ഈ കഥയും അതിലെ കഥാപാത്രങ്ങളും സാന്കല്പികം മാത്രമാണ്. ഇവര്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല.
സമയം രാത്രി 11:45. അവന് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. മനസ്സില്‍ അവളുടെ മുഖം മാത്രം. ആ കണ്ണുകള്‍... ആ ചിരി... ആ നിഷ്കളങ്കത. കുറച്ചു നാളുകളായി അവള്‍ അവന്റെ ഉറക്കം കെടുത്തുന്നു. പക്ഷെ ഇപ്പോള്‍ അവന് ഉറക്കം വരാത്തത് അവളോടുള്ള ഇഷ്ടമോ ആരാധനയോ പ്രേമമോ അല്ലായിരുന്നു. പകരം അവന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു വികാരം മാത്രം : 'പ്രതികാരം'.
ഇഷ്ടമാണെന്ന് പറഞ്ഞതു അത്ര വലിയ കുറ്റം ആയിട്ട് അവന് തോന്നിയില്ല. അവള്‍ ഉടന്‍ ഒരു മറുപടി തരുമെന്നു അവന് പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ അവന്റെ പ്രതീക്ഷകള്‍ തെറ്റിയത് അവള്‍ ഈ കാര്യം വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചപ്പോള്‍ മാത്രമാണ്. കൂട്ടുകാരുടെ കളിയാക്കല്‍ അവന് സഹിക്കാവുന്നതിനു അപ്പുറമായിരുന്നു. അവരുടെ ഓരോ വാക്കും അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ടാക്കി. അവരുടെ ഒക്കെ മുന്നില്‍ തല കുനിച്ചു നടക്കേണ്ടി വന്നതിനു കാരണം അവള്‍ ഒരുത്തി ആണ്. അവന്റെ മനസ്സില്‍ ആരോ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു... " അവള്‍ കരയണം... നീ കരയിക്കണം "
പക്ഷെ എങ്ങനെ ? രാത്രി മുഴുവന്‍ അവന്റെ ചിന്ത ഇതു മാത്രമായിരുന്നു. എങ്ങനെ പ്രതികാരം ചെയ്യും ? എന്ത് ചെയ്താല്‍ അവള്‍ തകരും ? താന്‍ അനുഭവിച്ച വേദന അവളെ എങ്ങനെ മനസ്സിലാക്കി കൊടുക്കും? അവസാനം അവന്‍ ഒരു തീരുമാനത്തില്‍ എത്തി. "അതെ... അത് തന്നെ... നാളെ അവള്‍ കരയുന്നത് ഞാന്‍ കണ്ടു ആസ്വദിക്കും !! "
പിറ്റേ ദിവസം രാവിലെ അവന്‍ നേരത്തെ ഉണര്‍ന്നു. അവന്റെ ചലനങ്ങളും പ്രവര്‍ത്തികളും എല്ലാം യാന്ത്രികമായിരുന്നു. ആരോടും സംസാരിക്കാതെ അവന്‍ തന്റെ ദൌത്യം നിര്‍വഹിക്കാന്‍ വേണ്ടി യാത്ര തിരിച്ചു. ക്ലാസ്സ് മുറിയില്‍ അവള്‍ ഒറ്റക്കായിരിക്കും എന്നവനു അറിയാമായിരുന്നു. അവളുടെ വീട് കുറച്ചു ദൂരെ ആയതിനാല്‍ ആദ്യം എത്തുന്നത് അവള്‍ ആയിരുന്നു. അവളെ ഒറ്റക്ക് കിട്ടാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്നവന്‍ ഉറപ്പിച്ചു.
ക്ലാസ്സ് റൂമിലേക്ക് കേറി വന്ന അവന്റെ കാലൊച്ച കേട്ടു അവള്‍ ഞെട്ടി. അവനെ അവള്‍ ഈ സമയത്തു പ്രതീക്ഷിച്ചില്ലായിരുന്നു. ചെന്നായുടെ മുന്നില്‍ പെട്ട ആട്ടിന്‍കുട്ടിയുടെ ദൈന്യഭാവം അവളുടെ കണ്ണുകളില്‍ നിഴലിച്ചോ ? ഉറച്ച കാല്‍വെപ്പുകളോടെ അവന്‍ അവളുടെ അടുത്തേക്ക് നടന്നു. അവള്‍ ആകെ സ്തഭ്ധയായി ഇരുന്നിടത്ത് തന്നെ അനങ്ങാതെ അവന്റെ കണ്ണുകളിലേക്കു നോക്കി. അതില്‍ ജ്വലിക്കുന്ന പ്രതികാരത്തിന്റെ അഗ്നിയില്‍ ദഹിച്ചു പോവുമോ എന്നവള്‍ ഭയപ്പെട്ടു. ഒന്നു ഉറക്കെ കരയണം എന്ന് വിചാരിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. കരഞ്ഞാല്‍ തന്നെ ആരും തന്നെ സഹായിക്കാന്‍ വരില്ലെന്ന് അവന് ഉറപ്പായിരുന്നു. അത് കൊണ്ടാണല്ലോ അവന്‍ ഈ അവസരം തന്നെ തിരഞ്ഞെടുത്തത്.
അവന്‍ അടുത്തെത്തിയപ്പോള്‍ ദുശാസനന്റെ മുന്നില്‍ പെട്ട പാഞ്ചാലിയുടെ അവസ്ഥയില്‍ ആയി അവള്‍. അവന്റെ മുഖത്ത് ഒരു ഭാവഭേദവുമില്ല. അവളുടെ കണ്ണീര്‍ മാത്രമെ തനിക്ക് ആശ്വാസം കിട്ടൂ എന്നവന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. ഒട്ടും സമയം കളയാതെ അവന്‍ അവളെ കടന്നു പിടിച്ചു. അവള്‍ പ്രതികരിചെന്കിലും അവന്റെ ബലിഷ്ടമായ കരങ്ങളില്‍ കിടന്നു പുളയാന്‍ മാത്രമെ അവള്ക്ക് കഴിഞ്ഞുള്ളൂ. താന്‍ ആരുടേയും മുന്നില്‍ അടിയറവു വെക്കാതെ കാത്തു സൂക്ഷിച്ചതൊക്കെ അനുവാദമില്ലാതെ അവന്‍ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്ക്ക് സഹിച്ചില്ല. പക്ഷെ തുനിഞ്ഞിറങ്ങിയ അവന്റെ മുന്‍പില്‍ പരാജയം സമ്മതിക്കാതെ അവള്ക്ക് വേറെ വഴി ഇല്ലായിരുന്നു.
നിമിഷങ്ങള്‍ യുഗങ്ങളായി മാറി. അവന് മുന്നില്‍ വെറും ഒരു കളിപ്പാവയായി നില്‍കാന്‍ മാത്രമെ അവള്ക്ക് കഴിഞ്ഞുള്ളൂ. തന്റെ പ്രിയപ്പെട്ടതൊക്കെ അവന്റെ കൈകളില്‍ ചിന്നിച്ചിതറി പോവുന്നത് അവള്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവള്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവനില്‍ ഒരുതരം ഉന്മാദാവസ്ഥ ഉടലെടുത്തു. അവന്‍ കൂടുതല്‍ അക്രമാസക്തന്‍ ആയി. അല്പസമയം കഴിഞ്ഞപ്പോള്‍ പിടിവലികള്‍ അവസാനിച്ചു.
താന്‍ എന്ത് കാര്യമാണോ ചെയ്യാന്‍ വന്നെ അത് ചെയ്തു കഴിഞ്ഞപ്പോള്‍ അവന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. പാപത്തിന്റെ ചോര പുരണ്ട കൈകള്‍ അവന്‍ പതുക്കെ വിടുവിച്ചു. അവള്‍ തളര്നിരുന്നു. തന്റെ വിലപ്പെട്ടതൊക്കെ ആ ക്ലാസ്സ് റൂമില്‍ വെച്ചു അവന്‍ നശിപ്പിച്ചു എന്ന സത്യം ഉള്‍കൊള്ളാന്‍ അവള്‍ സമയമെടുത്തു. അവളുടെ കണ്ണുകളില്‍ നിന്നു പെയ്ത കണ്ണുനീര്‍ അവന്റെ ഉള്ളില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. അവന്റെ കണ്ണുകളില്‍ ഒരു തിളക്കം പ്രത്യക്ഷപെട്ടു, ചുണ്ടില്‍ ഒരു പുഞ്ചിരിയും. ലോകം കീഴടക്കിയവന്റെ പുഞ്ചിരി.
ആ ചിരി അവളെ ഭ്രാന്ത് പിടിപ്പിച്ചു. അവള്‍ നിലവിളിച്ചോണ്ട് പുറത്തേക്ക് ഓടി. ഓരോ നിലവിളിയും അവന്റെ വിജയം, അവന്റെ ആധിപത്യം വിളിച്ചു കൂവുന്നതായിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അവന്‍ കുറച്ചു നേരം അവിടെ തന്നെ നിന്നു. തന്റെ കൈകളിലേക്ക് അവന്‍ സൂക്ഷിച്ചു നോക്കി... ആ കൈകള്‍ കൊണ്ടാണല്ലോ അവന്‍... അവളുടെ നിലവിളികള്‍ അപ്പോഴും അവന്റെ കാതുകളില്‍ മുഴങ്ങി കൊണ്ടിരുന്നു.
" ടീച്ചറെ... ഈ മനുക്കുട്ടന്‍ എന്റെ സ്കെച്ച് പെന്‍ എല്ലാം നശിപ്പിച്ചേ ... !!"
കൈയില്‍ പറ്റി പിടിച്ച നിറങ്ങള്‍ കഴുകി കളയാന്‍ വേണ്ടി ആ എട്ടു വയസ്സുകാരന്‍ ക്ലാസ്സ് റൂമിന് പുറത്തേക്കിറങ്ങി.
വാല്‍കഷ്ണം : ഇത്രയും നേരം ക്ഷമയോടെ ഇതു വായിച്ചവര്‍ക്ക് ഒരു ചോദ്യം - ഈ കഥയില്‍ തേഞ്ഞതു ആര് ?
Subscribe to:
Post Comments (Atom)
വായിക്കുന്നവന്‍ തേഞ്ഞു!!!
ReplyDeleteGlobal theppu....!! aliya kidilam..!!! ഭാഗ്യം നീ സ്കെച് പെന്‍ എന്നു പറഞ്ഞത്...!! രബ്ബര് വച്ച പെന്സില് എന്നു പറഞ്ഞ് ഇരുന്നേല്‍ കുറച്ചൂടെ തേഞ്ഞു കിട്ടിയേനെ !!!
ReplyDeleteഈശ്വരന്മാരേ !!!!
ithu ingane aavum ennu thudangiyappozhe thonni... :-)
ReplyDeleteപാഷാണം :)
ReplyDelete(പേരു ഞാന്‍ ചുരുക്കി... സോറി !!)
ഉത്തരം ശരിയാണ് !! സാമ്പത്തിക മാന്ദ്യം ആയതു കൊണ്ടു സമ്മാനം തരാന്‍ നിവര്‍ത്തിയില്ല...!!
ദാസപ്പന്‍ :)
ഇത്രയും നല്ല കമന്റ് എഴുതിയതിനു നിനക്കു ഞാന്‍ പരിപ്പുവടയും ചായയും മേടിച്ചു തരാം !!
ആര്യന്‍ :)
അമ്പട ഭയന്കരാ ... കണ്ടുപിടിച്ചു അല്ലെ ??
സത്യം പറഞ്ഞാല്‍ എഴുതി കഴിഞ്ഞു വായിച്ചു ഞാന്‍ "അയ്യേ" എന്ന് പറഞ്ഞ പോസ്റ്റ് ആണ്. പിന്നെ രണ്ടും കല്പിച്ചു പബ്ലിഷ് ചെയ്തു !!
just 4 horror !! ;)
This comment has been removed by the author.
ReplyDeletehttp://rijurose.blogspot.com/2009/02/blog-post_18.html...plz go through this...
ReplyDelete:-D thenjathu ezhuthiya than.....!:p
ReplyDeletecrct ... ofcrse kaalavalu pokkubale ariyam enthinanennu :P
ReplyDeleteChey njan veruthe aasichu...Meilil ithu aavarthikaruthu...Dont repeat ok....
ReplyDeletethenjathu vayikunnavan thanneyaa..
ReplyDeletepaavam thakkudoooooo
ReplyDeletethenju.. :-)
ReplyDelete