്‍ വയ്യ !!!

  നിന്റെ ഫോട്ടോ ആണോടാ വാല്‍പേപ്പര്‍ ആയി യുസ് ചെയ്തേ..??

  ReplyDelete
 9. കിടിലൻ.

  ReplyDelete
 10. Kurangante photoykku pakaram..valla Pamela Andersono...allenkil Paris Hiltono vallo mathiyaarunnu...

  ReplyDelete
 11. @അമ്മു
  നന്ട്രി !

  @ദാസപ്പന്‍
  വിശ്വസിച്ചേ പറ്റൂ !

  @തുമ്പന്‍
  ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ സന്തോഷം !

  @അനില്‍
  നിന്റെ ഫോട്ടോ ആയിരുന്നു വേണ്ടിയിരുന്നെ...

  ReplyDelete