അരണ്ട വെളിച്ചം, അടുത്തെങ്ങും ആരെയും കാണാനില്ല…
പേടിപ്പെടുത്തുന്ന നിശബ്ദത…. ചീവീടുകളുടെ ശബ്ദം മാത്രം DTS സൌണ്ടില്‍...
ഞാന്‍ ചുറ്റിലും നോക്കി.
ഒരു നിലയില്‍ ഡ്രാക്കുള . അതിന് മുകളില്‍ Jekyll and Hyde, അതിനും മണ്ടേല്‍ Frankenstein…
അങ്ങനെ നിര നിരയായി ഓരോരോ നിലകളില്‍ ഇരുന്നു താഴേക്ക് എത്തി വലിഞ്ഞു നോക്കി ഇരിക്കുന്ന അവരുടെ ഇടയില്‍ കൂടി ഞാന്‍ നടന്നു.
എന്റെ ചുറ്റിലും നൂറ്റാണ്ടുകളുടെ പൊടിയും പിടിച്ചു stuff ചെയ്ത മമ്മിയെ കണക്കു അടര്‍ന്നു വീണു തുടങ്ങിയ പുസ്തക ലക്ഷങ്ങള്‍ !!!
വലിയ വായനശാല, തൊട്ടാല്‍ പൊടി പറക്കുന്ന അവിടെ ഇരുന്നു ചിലര്‍ പുസ്തകങ്ങള്‍ വായിക്കുന്നു, ചിലര്‍ കാര്‍ന്നു തിന്നുന്നു, ഞാന്‍ മുന്നോട്ടു നടന്നു....
പുസ്തകങ്ങളുടെ മറവില്‍ ഒരാള്‍ ഒമര്‍ ഖയാമിന്റെ പ്രിയസഖിയുമായി ലൈന്‍ അടിക്കുന്നു, വേറൊരാള്‍ പമ്മന്റെ "കമ്മലുമായി" അല്പം ചമ്മലോടെ എന്നെ നോക്കി ഇളിച്ചു അത് കണ്ടു പേടിച്ചു മുഖം തിരിച്ച ഞാന്‍ കണ്ടത് ഒ ചന്ദുമേനോന്റെ ഇന്ദുലേഖയുമായ് ഒരാള്‍ ഒരു മറവിലേക്ക് നീങ്ങുന്നതാണ്, ഇനിയും എന്തൊക്കെ കാണേണ്ടി വരും എന്ന് ചിന്തിച്ചു ഞാന്‍ മുന്നോട്ടു നീങ്ങിയപ്പോ എന്നെ തള്ളിമാറ്റി ഒരാള്‍ അതി വേഗത്തില്‍ ഒരു കയറും കൈയില്‍ വച്ചു ഫാന്‍ ലക്ഷ്യമാക്കി നടന്നു പോയി, അയാള്‍ എന്തേലും അവിവേകം കാട്ടുമോ എന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ആ ഫാനിന്റെ മൂട്ടില്‍ ചെന്നു കയര്‍ (തകഴിയുടെ) തുറന്നു വച്ചു വായന തുടങ്ങി .അതിന്ടുത്തൊരാള്‍് ഡ്രാക്കുള്യെയും ശകുന്തള്യെയും ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നു....വൃത്തികെട്ടവന്‍ !!!
ഹൂ horrible... .ഒരു Urban legend ഷൂട്ട് ചെയ്യാന്‍ പറ്റിയ സിറ്റുവേഷന്‍.
തൊട്ടാല്‍ ആസ്ത്മ പിടിച്ചാലോ എന്ന് ഭയന്നും പുസ്തകങ്ങള്‍ക്ക് പുറകില്‍ സ്വൈര വിഹാരം നടത്തുന്ന ഇഴ -ഹിമ്ശ്രജന്തു സമൂഹത്തിനെയും ഞാനായി ശല്യപ്പെടുത്തണ്ട എന്നും കരുതി അല്പം സൂക്ഷിച്ചു ഭയത്തോട് കൂടി എന്റെ സുഹൃത്തിനെ കാത്തു ഞാനവിടെ നിന്നു.
അപ്പോഴാണ് എന്റെ കണ്ണില്‍ അത് ഉടക്കിയത് “ഹസ്തരേഖ ശാസ്ത്രം ”.
ഹൊ .. എന്തോരോക്കെ അപ്പോ... ഈ എഴുതി വചേക്കണത് അന്ധവിശ്വാസങ്ങ്ള്‍്സ് .
ഓ ... എന്നെ കുറിച്ചു ഞാന്‍ പറയാന്‍ മറന്നു, ഞാനൊരു നിരീശ്വരവാദിയാണ്. ഇന്നേ വരെ ഞാന്‍ ഒരു അമ്പലത്തില്‍ അറിയാതെ പോലും എത്തി നോക്കീട്ടില്ല ...പിന്നെ ചിലപ്പം ഈ പരീക്ഷ ആകുമ്പഴും ലോട്ടറി ടിക്കറ്റ് എടുക്കുമ്പോഴും വേറെ എന്തേലും സങ്ങടം ഒള്ളപഴും മാത്രമെ ഞാന്‍ ഈശ്വരനെ വിളിക്കാറും വഴിപാടു നടത്താറും ഒക്കെ ഒള്ളു......ആ കാര്യത്തില്‍ ഞാനൊരു പക്കാ കമ്മ്യൂണിസ്റ്റ് ആണ് ....
ആ അത് കൊണ്ടു തന്നെ ശാസ്ട്രീയമല്ലാത്ത ഇത്തരം ശാസ്ത്രങ്ങളെ എനിക്ക് ഫയങ്കര പുച്ഛം ആണ്.
“ഡാ കുറേ നേരമായോ വന്നിട്ട് ?”
“ഹൊ .. പേടിപ്പിച്ചു കളഞ്ഞല്ലോടെയ് ”
“ങ്ഹാ .. ഹസ്തരേഖ ശാസ്ത്രം.. അപ്പൊ ഇതൊക്കെ വായിച്ചു തുടങ്ങിയാ മ്മ് ? കല്യാണം കഴിഞ്ഞു ഒരു കൊച്ചായപ്പോ വിശ്വാസങ്ങള്‍ ഒക്കെ വന്നു തുടങ്ങിയാടെയ് ങ്ങേയ് ഹി ഹി ഹി “
“ഒന്നു പോടാ.. നിന്നെ കാണാഞ്ഞു ചുമ്മാ നിന്നപ്പോ ഒന്നു മറിച്ച് നോക്കിയെന്നെ ഒള്ളു.."
"ഹൂ എന്തോക്കെയടെയ് ഇതില്‍ എഴുതി വച്ചിരിക്കനത്.. ഇതും ഒരു ശാസ്ത്രം ഫൂ… കൈയിലെ രേഖങള്‍ കൈ തുറക്കുകയും അടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് അല്ലാതെ ..”
“ഓഹോ ഞാന്‍ വിചാരിച്ചു പണ്ടു സ്കൂളില്‍ വച്ചു ടീച്ചര്‍ കൈയില്‍ അടിച്ചതോണ്ടാണ് ഇതു ഒണ്ടായതെന്നു…"
"ഒന്നു പോടാ.. ഇതിലൊക്കെ സത്യമുണ്ട് എനിക്ക് അനുഭവമുണ്ട്.."
"എന്റെ കൈ നോക്കി ഒരാള്‍ പറഞ്ഞതൊക്കെ സത്യമായിടുണ്ട് … എന്റെ ജോലി , അത് എത്രാം വയസില്‍.. എന്റെ ഭാര്യ …”
“ അത് ആണായിരിക്കോ പെണായിരിക്കോ … “
“ങേ … ഒന്നു പോടാ …”
“ആഹ .. നീ പറ ”
“ഹും എനിക്ക് കുട്ടികള്‍ എത്ര …”
“അതിലെതൊക്കെ നിന്റെ ..”
“ഡാ….”
“ഓ സോറി സോറി.. നീ പറ ”
“മ്മ് ഇതെല്ലാം അങ്ങേരു കറക്റ്റ് ആയിട്ട് പ്രവചിച്ചതാണ് , അന്ന് ഇതു തമാശ ആയി തോന്നിയെങ്ങിലും ഇതൊക്കെ നടന്നപ്പോ ആണ് വിശ്വാസം വന്നത്. എനിക്കും ഇപ്പൊ കൈ നോക്കാന്‍ കുറച്ചു അറിയാം .. നീ ആ കൈ ഒന്നു കാണിച്ചേഡാ ”
“ഓ ഇന്നാ നോക്ക്.. ബട്ട് പൈസ വേണമെന്നു പറയരുത് ”
“ഓ വേണ്ട.. നിന്റെ കല്യാണം… മ്മ് … 29 -ആം വയസ്സില്‍ ആയിരുന്നു.. പിന്നെ നിനക്കു ഒരു മകള്‍ മാത്രമെ ഒള്ളു .. സത്യമല്ലേ”
“പോടാ .. ഇതൊക്കെ നിനക്കു അറിയാവുന്ന കാര്യങ്ങള്‍ അല്ലെ ”
“ഹി ഹി ഹി… അത് ശെരി ആണ് ബട്ട് എനിക്ക് ഇതേ നോക്കാന്‍ അറിയൂ ഹി ഹി ഹി … ഡാ നിന്റെ ഈ കൈയിലെ വശത്ത് ചെറു വിരലിനു താഴെ ഉള്ള വര ഇല്ലേ? അതാണ് എത്ര കുട്ടികള്‍ ഉണ്ടാകും എന്ന് അറിയാനുള്ള രേഖ, കട്ടി ഉള്ള ഒറ്റ രേഖ ആണ്‍കുട്ടി, കട്ടി കുറവാണേല്‍ പെണ്‍കുട്ടി ..
"ഡാ നിന്റെ രേഖക്ക് കട്ടി കുറവാ so u have a… ”
“ഹും മ്മ് .. daughter.. ok ok അതെന്തെലും ആവട്ട് .. ബാ നമുക്കു പോകാം .. അവന്റെ ഒരു കൈ നോട്ടം ..”
4 പെഗ് അടിച്ച് 4 വീലില് ഞാന്‍ വീട്ടിലെത്തി, പയ്യെ താക്കോലെടുത്ത് കതകു തുറന്നു കയറി ..
മോളും മിനിയും ഉറക്കം ആയികാണും
ബെഡ് റൂമിലെ ലൈറ്റിന്റെ വെട്ടത്തില്‍ ഞാന്‍ മോളെ നോക്കി, അവള്‍ നല്ല ഉറക്കം.
മിനി കണ്ണുകള്‍ക്ക് മീതെ കൈ വച്ചു ഉറങ്ങുന്നു, വെള്ളത്തിന്റെ പുറത്തു ആയതു കൊണ്ടാണോ എന്തോ അറിയില്ല അവള്‍ നല്ല സുന്ദരി ആയരിക്കുന്നു … bootiful lady
ഇനി എങ്ങാനും വീട് മാറിപ്പോയോ ?
ഞാന്‍ ഒന്നു കൂടി നോക്കി .. ഏയ് ഇല്ല അതവള … തവള തന്നെ
അവളെ വിളിക്കാനായി തുടങ്ങിയപ്പോ ആണ് ഞാന്‍ അത് കണ്ടത്.. ആ നേരിയ വെളിച്ചത്തിലും വളരെ വ്യക്തമായി ഞാന്‍ അത് കണ്ടു
“അവളുടെ ചെറു വിരലിനു താഴെ കട്ടി ഉള്ള 2 രേഖകള്‍ ”
ങേ !!! ഈശ്വരാ….. നീയും എന്നെ തേച്ചോ !!! ഞാന്‍ തേക്കപ്പെട്ടോ….?
NB: വിവാഹിതര്‍ ഇതു വായിച്ചു കുടുംബ ദാമ്പത്യ പ്രശ്നങ്ങള്‍ കത്തി കുത്ത്, ഉലക്ക കൊണ്ടുള്ള പോര് എന്നിവ ഉണ്ടായാല്‍ ഈ ബ്ലോഗ് ഉടമകള്‍ അതിന് ഉത്തരവാദികള്‍ അല്ലായിരിക്കുനതാണ് എന്നും അത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്കുന്നതലെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
പെണ്ണുങ്ങളുടെ ഇടതു കൈ ആണ് നോക്കേണ്ടത്. ഒന്നും കൂടി ചെക്ക് ചെയ്യ്. വെറുതെ കുടുംബ കലഹം ഉണ്ടാക്കണ്ട ഹി ഹി ഹി
ReplyDeleteഏന്തേ ഈ ബ്ലോഗര്‍ മാര്‍ക്ക് എല്ലാം കമ്മ്യൂണിസ്റ്റു കാരോട് ഇത്ര വലിയ പ്രേമം. എവിടേ വെച്ച് കിട്ടിയാലും ഒരു കൊട്ട് കൊടുക്കം. പാവങള്‍ തമ്മില്‍ തല്ലി ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ ജീവിക്കുക ആല്ലേ.
ReplyDelete:) good one... :)
ReplyDeletehey...really enjoyed sir...!good comic sense and timing..!go on..!:-)
ReplyDeletewoowwwwwwww
ReplyDeleteanna
ajay
worth the time....
ReplyDelete:)
ReplyDeleteമലയാള സാഹിത്യത്തിനു പുതിയൊരു വാഗ്ദാനം... അത്യന്താധുനിക സാഹിത്യത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ജഗ്ഗു തന്റെ ജൈത്രയാത്ര തുടങ്ങി... അനായാസമായ അവതരണ ശൈലിയും നര്‍മരസ പ്രടാനവുമായ ഈ സൃഷ്ടി അഭിനന്ദനം അര്‍ഹിക്കുന്നു ... ഇനിയും ഇത്തരം രചനകള്‍ നടത്താന്‍ കഴിയട്ടെ എന്ന് ആസംസിക്കുന്നു.
ReplyDeletekandal padichillel, kondal padikkum
ReplyDeleteThis comment has been removed by the author.
ReplyDelete@ മനുക്കുട്ടന്‍ അണ്ണോ അതിനു ഞാന്‍ അവള്‍ടെ എവ്ടാണ് നോക്കിയതെന്ന് പറഞ്ഞിലല്ലോ :P
ReplyDelete@ അഭിയെ അതിനെ ആണ് വിപ്ലവാത്മകരം ആയ വാ മൊഴി വഴക്കം എന്ന് പറയുന്നത്
ReplyDelete@ renjith - thankuuu :)
ReplyDelete@ അമ്മൂട്ട്യെ ഞാന്‍ മാഷാണ് എന്ന് എങ്ങനെ അറിഞ്ഞു
ReplyDelete@ താങ്ക്സ് അജയാ
ReplyDelete@ krishna raj -- King of Good Times (What time is it :P
ReplyDelete@ kukku - :D
ReplyDelete@ സുജിത് ,, ഹോ അവസാനം എന്നെ ലോകം തിരിച്ചറിഞ്ഞു ,,,,, ( ഇത് പൈസ തന്നു എഴുതിപ്പിച്ചതാണ് എന്ന് ആരോടും പറയണ്ട കേട്ടാ :P
ReplyDelete@ Anonymous - ivde aara kondathum kandathum onnum manasilaayillaa :(
ReplyDeleteഹി..ഹി
ReplyDeleteതല്ല് ഉണ്ടാക്കാന്‍ കരുതി കൂട്ടി ഇറങ്ങുവാ അല്ലേ?
@-അരുണ്‍ കായംകുളം
ReplyDeleteഓ അങ്ങനൊന്നും ഇല്ല,, നമ്മളെ കൊണ്ടാകുന്ന പോലെ ഒരു സഹായം
വായിനോട്ടം മാത്രമല്ല കൈനോട്ടവും അറിയാം അല്ലെ ? :D
ReplyDeleteഹിഹി ജഗ്ഗു നന്നായിട്ടോ മാഷെ....
ReplyDeleteഇത് സ്ഥിരം പരിപാടി ആണോ..? ആ ഉനിവേര്സിടി കോളേജ് ബസ് സ്റ്റാന്‍ഡില്‍ കപ്പടാ മീശയും വച്ച് ഇരിക്കുന്ന കൈനോട്ടക്കാരന്‍ ആരാ എന്ന് ഇപ്പൊ മനസിലായി..!!! :D :D
ReplyDeleteGreat one
ReplyDeletejaggu.... superb..ha ha..
ReplyDeleteveruthe communistkare ittu kotty alle...
@ അഭി - എത്തി നോട്ടം എന്നൊരു കലാ പരിപാടി കൂടെ ഒണ്ടേ :P
ReplyDelete@ കണ്ണനുണ്ണി - ടാങ്ങ്സ് :) എനിക്ക് ഇങ്ങടെ പേര് ഇഷ്ടപെട്ടൂട്ടോ
ReplyDelete@ darz - ദാസപ്പാ മുണ്ടാതിരി ച്ചുപ്പ് രഹോ
ReplyDelete@ Anonymous - ടാങ്ങ്സ് :) എനിക്ക് ഇങ്ങടെ പേരും ഇഷ്ടപെട്ടൂട്ടോ അനാനിമോസ് :P
ReplyDelete@ അരുണ്‍ - എനിക്ക് പണ്ടേ ഈ രാഷ്ട്രീയക്കാരെ ഫയന്ഗര ഇഷ്ടമാണ്
ReplyDeleteIthoru athmagadamano makane????????
ReplyDelete