Tuesday, July 14, 2009

ചിന്ന സഹായം

"ഹലോ അളിയാ... ഇതു ഞാനാ..."
"ആ നീയോ... എന്നാ ഉണ്ടെടാ വിശേഷങ്ങള്‍ ?"

"ഓ എന്ത് പറയാന്‍... ഇങ്ങനെ ഒക്കെ പോവുന്നു... നിനക്കു സുഖാണോ ?"
"എന്നാ പറയാന്നാന്നെ ? ഇവിടെയും അതെ അവസ്ഥ തന്നെ.. "

"അളിയാ.. ഞാന്‍ വിളിച്ചത്... എനിക്ക് ഒരു ചിന്ന സഹായം വേണം..."
"സഹായമോ ? എന്നതാടാ ? നിന്റെ പണി വല്ലോം തെറിക്കുമോ ? നീ പേടിക്കെന്ടെടാ ഊവേ ഞാനും കൂടെ ഉണ്ട്... നമുക്കു നാട്ടില്‍ പോയി വല്ല ചായക്കടയും തുടങ്ങി ജീവിക്കാമെന്നെ... എനിക്ക് ഇവിടം മടുത്തു !"

"തമാശിക്കല്ലേ അളിയാ... അതല്ല ഞാന്‍ പറഞ്ഞു വന്നത്... "
"പിന്നെ ? നിനക്കു കാശ് വല്ലോം വേണോ? ഞാനേ ഇവിടെ പിച്ചക്കാരനായി ഇരിക്കുവാന്നെ.... അതിരിക്കട്ടെ നിനക്കു എത്രയാ വേണ്ടേ ?"

"അതൊന്നുമല്ലെടാ.... പറയുന്നതു കേള്‍ക്ക്... "
"ആഹാ ... ഇപ്പൊ പിടികിട്ടി... നീയും ലവളും കൂടി ഒളിച്ചോടാന്‍ തീരുമാനിച്ചു അല്ലെ? എടാ ഭയങ്കരാ.. നിന്നെ കുറിച്ചു ഞാന്‍ ഇത്രയും വിചാരിച്ചില്ല... എന്റെ പോന്നോ! പണ്ടു മൂക്കും ഒലിപ്പിച്ചോണ്ട് നടന്ന ചെറുക്കനാ... ഇപ്പൊ ഒരു പെണ്ണിന്റെ പിറകെ ഒലിപ്പിച്ച് നടന്നു അവസാനം കെട്ടാന്‍ പോണു.... കാലം പോയ ഒരു പോക്കേ.... എന്തായാലും അളിയാ എന്റെ വക എല്ലാ ആശംസകളും നേരുന്നു... അല്ലാതെ ഈ കാര്യത്തില്‍ എനിക്ക് നിന്നെ ഒരു വിധത്തിലും സഹായിക്കാന്‍ പറ്റില്ല.... പെണ്ണ് കേസാ... ഒന്നാമത്തെ ഇപ്പൊ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാലേ പെണ്ണ് കിട്ടില്ല.... അതിന്റെ കൂടെ ഇതും കൂടി ആയാല്‍ ഞാന്‍ പിന്നെ പള്ളീലച്ചന്‍ ആവേണ്ടി വരും !"

"അല്ലെങ്കിലും നീ ഈ കാര്യത്തില്‍ സഹായിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.... പക്ഷെ ഇതു സംഗതി വേറെ... ഞാന്‍ പറയുന്നതു നീ ഒന്നു കേള്‍ക്കുമോ?"
"അപ്പൊ ഇതൊന്നുമല്ലേ കാര്യം? ശരി അളിയാ... നീ പറ.... ഞാന്‍ എന്നതാ നിനക്കു ചെയ്തു തരേണ്ടത്‌?"

"അത് പിന്നെ.... വേറൊന്നുമല്ല... ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.... അളിയന്‍ അത് വായിച്ചു കമന്റ്‌ ഇടണം... പിന്നെ ഓഫീസില്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാരെ കൊണ്ടും കമന്റ്‌ ഇടീക്കണം... ബ്ലോഗ് അഡ്രസ്‌ ഞാന്‍ sms അയക്കാം... ഇപ്പൊ പറഞ്ഞാല്‍ അളിയന്‍ മറന്നാലോ? ഇനിയും കുറെ പേരെ വിളിക്കാനുണ്ടേ... അല്പം തിരക്കുണ്ട്‌...... അപ്പൊ എല്ലാം പറഞ്ഞ പോലെ !"
"............."

20 comments:

 1. ഈ ഡയലോഗ് ഒക്കെ മുന്‍പ് എവിടെയോ കേട്ടത് പോലെ.....!!! എന്തായാലും നിന്റെ SMS കിട്ടി ...!!

  ReplyDelete
 2. പറഞ്ഞത് പോലെ കമന്റ്‌ ഇട്ടിടുണ്ട് അളിയാ...ഇതിന്റെ ചെലവ് ഇനി എപ്പോഴാ ?

  ReplyDelete
 3. വന്ന് വന്ന് പെണ്ണിനേക്കാള്‍ വലിയ കാര്യമായി ബ്ലോഗ് അല്ലേ? കൊള്ളാം ;)

  ReplyDelete
 4. @ ദാസപ്പന്‍
  sms കിട്ടിയതും കമന്റ്‌ ഇട്ടു അല്ലെ ? മിടുക്കന്‍ :)

  @ കണ്ണനുണ്ണി
  ചെലവ്‌ അടുത്ത പോസ്റ്റിന്റെ കമന്റ്‌ ആയിട്ട് കിട്ടുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു ;)

  @ ശ്രീ
  കലികാലം........ അല്ലാതെന്തു പറയാന്‍ !

  ReplyDelete
 5. പരിണാമഗുപ്തി രസിച്ചു :)

  ReplyDelete
 6. oru comment ayachu koduthekku abhi .. pavamalle..

  ReplyDelete
 7. അപ്പോള്‍ അഭി ..sms കിട്ടുന്നതിനു മുന്‍പേ കമന്റ്‌ ഇട്ടിട്ടുണ്ട്...ട്ടോ...
  :)

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. @ കാല്‍വിന്‍
  പരിണാമ കുപ്പിയോ ? അതെന്നതാ :D

  @ രവീണ
  താങ്ക്സ് :)

  @ കുക്കു
  കമന്റിനു താങ്ക്സ് :)

  @ഷെമീര്‍
  :)

  @ സുധീഷ്‌
  നണ്ട്രി ;)

  ReplyDelete
 10. തരുന്ന ട്രീറ്റ്നിള്ള കമന്‍റ് ഒക്കെ പോസ്റ്റ്‌ ചെയ്യാറിണ്ടല്ലോ... :-/

  ReplyDelete
 11. rijurose.blogspot.com he heeee aliyaaaaaaaaaaaaaaaaaa

  ReplyDelete
 12. enikkentha sms vekkanjath ??

  ReplyDelete
 13. Ellavarkkum sms ayachennu thonnunnu . Kure comments kittiyallo ...

  ReplyDelete
 14. Appo ingana comments oppikkunnathalle.......

  ReplyDelete
 15. @ പാഷാണം
  ട്രീറ്റ്‌ ? എന്ത് ട്രീറ്റ്‌ ? കമ്പിളി പുതപ്പ്.......... !!

  @ റിജു
  എടാ അനോണീ !

  @ സ്വപ്ന
  sms ആവശ്യമുള്ളവര്‍ ദയവായി മൊബൈല്‍ നമ്പര്‍ അയച്ചു തരിക ;)

  @ രവീണ
  ജീവിച്ചു പൊയ്ക്കോട്ടേ :D

  @ anju
  കണ്ടു പിടിച്ചു അല്ലെ ? മിടുക്കി :)

  ReplyDelete
 16. ഹി ഹി .. ഫോണ്‍ നമ്പര്‍ ഒന്ന് കമന്റ്‌ ചെയ്തേക്ക്‌ .. വിളിച്ചു പറയാനാ .. കമന്റ്‌ ഇടണ കാര്യം ...

  ReplyDelete
 17. @ ഹാഫ്‌ കള്ളന്‍
  ഫോണ്‍ നമ്പര്‍ ഒക്കെ ഇട്ടാല്‍ പിന്നെ ആരാധകരുടെ വിളി കാരണം സമാധാനം കിട്ടില്ലെന്നെ ;)

  ReplyDelete