ഒരു ആദ്യ രാത്രി
വരൂ മോളെ നിര്‍ണായകമായ നമ്മുടെ ആദ്യരാത്രിയിലേക്കു കടന്നു വരൂ... എന്തിനാ മടിച്ചു നില്കുന്നത് , കടന്നു വന്നോള്ളൂ....
"ങ്ങേ ഇതെന്താ നൈറ്റിയോ പച്ച സാരിയും നീല ബ്ലൌസും തലയില്‍ മുല്ലപൂ മാലയും... "
"എന്തോന്നാ ?"
"ഏയ് അല്ല സങ്കല്‍പം.. അല്ലാ ഒന്നുമില്ലാ "
മോളെ ഞാനൊരു കലാകാരനാണ് , ചിത്രകാരന്‍ ആണ് ചിത്രം വരച്ച വകുപ്പില്‍ എനിക്കൊരുപാട് കിട്ടാനും ഉണ്ട് , നന്നായി പാടുകയും ചെയ്യും... ഞാനൊരു പാട്ട് പാടാം... ഓ പ്രിയേ.. ഓ പ്രിയേ... ഓഒ പ്രിയേ... അംഗനവാടിയിലെ..."
"അയ്യോ ചേട്ടാ വേണ്ടാ എനിക്ക് ബോധ്യമായി,... "
"കണ്ടോ എന്‍റെ പാട്ട് കേട്ടു ആരോ കൂടെ പാടുന്നു "
" അത് റോഡിലെ പട്ടികള്‍ ഓരി ഇട്ടതാ "
"ങേ അത് പോട്ടെ.. ഹോര്‍ലിക്സ്ന്റെ കാര്യം എന്തായി ? നല്ലവണ്ണം കലക്കി ഒരു ഗ്ലാസ് ഹോര്‍ലിക്സ് ..."
"ഹോര്‍ലിക്സോ, ആ എനിക്കറിയില്ല, താഴെ അമ്മയോട് പോയി ചോദിക്ക് "
"ങ്ങേ എന്നാല്‍ വേണ്ടാ "
"എന്‍റെ ഡ്രസ്സ് ഈ അലമാരയില്‍ വക്കട്ടെ ചേട്ടാ"
"ങ്ങേ എന്ത് അലമാരയോ.. ഇതിലൊ ഇതില്‍ വേണ്ടാ.. അത്.. ഇത് അലമാരയേ അല്ലാ, ഇത് ചുമ്മാ അലമാര ആണ് , ഇത് തുറകാനേ പാടില്ലാ ഇതിനകത്ത് മുഴുവന്‍ കൂട്ട ഇടി ആണ് .. ഇതിന്റെ താക്കോല്‍ കളഞ്ഞു പോയി.."
"എന്നാ വേണ്ടാ, എന്താ ചേട്ടാ വിയര്‍ക്കുന്നത് ? "
ജന്നാലയില്‍ നിന്നുള്ള അപാരതയിലേക്കു നോക്കി അവന്‍ മന്ദം മന്ദം അവനെ മണ്ടനാക്കാന്‍ വരുന്ന അവളോട് ചോദിച്ചു
"എന്തിനാ പേടിക്കുന്നത് ഇത് ഞാനല്ലേ നിന്‍റെ കിട്ടു. സംശയമുണ്ടോ bow bow "അവന്‍ അവളെ നോക്കി കൊഞ്ചി..
അപ്പോള്‍ പുറത്തു നിന്നും ഒരു ശബ്ദം
"ആ പട്ടികൊന്നും തിന്നാന്‍ കൊടുത്തില്ലേ ? "
അത് മൈന്‍ഡ് ചെയ്യാതെ, എല്ലിന്‍ കക്ഷണങ്ങള്‍ വാരി ഇട്ടതു പോലുള്ള അവന്റെ ആരോഗ്യ ദരിദ്രമായ ശരീരത്തില്‍ നോക്കി അവള്‍ മൊഴിഞ്ഞു
"കിട്ടു ചേട്ടന്റെ ഈ ശൌര്യത്തിനും ഘ്രാണ ശക്തിക്കും മുന്നേ അല്ലെ ഞാന്‍ വീണു അനുരക്തയായത്.... അത് പോട്ടെ ആ ജന്നാലയിലൂടെ ആരെയാ നോക്കി നിന്നത് ? "ഈശ്വരാ ഇന്ന് തന്നെ ഇവള്‍ ഭാര്യ കളി തുടങ്ങിയല്ലോ..
"എയ്യ്... ആരെ എന്ത് ? ഞാന്‍ വെറുതെ കാറ്റ് കൊള്ളാന്‍..."
"ഹും കാറ്റ് .... പിന്നെ നാളെ തന്നെ ഈ അലമാരയുടെ താക്കോല്‍ കണ്ടു പിടിച്ച് വച്ചോണം കേട്ടാ.. ആഹ് എന്നാ നമുക്ക് കിടക്കാം ചേട്ടാ എനിക്കുറക്കം വരുന്നു"
"ഉറങ്ങാന്‍ പോകുന്നാ ? ഞാന്‍... എനിക്ക് സംസാരിക്കാന്‍, ഭാവി ഭൂതം വര്‍ത്തമാനം.. "
"എന്താ ?"
"ഏയ് എന്ത് ഒന്നുമില്ലാ"
കഷ്ടപെട്ടിരുന്നു കാണാതെ പഠിച്ച ഡയലോഗ്സ് എല്ലാം വെറുതെ ആയല്ലോ ഈശ്വരാ
"ഒന്ന് സ്വപ്പം നീങ്ങി കിടക്കുവോ എനിക്കും കൂടെ ഇച്ചിരി സ്ഥലം പ്ലീസ് "
അവര്‍ കട്ടിലിലേക്ക് ചരിഞ്ഞു... വിളകണഞ്ഞു...
" ബെഡില്‍ പൊടി ആണല്ലോ ചേട്ടാ... "
"പോടീ അത് പൊടി അല്ല മുല്ല പൂ ആണ് .. മുല്ലപൂ പല്‍... "
"മുല്ല പൂ ചൊറിയുമോ ചേട്ടാ "
"ഈശ്വരാ !!! അവന്മാര്‍ പണി പറ്റിചെന്നാ തോന്നുന്നത് "
.
.
.
.
.
.
.
.
.
.
.
അയ്യോ പറ്റില്ലാ തീരെ പറ്റില്ലാ
:)
ReplyDeleteമാഷേ അത്ര സുഖം തോന്നിയില്ല...
ReplyDeleteആദ്യ രാത്രിയും പ്രേമ ലേഖനവും ഒത്തിരി വന്നിട്ടുള്ളതല്ലേ അതു കൊണ്ടാകാം..
ജഗ്ഗൂ ഭായ്...
ReplyDeleteപിന്നേയ് അറുപതില്‍ചിറ ഗോപി ദാസ് എന്റെ അഛന്റെ പേരാണു..
എന്റെ പേര് ശ്രീപതി ദാസ് എന്നാണു കേട്ടോ...
oooppsss :P
ReplyDeletesorry dude :)
@ശ്രീപതി ദാസ് - hmm I agree:) ithile main charactersneyum situationum nerittu ariyaavunnavarkke, alpamengilum punjiri varu.. illel... I agree this is just crap :)