ഫ്രണ്ട്സ് ബ്ലോഗേഴ്സ് ആന്‍ഡ് കണ്ട്രിമെന്‍,
ഞാന്‍ ഇവിടെ കുറച്ചു ഐ.ടി. പഴഞ്ചൊല്ലുകള്‍ പരിച്ചയപെടുത്തുന്നു . വായിച്ചിട്ട് അഭിപ്രായങ്ങള്‍ അറിയിക്കുക.
* അല്പന് ഓണ്‍ സൈറ്റ് കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും പണിയെടുക്കും
* പ്രൊജക്റ്റ് മാനേജരെ കോഡ് എഴുതാന്‍ പഠിപ്പിക്കണോ ?
* മുറ്റത്തെ പ്രോഗ്രാമ്മര്‍ക്ക് വിലയില്ല
* ടെസ്ടെര്ക്കെന്താ കോഡ് എഴുതുന്നിടത് കാര്യം ?
* കോഡ് എഴുതാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ കമ്പനിയും
* ടെസ്ടര്‍ പഠിച്ചാല്‍ പ്രോഗ്രാമ്മര്‍ ആവുമോ ?
* ബഗ് ആണെങ്കില്‍ ബഗ് ഷീറ്റില്‍ ഇടാം, ഷോ സ്ടോപ്പര്‍ ആണെങ്കിലോ ?
* നിന്നെ പോലെ നിന്റെ കോഡ് ടെസ്റ്റ് ചെയ്യുന്നവനെയും സ്നേഹിക്കുക
* ലീവ് കിട്ടാന്‍ പ്രൊജക്റ്റ് മാനേജര്‍ കാലും പിടിക്കണം
* ആരാന്റെ പ്രൊജക്റ്റ് റിവ്യൂ നടക്കുമ്പോള്‍ കാണാന്‍ നല്ല ചേല്
* ഓണ്‍ സൈറ്റ് കിട്ട്യോനറിയില്ല കിട്ടാത്തവന്റെ ദുഖം
* കോഡ് കണ്ടാല്‍ അറിയാം ബഗ്ഗിന്റെ പഞ്ഞം
* കിട്ടാത്ത ഓണ്‍ സൈറ്റ് പുളിക്കും
* ബഗ്ഗിനെ പേടിച്ചു ജോലി കളയണോ ?
* ടെസ്ടര്‍ ഉള്ളപ്പോ ടെസ്ടരുടെ വില അറിയില്ല
* ഒന്നുകില്‍ പ്രോഗ്രാമ്മറുടെ നെഞ്ചത്ത് അല്ലെങ്കില്‍ കമ്പനിക്കു പുറത്ത്
* സമ്പത്തു കാലത്ത് സര്‍ട്ടിഫികെഷന്‍സ് എടുത്താല്‍ ആപത്തു കാലത്ത് കമ്പനി ചാടാം
* കുരയ്ക്കും മാനേജര്‍ കടിക്കില്ല
* കാണം വിറ്റും പ്രൊജക്റ്റ് തീര്‍ക്കണം
* ടീം ലീടിനു വെച്ചത് പ്രൊജക്റ്റ് മാനേജര്‍ക്ക് കൊണ്ടു
* പ്രൊജക്റ്റ് കിട്ടിയാലും ഓണ്‍ സൈറ്റ് പോയാലും അപ്പ്രൈസല്‍ കുമ്പിളില്‍ തന്നെ
* പ്രോഗ്രാമോ പ്രോഗ്രാമറോ ആദ്യം ഉണ്ടായേ ?
* എന്തായാലും പ്രൊജക്റ്റ് മീറ്റിങ്ങിനു കേറി, ഇനി തെറി കേട്ടിട്ട് ഇറങ്ങാം
* മാനേജര്‍ ചൊല്ലും പ്രോഗ്രാം ആദ്യം ക്രാഷ് ആവും, പിന്നെ വര്‍ക്ക് ചെയ്യും
* അടി തെറ്റിയാല്‍ കമ്പനിയും വീഴും
* മാനേജര്‍ സ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടേണം ഓണ്‍ സൈറ്റ്
* എററുകള്‍ എല്ലാം ബഗ് അല്ല
* മാനേജര്‍ക്ക് രിക്വൈര്‍മെന്റ്റ് ഒന്ന് തെറ്റിയാല്‍, പ്രോഗ്രാമര്‍ക്ക് ആറ് തെറ്റും
* ലോജിക് ഏതായിരുന്നാലും പ്രോഗ്രാം വര്‍ക്ക് ചെയ്താല്‍ മതി
* തേടിയ കോഡ് ഗൂഗിളില്‍ കിട്ടി
* വേലിയില്‍ ഇരുന്ന ബഗ്ഗിനെ എടുത്തു ടെസ്ടര്‍ക്ക് കൊടുത്ത മാതിരി
* പ്രോഗ്രാം വര്‍ക്ക് ചെയ്യിച്ചാല്‍ പോരെ, ബഗ് എണ്ണണോ ?
* ലേ ഓഫ് പോലെ വന്നത് വാണിംഗ് പോലെ പോയി
* പ്രോഗ്രാമറെ ടെസ്ടര്‍ ചതിച്ചാല്‍, ടെസ്ടരെ ഡെലിവറി ഹെഡ് ചതിക്കും
* രാജിക്കത്ത് കൊടുക്കുകയും ചെയ്തു, ഓഫര്‍ ലെറ്റര്‍ കിട്ടിയുമില്ല
* ആ കമ്പനിയില്‍ നിക്കുമ്പോ ഈ കമ്പനിയില്‍ ബോണസ്
* കോഡ് തെറ്റിയെന്നു കരുതി കമ്പ്യൂട്ടര്‍ തല്ലി പൊളിക്കരുത്
* ഗതി കെട്ടാല്‍ പ്രോഗ്രാമ്മര്‍ ഗൂഗിളിലും തപ്പും
* പ്രോഗ്രാമര്‍ ഇച്ഛിച്ചതും മാനേജര്‍ കല്പിച്ചതും ഓണ്‍ സൈറ്റ്
* ദാനം കിട്ടിയ അപ്പ്രൈസലില് കൂടുതല്‍ ചോദിക്കരുത്
* വേണമെങ്കില്‍ ഓണ്‍ സൈറ്റ് ബെഞ്ചില്‍ ഇരിക്കുമ്പോഴും കിട്ടും
* ജോലിയും ചെയ്തു, സ്റ്റാറ്റസ് റിപ്പോര്‍ട്ടും അയച്ചു എന്നിട്ടും മാനേജര്‍ക്ക് മുറുമുറുപ്പ്
* കോഡിംഗ് ദു:ഖമാണുണ്ണീ ബെഞ്ച് അല്ലോ സുഖപ്രദം
* മാനേജര്‍ എത്ര പ്രൊജക്റ്റ് കണ്ടതാ
* കഴിവ് നന്നായിരിക്കുമ്പോള്‍ കമ്പനി ചാടണം
* ഒരു വട്ടം നല്ല റേറ്റിംഗ് കിട്ടിയെന്നു കരുതി എല്ലാ വട്ടവും അങ്ങനെ ആവുമോ ?
* മാനേജര്‍ക്ക് ഡെമോ കൊടുക്കുകയും വേണം, ഓണത്തിന് നാട്ടിലും പോണം
* ഗൂഗിള്‍ ഉണ്ടെങ്കില്‍ ഏതു പ്രോഗ്രാമ്മും എഴുതാം
* മാനേജരില്ലാ ദിവസം ടീം ലീഡ് രാജാവ്
* ടീം ലീടിനു ഡൌട്ട് വന്നാല്‍ മാനേജരോട് ചോദിക്കാം, മാനേജര്‍ക്ക് ഡൌട്ട് വന്നാലോ?
* മണ്ണും ചാരി നിന്ന കമ്പനി മില്യണ്‍ ഡോളര്‍ പ്രോജക്ടും കൊണ്ടു പോയി
* ബഗ് ഉണ്ടായാല്‍ പോര ബഗ് റിപ്പോര്‍ട്ട് ഉണ്ടാക്കണം
* സോപ്പിടുന്ന പ്രോഗ്രാമ്മര്‍ക്കെ അപ്പ്രൈസല്‍ ഉള്ളു
* റിസഷന്റെ കൂടെ ലേ ഓഫ് കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ
* പ്രോഗ്രാം നന്നായാല്‍ ടെസ്റ്റിംഗ് വേണ്ട
* പാണ്ടന്‍ എന്‍ജിനിയറുടെ രെസുമിന്‍ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
* പ്രോഗ്രാമ്മര്‍ക്ക് പ്രാണ വേദന, മാനേജര്‍ക്ക് വീണ വായന
* പ്രൊജക്റ്റ് കൊടുത്താലും സോര്‍സ് കോഡ് കൊടുക്കരുത്
* ഓണ്‍ സൈറ്റ് കിട്ടുവോളം നാരായണ, ഓണ്‍ സൈറ്റ് കിട്ട്യാലോ കൂരായണ
* പ്രോഗ്രാം എഴുതിയാല്‍ പോര, വര്‍ക്ക് ചെയ്യണം
ഈ ലിസ്റ്റ് അപൂര്‍ണം ആണ്. നിങ്ങള്‍ക്കു തോന്നുന്ന ചൊല്ലുകള്‍ കൂടെ ചേര്‍ക്കുക.
സസ്നേഹം,
അഭി
Subscribe to:
Post Comments (Atom)
"മാനേജര്‍ക്ക് ഡെമോ കൊടുക്കുകയും വേണം, ഓണത്തിന് നാട്ടിലും പോണം" - അത് കലക്കി!
ReplyDeleteകുറച്ച് അഭിപ്രായങ്ങൽ..
ഇപ്പൊ ഓൻസൈറ്റ് കിട്ടാതെത്തന്നെ അർദ്ധരാത്രിയിലും പണിയെടുക്കുന്നു.
കാണം വിറ്റും .. എന്നതിനേക്കാൾ "കുടുംബസമാധാനം കളഞ്ഞും പ്രോജക്റ്റ് തീർക്കണം എന്നായിരിക്കും കൂടുതൽ ഉചിതം എന്നു തോന്നി
kollam...nannayittundu
ReplyDeleteനാണമില്ലേടാ നിനക്ക് .... out of date ആയ ഈ ചളുവോക്കെ ബ്ലോഗിലിടാന്‍ ???
ReplyDeletesuper....
ReplyDeleteഹഹ തേപ്പു ഇത്തവണ ഐ ടി കാരുടെ നെഞ്ചത്തു
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി :)
ReplyDeleteokke kurikku kollunnava tanne.
ReplyDeleteexcellent consolidation boss!!!