എന്റെ സുഹൃത്തായ സുജിത്ത് അഥവാ ഗാസ്തറിന്റെ മറ്റൊരു വീരസാഹസിക കഥയാണ് ഇപ്പ്രാവശ്യം ഞാന്‍ അവതരിപ്പിക്കുന്നത് ....
ചെന്നൈയിലെ ഏകാന്തവാസം ഒക്കെ അവസാനിപ്പിച്ചു സുജിത്ത് നാട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കള്‍ ഗള്‍ഫില്‍ ആയതിനാല്‍ സുജിത് തന്റെ വീട്ടില്‍ വീണ്ടും ഏകാന്തവാസം ആരംഭിച്ചു. അപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. സമയം കളയാന്‍ യാതൊരു മാര്‍ഗവും കാണുന്നില്ല. വീട്ടില്‍ ടിവി ഉണ്ട്, കേബിള്‍ കണക്ഷന്‍ ഇല്ല. കമ്പ്യൂട്ടര്‍ ഉണ്ട്, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല. പുസ്തകം ഉണ്ട്, വായിക്കാന്‍ ക്ഷമ ഇല്ല. സ്റ്റൗ ഉണ്ട്, പാചകം അറിയില്ല. വണ്ടി ഉണ്ട്, പെട്രോള്‍ അടിക്കാന്‍ കാശില്ല. ഇപ്പൊ പുള്ളിക്കാരന്റെ അവസ്ഥയെ കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി കാണുമെന്നു വിശ്വസിക്കുന്നു.
സെമിത്തേരിക്കു അടുത്താണ് സുജിത്തിന്റെ വീടെങ്കിലും പ്രേതങ്ങള്‍ പോലും അവനു കമ്പനി കൊടുക്കാന്‍ തയ്യാറല്ലെന്ന് വേണം നമ്മള്‍ കരുതാന്‍. സുജിത്തിന്റെ സുവിശേഷ പ്രസംഗം പേടിച്ചു പ്രേതങ്ങള്‍ കുഴിമാടത്തിനു അകത്തു തന്നെ കഴിഞ്ഞു പോന്നു.
അങ്ങനെയിരിക്കെ അവനു ഒരു ദിവസം ഒരു ഐഡിയ തോനുന്നു. ബീമാപ്പള്ളിയില്‍ പോയി കുറച്ചു ഇംഗ്ലീഷ് സിനിമ DVD മേടിക്കുക. സിനിമകള്‍ കണ്ടു സമയം കളയുക. പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല. അന്ന് വൈകുന്നേരം തന്നെ കാറും എടുത്തു ബീമാപള്ളിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എത്തിയപ്പോഴാണ് വേറെ ചില പ്രശ്നങ്ങള്‍.കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ആ പരിസരം മുഴുവന്‍ പോലീസുകാര്‍!പോരാത്തതിന് ഒറ്റ CD കട പോലും തുറന്നിട്ടില്ല. ഒന്നാം തിയതി ബിവറേജ് കടയുടെ മുന്‍പില്‍ തൊണ്ട നനയ്ക്കാന്‍ വന്ന കുടിയനെ പോലെയായി സുജിത്തിന്റെ അവസ്ഥ. എന്തായാലും വന്ന സ്ഥിതിക്ക് ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി സുജിത്ത് കാര്‍ ഒരു സൈഡില്‍ ഒതുക്കിയിട്ടു ചുമ്മാ നടന്നു.
"വന്നത് വെറുതെയായി... ഒരു കട പോലും തുറന്നിട്ടില്ലല്ലോ കര്‍ത്താവേ !" സുജിത്ത് മനസ്സില്‍ കരുതി.
വഴിയെ കൂടി പോയ ഒരു പയ്യനെ തടഞ്ഞു നിര്‍ത്തി സുജിത്ത് ചോദിച്ചു, " അനിയാ.... ഇവിടെ എന്താ ഇത്ര പോലീസ് ? ഇന്ന് ബന്ദ് വല്ലതും ആണോ ?"
പയ്യന്‍ സുജിത്തിനെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു," അപ്പൊ അണ്ണന്‍ കാര്യങ്ങള് ഒന്നും അറിഞ്ഞില്ലീ ? കഴിഞ്ഞ ആഴ്ച ഇവിടെ അടി നടന്നീ. രണ്ടെണ്ണത്തിനെ വെട്ടി തള്ളി. അതോടെ പോലീസുകാര് വന്നു കടകളൊക്കെ അടപ്പിച്ചു ! ഇപ്പൊ കച്ചോടം ഒന്നുമില്ല "
"ഓഹോ... എനിക്ക് കുറച്ചു ഇംഗ്ലീഷ് DVD വേണമായിരുന്നല്ലോ. ഇനി ഇപ്പൊ എന്താ ചെയ്ക ?"
"തള്ളെ അത്രേയുള്ളൂ ? അത് നമ്മള് ഏറ്റു ! പക്ഷെ റേറ്റ് അല്പം കൂടും. ഒരു DVD ക്ക് 30 രൂപ തരണം"
"തരാം.... പുതിയ ഇംഗ്ലീഷ് പടങ്ങളുടെ ഒരു മൂന്ന് നാല് DVD കൊണ്ട് വാ !"
പയ്യന്‍ ചുറ്റും നോക്കി. എന്നിട്ട് പറഞ്ഞു, " ഞാന്‍ നമ്മടെ ആശാനോട് പറയാം. പുള്ളിക്കാരന് ഇംഗ്ലീഷ് പടങ്ങള്‍ വലിയ പിടിയില്ല. എന്നാലും ഒള്ളത് കൊണ്ട് വരും. അണ്ണന്‍ ദാ ആ കാണുന്ന കടയുടെ പിറകില്‍ ചെന്ന് നിക്ക്. അഞ്ചു മിനിറ്റ് കഴിയുമ്പോ ആശാന്‍ സാധനവുമായി വരും! "
അങ്ങനെ സുജിത്ത് 'സാധനം കൈയിലുണ്ടോ' എന്ന് മനസ്സില്‍ വിളിച്ചോണ്ട് കടയുടെ പിന്നില്‍ ചെന്ന് തപസ്സു തുടങ്ങി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മീശക്കാരന്‍ അമ്മാവന്‍ കടയുടെ പിന്നിലേക്കു കൈയും വീശി വരുന്നു. സുജിത്തിനെ കണ്ടു അങ്ങേരു ബ്രേക്ക് ഇട്ടു നിന്നു. പിന്നെ ഉടുത്തിരുന്ന മുണ്ടിന്റെ അകത്തേക്ക് കൈ കടത്തി !
"കര്‍ത്താവേ ? ഇങ്ങേരിതു എന്തിനുന്നുള്ള പുറപ്പാടാ? ഗുണ്ടായിസമോ അതോ കുണ്ടായിസമോ?" സുജിത്ത് മനസ്സില്‍ ഹല്ലെലുയാ പാടാന്‍ തുടങ്ങി !
അപ്പോള്‍ ആശാന്‍ മുണ്ടിനകത്തു നിന്നും ഒരു ന്യൂസ് പേപ്പര്‍ പൊതി എടുത്തു സുജിത്തിന് കൊടുത്തു. എന്നിട്ട് പറഞ്ഞു, " രണ്ട് ഇംഗ്ലീഷ് പടമുണ്ട് കേട്ടാ... നമ്മക്ക് ഇതൊന്നും വലിയ പിടിയില്ല.....പിന്നെ കിട്ടിയത് എടുത്തോണ്ട് പോന്നു... മോന്‍ 60 രൂപ തന്നാട്ടെ!"
സുജിത്ത് സന്തുഷ്ടനായി. അതിലുപരി ആശ്വാസവും! കര്‍ത്താവിനു സ്തുതി പാടികൊണ്ട് അവന്‍ ആ പോതികെട്ടു മേടിച്ചു കാശ് കൊടുത്തു. തിരികെ മടങ്ങാന്‍ പോയപ്പോള്‍ ആശാന്‍ പിന്നില്‍ നിന്നും വിളിച്ചു.
"മോനെ... അത് കൈയില്‍ കൊണ്ട് പോണ്ടാ... പോലീസുകാര്‍ക്ക് സംശയം തോന്നും. മോന്‍ ഷര്‍ട്ട് പൊക്കിയിട്ട് പാന്റ്സിനകതെക്ക് പൊതി തിരുകി കേറ്റിക്കോ... എന്നിട്ട് ഒന്നുമറിയാത്തപോലെ പൊയ്ക്കോ !"
"ശരി ആശാനെ..."
ആശാന്റെ ഉപദേശം അവന്‍ ശിരസ്സാവഹിക്കുന്നു. അങ്ങനെ വയറ്റില്‍ സിക്സ് പാക്കിനു പകരം ഡിവിഡി പാക്കുമായി സുജിത്ത് കാറിനടുത്തേക്ക് പമ്മി പമ്മി നടന്നു. കുഴപ്പമൊന്നും ഇല്ല. കാറില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തു ബീമാപ്പള്ളി ഏരിയ കഴിഞ്ഞിട്ട് സുജിത്ത് വണ്ടി നിര്‍ത്തി. ഏതൊക്കെ പടങ്ങളാണ് എന്നറിയാന്‍ വേണ്ടി അവന്‍ പൊതി അഴിക്കാന്‍ തുടങ്ങി. അകത്തുള്ള ഡിവിഡികള്‍ കണ്ടു സുജിത്ത് അറിയാതെ 'ഓ ജീസസ്' എന്ന് വിളിച്ചു പോയി.
പൊതിക്കുള്ളിലെ സിനിമകള്‍ : ടൈറ്റാനിക് & മാട്രിക്സ് !
Subscribe to:
Post Comments (Atom)
ശ്യോ തേങ്ങ എന്‍റെ വക ആണോ...തേങ്ങേടെ കാശ് മൊതലായാ മതിയാരുന്നു...
ReplyDeleteറിത്വിക് റോഷന്‍റെ അബദ്ധങ്ങള്‍... :-/
സാരമില്ലെന്നേ. 60 രൂപ നഷ്ടമാക്കാന്‍ പോന്ന വല്ല ചവറും ആയിരിയ്ക്കുമെന്നാ ഞാന്‍ കരുതിയേ.
ReplyDeleteഹി ഹി ഒന്നുല്ലേ.... കേറ്റ് വിന്‍സ്ലെറ്റ് ഇനേം...കാരി ആനി മോസ്സിനെയും കണ്ടോണ്ട് ഇരിക്കവല്ലോ....
ReplyDeletetitanic undello....
ReplyDelete:))
ടൈറ്റാനിക് അൺസെൻസേർഡ് ഫോറിൻ വേർഷൻ ആണേൽ കാശു മുതലായീ ന്നു കൂട്ടിയാ മതി ;)
ReplyDeletesujithinu Tom & Jerry cartoon venamengil endeyaduthu undennu paranjeru
ReplyDelete@ പാഷാണം
ReplyDeleteതേങ്ങ ഉടച്ചു കമന്റ് ഇടാന്‍ വന്ന എല്ലാരേയും ഓടിച്ചു അല്ലെ ? :X
@ ശ്രീ
സുജിത്തിന്റെ അഭിപ്രായത്തില്‍ അത് ചവറാണ്....
@ കണ്ണനുണ്ണി
അങ്ങനെ ആശ്വസിക്കാം
@ കുക്കു
ഉണ്ട് ഉണ്ട് :)
@ കാല്‍വിന്‍
അത് ഞാന്‍ അന്വേഷിച്ചില്ല... ;)
@ രവീണ
അവനു മിക്കി മൗസ് ആണ് ഇഷ്ടം !