Sunday, June 7, 2009

കുളി

ഹുമാനപ്പെട്ട അധ്യക്ഷന്‍സ്‌ drainage റോഡ് അപ്പി

എത്രയും പ്രിയപൊട്ടന്‍ ഊളന്കുഴി ദാസപ്പന്‍

മറ്റു some പൂജ്യരായ മഹാ തേപ്പുകളെ എല്ലാവര്ക്കും ഏന്റെ വിനീതമായ കൂമ്പിനിടി

ഞാന്‍ ജഗ്ഗു, വഴിയേ പോയ എന്നെ വിളിച്ചിറക്കി ഈ തേപ്പു ലോകത്ത് വച്ചു അലക്കി തേക്കാന്‍ തീരുമാനിച്ച എല്ലാവര്ക്കും ഏന്റെ നന്ദി

(നന്ദി മാത്രമെ ഒള്ളു ഇതിന്റെ പേരില്‍ ചെലവു ചോയികല്ല്)

ഞാന്‍ തൊടങ്ങാന്‍ പോവുകാണ് അത് തേപ്പാണോ വയ്പ്പാണോ തേപ്പുപെട്ടി ആണോ മരപ്പട്ടി ആണോ എന്നൊന്നും എനിക്ക് അറിയില്ല,,

പക്ഷെ...

ഏന്റെ ജീവിതത്തില്‍ സംഭവിച്ച രസകരം എന്ന് ഞാന്‍ വിശ്വസിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഇതാ നിങ്ങള്‍ക്കായ്‌ ,
കൊള്ളമെങ്ങില്‍ പ്രോത്സാഹിപ്പിക്കുക ഇല്ലെങ്ങിലും പ്രോതസഹനം ഒട്ടും കുറയ്ക്കണ്ട

ആദ്യമായ്‌ നിങ്ങള്‍ക്കായ്‌ എന്റെ ഒരു

കുളി


: വെളുപ്പാന്‍ കാലത്തു തണുത്ത വെള്ളത്തില്‍ കുളിക്കുക ,

പിന്നെ, അങ്ങേര്‍ക്കു * അങ്ങനെയെല്ലാം പറയാം , പ്രവര്‍ത്തികേണ്ടത് ഞാന്‍ അല്ലെ :

(* അങ്ങേരു എന്ന് പറഞ്ഞാല്‍ , പൊതു അറിവിലെക്കായ്‌ പറയാം , എന്റെഹെല്‍ത്ത്‌ ടൂറിസം സര്‍ ആണ് , ജയമണി സര്‍ , കേരള യുനിവേര്‍സിറ്റി ഫിനാന്‍ഷ്യല്‍ഓഫീസര്‍ .)

എന്തൊരു തണുപ്പ് , പണ്ടാരം .”

(അതേയ് ഇതു വെളുപ്പാന്‍ കാലം ഒന്നും അല്ല , പുലര്നിട്ടു നാഴിക പലതു കഴിഞ്ഞു , സമയം 8:15 ആയി .)

: ചുമ്മാതിരിയെടാ , നിന്നോടരെങ്ങില്ലും ഇപ്പൊ വല്ലതും ചോദിച്ചോ ?

എടാ ചോദിചോന്നു ? :

(തെറ്റിധരികരുത് , കുളിമുറിയില്‍ ഞാന്‍ മാത്രമെ ഉള്ളു , മറ്റേ ശബ്ദം എന്റെ മനസാനെ . എപ്പോഴും ഇങ്ങനെയാ എന്തെങ്ങിലും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും , ഉള്‍വിളി or something; for eg; ഏമ്പക്കം …..)

: 1 കപ്പ്‌ വെള്ളം എടുത്തിട്ട് പതുക്കെ 1 വിരല്‍ അതിലേക്കു താഴ്ത്തി നോക്കുക , അപ്പോള്‍ അത് പാകം ആയിട്ടുണ്ടോ എന്നറിയാന്‍ കഴിയും . പാകം ആയിട്ടുണ്ടെങ്ങില്‍ , അഥവാ തണുപ്പ് ലേശം മാറിയിട്ടുന്ടെങ്ങില്‍ പതുക്കെ അത് ഒഴിക്കാം ,


അതേയ് , ഞാന്‍ പാചക വിധി വിസ്തരിച്ചതൊന്നും അല്ല . ഈ തണുത്ത വെള്ളം ദേഹത്തൊഴിക്കുന്ന കലാപരിപാടി വിശദീകരിച്ചതാണ് .

അങ്ങനെ ഒഴിച്ചു , ഛെ , അതല്ല കപ്പില്‍ നിന്നും വെള്ളം ഒഴിച്ചെന്നു .

ഹൊ എന്റമ്മോ എന്തൊരു തണുപ്പ് .
തറ്യില്ലാന്ന് ഒഴിച്ചത് , അത് തെറിച്ചു ദേഹത്ത് വീഴുമല്ലോ , തണുപ്പിനു ഒരു കുറവുണ്ടാകും അപ്പോള്‍ .
പയ്യെ പയ്യെ ദേഹത്ത് ഒരു കപ്പ്‌ ഒഴിച്ചു ,

ഈ സ്റ്റേജ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ് വളരെ നാളത്തെ പരിശ്രമവും പരിശീലനവും ഇതിന് ആവശ്യം ആണ് , ഇല്ലെങ്ങില്‍ തണുത്തു ചത്തു പോകും .

അങ്ങനെ ആ difficult സ്റ്റേജ് കഴിഞ്ഞു , ഇനി കുഴപ്പം ഇല്ല ,
പെട്ടെന്ന് തന്നെ 2-3 കപ്പ്‌ വെള്ളം ഒഴിച്ചു , അങ്ങനെ തണുപ്പിനെ തോല്‍പിച്ചു .

“ആരോഗ്യം തരുന്ന സോപ്പ് എടുത്തു ദേഹം മുഴുവന്‍ പതയില്‍ പുതച്ചു , Shahrukh ഖാന്‍ കുളിക്കുന്ന സോപ്പ് ഇന്നലെ തീര്‍ന്ന് പോയി , ഇല്ലെങ്ങില്‍ അതില്‍ പുതച്ചു കരീനയെ സ്വപ്നം കാണാമായിരുന്നു .


അങ്ങനെ നിന്നപ്പോഴാണ് 1 ഫോണ്‍ , വല്യമ്മ ഫോണ്‍ എടുത്തു ,landline ആണ് .
:

ഹലോ
ഉണ്ടല്ലോ , അവന്‍ കുളിക്കുകയാണ്

: എനിക്കാണ് , ആരാകും ?, എന്തോ .
ഇവനൊന്നും വേറെ 1 പണിയും ഇല്ലേ രാവിലെ ആകുമ്പോ തുടങ്ങും ഫോണ്‍ എടുത്തുകുത്താന്‍.... കുത്തേ കെ ബച്ചേ . ഫൂ ..........
മാന്യന്മാരെ നേരെ കുളിക്കാനും തമ്മസികൂല .

(ഡേയ് മാന്യാ , 15 മിനിട്ട് ആയി , നിര്‍ത്തടേ നിന്റെ പള്ളി നീരാട്ട് , ഇപ്പൊ ക്ലാസ്സ് തുടങ്ങും

: ശരി ശരി , ഒറ്മിപ്പിചതിനു നന്ദി ഡാന്ഗ്സ് ,(മനസാണ് ) ഇവനെ കൊണ്ടു ഇങ്ങനെകുറെ ഗുനംസ് ഒക്കെ ഉണ്ട് കേട്ടാ :

ഡ്രസ്സ്‌ ചെയ്തു പെട്ടെന്ന് കഴിക്കാനായ്‌ ചെന്നു .

ആരാ വല്യമ്മാ വിളിച്ചത് ? ”

എന്തോ , പേരു പറഞ്ഞില്ല ,
അതല്ലെടാ എനിക്ക് മനസിലാകാതെ.... ,
നീ ഉണ്ടോ എന്ന് ചോദിച്ചു , ഞാന്‍ ഉണ്ടെന്നും പറഞ്ഞു ,
പക്ഷെ നീ കുളിക്കുകയാണ് എന്ന് പറഞ്ഞപ്പോ അവന്‍ ....,

sorry wrong number ആയിരിക്കും എന്ന് പറഞ്ഞു വെച്ചു കളഞ്ഞു .” )

ഹൂ...
TISHHHHHHH……………. അതൊരു വല്ലാത്ത വയ്പ്പ് ആയി പോയി ... !!!

9 comments:

 1. This comment has been removed by the author.

  ReplyDelete
 2. 'നീ കുളിക്കുകയാണ് എന്ന് പറഞ്ഞപ്പോ അവന്‍ ....

  "sorry wrong number ആയിരിക്കും" എന്ന് പറഞ്ഞു വെച്ചു കളഞ്ഞു'
  ഹി ഹി ..എങ്ങനെ വെക്കാതിരിക്കും ...
  കുളിയുടെ വര്‍ണനയിലെ മനസിലയി ... കുളിയും തെവാരവും ഇല്ലാത കുട്ടതിലെയാണന്ന്..

  ReplyDelete
 3. ഹി ഹി ....എന്തായാലും കൊള്ളാം :)

  ReplyDelete
 4. ഈ ബ്ലോഗ്‌ അശുദ്ധം ആക്കുവോ ഏഭ്യന്‍.....
  കുളിക്കാതെ ഇതില്‍ sign in ചെയ്തു പോകരുത് !

  ReplyDelete
 5. @Alsu - കുളി എന്നത് ഒരു വൃത്തിക്കെട്ട ബൂര്‍ഷാ സെറ്റപ്പ് മാത്രം ആണ്

  ReplyDelete
 6. @കണ്ണനുണ്ണി -- ഡാന്ങൂ ഡാന്ങൂ :)

  ReplyDelete
 7. @abhi - പിന്നേ ഹൈദരാബാദില്‍ നീ എന്നും കുളിചോണ്ടാല്ലേ ഇരിക്കനത് :P

  ReplyDelete
 8. kollam randum kalpichu iragi allee adi poli

  ReplyDelete