Tuesday, June 9, 2009

ചെമ്മീന്‍ ഫ്രൈ

നല്ല വലിയ ചെമ്മീന്‍ തോലൊക്കെ ഉരിച്ച്‌ വൃത്തിയാക്കി മസാല ഒക്കെ പുരട്ടി കുറച്ചു നേരം വെച്ചിട്ട് എണ്ണയില്‍ ഇട്ടു വറുത്തെടുത്തു കഴിക്കുക! ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പല്‍ ഓടിക്കാന്‍ വെള്ളം വന്നു കാണുമല്ലോ (വെജിട്ടെരിയന്‍സ് പ്ലീസ് എച്ചുസ്‌ മി). ഇതൊരു പാചക പോസ്റ്റ്‌ ആണെന്ന് വിചാരിച്ചു ക്ലിക്ക് ചെയ്തു വന്ന എന്റെ സുഹൃത്തുക്കളോട് ആദ്യമേ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു കൊള്ളട്ടെ - ഇതൊരു പാചക പോസ്റ്റ്‌ അല്ല ! (വാല്‍ക്കഷ്ണം നോക്കുക... ചെമ്മീനിന്റെ അല്ല പോസ്റ്റിന്റെ) അങ്ങനെ ആദ്യം തന്നെ തേപ്പ് നല്‍കി കൊണ്ട് ചെമ്മീന്‍ ഫ്രൈ എങ്ങനെ കഴിക്കാം എന്ന പരിപാടി തുടങ്ങുകയായി.

ആവശ്യമുള്ള സാധനങ്ങള്‍ :-

ചെമ്മീന്‍ ഫ്രൈ കിട്ടുന്ന ഹോട്ടല്‍ - 1
പഴ്സില്‍ കാശ് - ആവശ്യത്തിന്
വിശപ്പ്‌ - ആവശ്യത്തിലധികം

ഇത്യാദി സാധനങ്ങള്‍ ഒക്കെ ലിസ്റ്റ് പ്രകാരം കണ്ടുപിടിച്ച് പ്രത്യേകിച്ച് വിശപ്പ്‌ അല്പം കൂടുതല്‍ ആയപ്പോള്‍ ഞാന്‍ ഓഫീസില്‍ നിന്ന് ഊണ് കഴിക്കാന്‍ ഇറങ്ങി. ഹൈദരാബാദില്‍ മലയാളി ഹോട്ടലുകള്‍ വളരെ കുറവാണ്. ഏതെങ്കിലും ഒരു ഹോട്ടലില്‍ പോയാലോ കഴുത്ത് അറുക്കുന്ന റേറ്റ് ആയിരിക്കും. എന്നാലും നമ്മുടെ നാട്ടിലെ ഭക്ഷണം കഴിക്കാമല്ലോ എന്നൊരു ആശ്വാസത്തില്‍ എല്ലാരും കാശ് നോക്കാതെ ഫുഡ്‌ വാങ്ങി കഴിക്കാറുണ്ട്. എന്റെ ഓഫീസിന്റെ അടുത്തും ഇങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട്. നമുക്ക് പിന്നെ ആന്ധ്രാ ഫുഡ്‌ വലിയ ഇഷ്ടം അല്ലാത്തത് കൊണ്ട് ഈ ഹോട്ടലില്‍ പോയി വയറു നിറയ്ക്കുകയും പോക്കറ്റ്‌ കാലിയാക്കുകയും ചെയ്തു പോരുന്നു.

അങ്ങനെ ഞാന്‍ നട്ടുച്ചയ്ക്ക് നടന്നു ഈ ഹോട്ടലില്‍ എത്തി ഏറ്റവും ചെലവു കുറഞ്ഞ ഐറ്റം ഓര്‍ഡര്‍ ചെയ്യുന്നു - ഊണ് ! അങ്ങനെ ഊണിനു കാത്തിരിക്കുമ്പോള്‍ അപ്പുറത്ത് നിന്നാരോ ചെമ്മീന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്യുന്നു. ഓഹോ... അപ്പോള്‍ ഇന്ന് സ്പെഷ്യല്‍ ആയിട്ട് ചെമ്മീന്‍ ഉണ്ട്. ഹൈദരാബാദില്‍ ഈ വക ഐറ്റംസ് ഒക്കെ കിട്ടാന്‍ വലിയ പാടാ. ഉടന്‍ തന്നെ ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേട്ടനെ വിളിച്ചു ഞാനും ഒരു ചെമ്മീന്‍ ഫ്രൈ പറഞ്ഞു. അല്പം താമസം ഉണ്ടെന്നു പറഞ്ഞെങ്കിലും ഞാന്‍ അത് കാര്യമാക്കിയില്ല. ഇന്ന് ചെമ്മീനും കൂട്ടി ഒരു പിടി പിടിച്ചിട്ടു തന്നെ ബാക്കി കാര്യം.

ഊണ് വേഗം വന്നു. ചോറും സാമ്പാറും ഒക്കെ വിളമ്പിയിട്ട് ചേട്ടന്‍ പറഞ്ഞു, " ഫ്രൈ ഇപ്പൊ കൊണ്ട് വരാം ട്ടോ !"

വിശന്നു കുടല് കരിഞ്ഞിരിക്കുന്നത് കാരണം ചോറും മുന്നില്‍ വെച്ച് കാത്തിരിക്കാനോന്നും വയ്യ. ഉരുട്ടി വിഴുങ്ങുക തന്നെ. വിശപ്പിനു അല്പം ആശ്വാസം കിട്ടിയിട്ട് ബാക്കി ചോറ് ഫ്രൈ കൂട്ടി തട്ടാം. അങ്ങനെ ഒരു അറ്റത്ത്‌ നിന്ന് ഞാന്‍ കഴിച്ചു തുടങ്ങി.

ഇടയ്ക്കിടയ്ക്ക് ഞാന്‍ ചേട്ടനെ നോക്കുന്നുണ്ട്. പുള്ളി "ഇപ്പ ശരിയാക്കിത്തരാം" എന്ന ലൈനില്‍ തന്നെ !

ചോറ് തീര്‍ന്നു കൊണ്ടിരിക്കുന്നു. വിശപ്പ്‌ കുറഞ്ഞു കൊണ്ടിരിക്കുന്നു. ചെമ്മീന്‍ ഫ്രൈ ആയികൊണ്ടിരിക്കുന്നോ ആവോ.ചെമ്മീന്‍ സിനിമയിലെ പരീക്കുട്ടിയെ പോലെ ഞാനും 'ചെമ്മീന്‍ ഫ്രൈ നീ വരൂ' പാടി തുടങ്ങി. അവസാനം തൈരും കൂട്ടി കഴിക്കാന്‍ മാത്രം അല്പം ചോറ് ബാക്കി ഉള്ളപ്പോള്‍ ചേട്ടന്‍ ഒരു പ്ലേറ്റ് ഉം കൊണ്ട് വന്നു. കൂടെ ഒരു ഗ്ലാസ്‌ വെള്ളവും.

കണ്ണ് നട്ടു കാത്തിരുന്നിട്ട് കിട്ടിയ ചെമ്മീന്‍ ഫ്രൈ എവിടെയെന്നു ഞാന്‍ പാത്രത്തിലേക്ക് നോക്കി. ങേ...?? ഇതെന്താ കുറെ സവാള വട്ടത്തില്‍ അരിഞ്ഞിട്ടിരിക്കുന്നു. കൂട്ടിനു കാപ്സികം ആന്‍ഡ്‌ കാബേജ് ! ഇവിടെ സാധാരണ ഹോട്ടലില്‍ ചെന്നിട്ടു എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ ഒരു പാത്രത്തില്‍ സവാളയും നാരങ്ങയും കൊണ്ട് തരാറുണ്ട്. മെയിന്‍ ഐറ്റം വരുന്നത് വരെ നാരങ്ങ ചാറ് ഒഴിച്ച് ഉള്ളി നക്കി നക്കി ഇരിക്കാന്‍ വേണ്ടിയാണ്. ഇതിപ്പോ കഴിച്ചു തീരാറായപ്പോള്‍ എന്തിനാ ഇത് കൊണ്ട് വന്നത്? ഇത് എന്നെ വല്ലാതെ കുഴച്ചു .തൈരും ചോറും ഞാന്‍ വീണ്ടും വീണ്ടും കുഴച്ചു.

അങ്ങനെ സിമന്റ്‌ കുഴക്കുന്നത് പോലെ ചോറ് കുഴചോണ്ട് ഇരുന്നപ്പോള്‍ പെണ്ണുകാണാന്‍ പോവുമ്പോ കതകിന്റെ പിന്നില്‍ നിന്ന് പെണ്ണ് ഒളിച്ചു നോക്കുന്നത് പോലെ സവാളയുടെ അടിയില്‍ നിന്നും എന്തോ ഒന്ന് എന്നെ നോക്കുന്നു. സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ സവാള, കാപ്സിക്കം ഇത്യാദി സംഭവങ്ങള്‍ ഒക്കെ പാത്രത്തിന്റെ ഒരു വശത്തേക്ക്‌ നിക്ഷേപിച്ചു. അങ്ങനെ ആളെ പിടികിട്ടിപ്പോയി. നമ്മടെ ചെമ്മീന്‍ കുട്ട്യാ. പാത്രത്തിന്റെ ഒത്ത നടുക്ക് ഒളിച്ചിരിക്കുവാ ല്ലേ ?!

ഇത്രയും നേരം കാത്തിരുന്നു കിട്ടിയതല്ലേ ? ടേസ്റ്റ് എങ്ങനെ ഉണ്ടെന്നു അറിയാന്‍ വേണ്ടി ഒരെണ്ണം എടുത്തു. അയ്യോടാ... ഇതിനു 25 പൈസേടെ വലിപ്പം അല്ലെ ഉള്ളു. പാത്രത്തില്‍ ബാക്കിയുള്ളതും കൂടി നോക്കി. എല്ലാം മാത്തമാടിക്സാ! ഏറ്റവും വലുതിനു കഷ്ടിച്ച് 50 പൈസേടെ വലിപ്പം വരും. അങ്ങനെ മൊത്തം 12 എണ്ണം. അതും മാവില്‍ മുക്കിയത് കൊണ്ട് ഇത്രയെങ്കിലും ആയി. ചെമ്മീന്‍ കറി പറഞ്ഞിരുന്നേല്‍ അതില്‍ മുങ്ങി തപ്പേണ്ടി വരുമായിരുന്നല്ലോ!

ചെമ്മീന്‍ തേപ്പ് എന്ന് പറയുന്നത് ഇതാണല്ലേ മൈ ഡിയര്‍ ചേട്ടായീ ! ഗ്ലാസില്‍ വെള്ളം കൊണ്ട് വെച്ചത് എന്തിനാണെന്ന് ഇപ്പൊ മനസ്സിലായി. ഗുളിക വിഴുങ്ങുന്നത് പോലെ എല്ലാം കൂടി ഒരുമിച്ചു അണ്ണാക്കിലേക്ക് തള്ളിയിട്ടു ഒഴിക്കാന്‍ വേണ്ടിയിട്ടല്ലേ. ഒന്നും മിണ്ടാനാവാതെ ഞാന്‍ 'ചെമ്മീന്‍ ഫ്രൈ എന്ന് പറയപ്പെടുന്ന ഐറ്റം' കൂട്ടി ഊണ് കഴിച്ചു തീര്‍ത്തു.

ക്യാഷ് കൌണ്ടറില്‍ എത്തിയപ്പോഴാണ് തേപ്പ് തീര്‍ന്നിട്ടില്ല എന്ന് മനസ്സിലായത്‌. ഒരു പ്ലേറ്റിനു 50 രൂപ !! അതായത് ഒരു ചെമ്മീന്‍ പീസിന്റെ (ആര് ? ഷീലയോ? ആ പീസല്ല... ഇത് കഷണം) വില 4 രൂപയില്‍ കൂടുതല്‍ !! അത് നല്ല വലിയ മീന്‍ ആയിരുന്നെങ്കില്‍ പോട്ടെന്നു വെക്കാം. ഇത് ഒരുമാതിരി കൊറിക്കണ കപ്പലണ്ടിയുടെ സൈസ്. പറഞ്ഞിട്ട് കാര്യമില്ല... യോഗം തന്നെ! പഴ്സില്‍ നിന്ന് ഒരു നൂറു രൂപ നോട്ട് എന്നെ നോക്കി ബൈ ബൈ പറഞ്ഞു.

കാശ് മേടിച്ചിട്ട് ഹോട്ടല്‍ ഉടമ എന്നോട് ചോദിച്ചു : " ഇപ്പൊ കാണാനേ ഇല്ലല്ലോ ?"

ഞാനും തിരിച്ചു ചിരിച്ചു. മനസ്സില്‍ ഇത്രയും പറഞ്ഞു, " കാണാനേ ഇല്ല എന്ന് പറഞ്ഞത് ശരിയാ... കറിയില്‍ ആണെന്ന് മാത്രം!"

വാല്‍ക്കഷ്ണം : എന്തായാലും വന്നു... ഇനി പടത്തില്‍ കാണുന്ന സംഭവം എങ്ങനെയാ ഉണ്ടാക്കുന്നേ എന്ന് അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതി !

18 comments:

 1. പണ്ടൊരു അപ്പി ഹോട്ടലില്‍ പോയി
  കൊതി കൊണ്ട് ചെമീന്‍ orderum പോയി
  അത് തിന്നപം അവന്റെ ബോധം പോയി
  കീശേല്‍ കിടന്ന കാശും പോയി
  ഓഹോ തേപ്പു... ഓഹോ തേപ്പു ... ഓഹോ ഹോയ്‌

  ReplyDelete
 2. lol... vallappozhum swayam theppokke experience cheyyunnatu nallata ;) blog le munnariyippu kanakkileduthu aa item nu kasshu kalayunnatalla. thnx 4 the info!

  ReplyDelete
 3. ഹ..ഹ..പാചകപ്പോസ്റ്റ് ആണെന്നാ കരുതിയേ..ചെമ്മീന്‍ കുട്ടി വിചാരിച്ചാലും തേപ്പ് തരാന്നു മനസ്സിലായില്ലേ..:)

  ReplyDelete
 4. @ ജഗ്ഗു
  പാട്ട് കേട്ടപ്പോ മനസ്സിലായി എന്താ പണിയെന്നു !

  @ Anamika
  സ്വയം തേഞ്ഞ സംഭവങ്ങളാ കൂടുതലും... :)

  @ കാല്‍വിന്‍
  മീന്‍ പിടിത്തം തുടങ്ങാന്‍ പോണു എന്ന് കേട്ടു.... ചെമ്മീന്‍ കിട്ട്യാല്‍ അറിയിക്കണേ :D

  @ Rare Rose
  തേപ്പുകള്‍ പലവിധം.... എന്താ ചെയ്ക !

  ReplyDelete
 5. nee ennanda Chemmeen okke kootti thudangiyathu...Bone less chilli chickente BONE aarunnallo ninakku thaalpparyam

  ReplyDelete
 6. "ഇപ്പൊ കാണാനേ ഇല്ലല്ലോ"...
  ഇനി തീരെ കാണില്ലാ...

  ReplyDelete
 7. athoru tepparnnu :) pinne kothi onnum thonilla.. vege aanee :) kalakkitto :D

  ReplyDelete
 8. @ അനില്‍
  മോനെ ... നീ വെജ് ആയതു കാരണം എനിക്ക് ഒന്നും തിരിച്ചു പറയാന്‍ പറ്റണില്ല :(

  @ സുധീഷ്‌
  കറക്റ്റ്..... ഇപ്പൊ അങ്ങോട്ട്‌ പോവാറില്ല :D

  @ shravan
  വെജ് മാത്രം കഴിക്കുന്നവര്‍ കൂടി കൂടി വരുവാണല്ലോ...!
  എന്റെ ഭാഗ്യം ;)

  ReplyDelete
 9. കാന്താരി എന്തിനാ അഭീ ഒത്തിരി.... ?
  സംഭവം 25 പൈസേടെ അത്രേം ഒള്ലെന്കിലും ചെമ്മീന്‍ അല്ലെ... 50 അല്ല 100 കൊടുത്താലും ഇപ്പൊ കിട്ടിയ ഞാന്‍ വാങ്ങിയേനെ.. അത്രയ്ക്ക് കൊതി വരുന്നു ഫോട്ടോ കണ്ടിട്ട്..

  ReplyDelete
 10. @ കണ്ണനുണ്ണി
  കാ‍ന്താരി ശരീരത്തിന്റെ അകം പുകച്ചു വൃത്തിയാക്കി തരും ;)
  ഫോട്ടോ കണ്ടിട്ട് എനിക്കും കൊതി വരുന്നുന്നുണ്ട്.... പക്ഷെ സംഭവം കിട്ടണ്ടേ ???

  ReplyDelete
 11. Thanks for the add.Entre recipe ithara nannaayittu use cheyythathinu nanni undu..Nalla kothiyayi..will have to make it soon

  ReplyDelete
 12. @ Maheswari
  The pleasure is all mine :)

  ReplyDelete
 13. ഞാന്‍ കരുതി അഭി ചെമ്മീന്‍ ഫ്രൈ വിജയകരമായി ..ഉണ്ടാക്കി ..അത് നമ്മുക്ക് പറഞ്ഞു തരം പോകുന്നു എന്നല്ലേ....

  പറ്റിച്ചു....ന്നാലും തേപ്പു കൊള്ളാം...

  തല്ല് കൊള്ളാതിരിക്കാന്‍ അവസാനം പാചകകുറിപ്പ് കൊടുത്തത് എന്തായാലും നന്നായി...:)

  ReplyDelete
 14. എന്റെ കുഞ്ഞാ..... ഹൈദ്രാബാദ്‌ വിട് , Bangalore വാ . നല്ല നല്ല ചെമീന്‍ ഫ്രൈ വാങ്ങി ഇതില്ലും നന്നായി വെടി കൊള്ളിച്ചുതരാം. 50 ത്തിനു പകരം 150 പോയി കിട്ടും

  ReplyDelete
 15. @ കുക്കു
  നോം പാചകം ചെയ്കയോ ? നെവര്‍ !!

  @ പാഷാണം
  :D :D :D

  @ Ashly
  ബാംഗ്ലൂര്‍ എത്തിച്ചു എന്നെ പിച്ചക്കാരന്‍ ആക്കാനുള്ള പ്ലാന്‍ ആണല്ലേ ? എന്നെ തേയ്ക്കാന്‍ ആവില്ല മക്കളെ :P

  ReplyDelete
 16. edo...thante size kandittu thannathavum aa "size" chemmeen...!since im a vegetarian...i excused u...!

  pinne keralathinte ettavum aduthu kidakkunna Tamil nattil ...swantham chennail ente friends 300 roopakku "karimeen pollichathu" ennu parayunna sadhanathinayi 2 manikkoor irunnu viyarthu avasanam oru kashnam karimeenum 4 perumayi thrupthippetta sambhavathinu njan druksakshiyayittundu...:D

  ReplyDelete