Thursday, February 19, 2009

വേദന

അയാള്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അവള്‍ തന്നെ കുറിച്ചു എന്ത് വിചാരിക്കും? താന്‍ ഇങ്ങനെ ചെയ്യുമെന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചെയ്തല്ലേ പറ്റൂ. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിചാരിക്കാം. അവള്‍ തന്നോടു പൊറുക്കണേ എന്ന് അയാള്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.

തന്റെ കൈയിലുള്ള ആയുധം അയാള്‍ ഒളിപ്പിച്ചു. എന്നിട്ട് പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. അതിന് മറുപടിയെന്നോണം അയാളും ഒന്നു ചിരിച്ചു. അവള്‍ ഉടന്‍ തന്നെ അയാളുടെ അടുത്തേക്ക് ചേര്ന്നു നിന്നു. അപ്പോഴ്മ അവളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. അയാള്‍ അവളുടെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. അയാളുടെ മനസ്സു മന്ത്രിച്ചു.. "എന്നോട് ക്ഷമിക്കൂ !"

പെട്ടെന്ന് അയാള്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആയുധം പുറത്തെടുത്തു. അവള്‍ ഒന്നു പകച്ചു. അവളുടെ കണ്ണുകളില്‍ ഭയം അല്ലായിരുന്നു. ഒരുതരം കൗതുകം മാത്രം. "ഇതെന്തിനാ ?" എന്നവള്‍ ചോദിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. അതിന് അയാള്‍ക്ക്‌ മറുപടി പറയാന്‍ ഇല്ലായിരുന്നു. ഒരൊറ്റ കുത്ത് !! തണുത്ത ലോഹം തുളച്ചു കേറിയപ്പോള്‍ അവള്ക്ക് നല്ലോണം വേദനിച്ചു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ചുണ്ടുകള്‍ വിറച്ചു. അനുഭവിച്ച വേദന മുഴുവന്‍ ഒരു നിലവിളിയായി പുറത്തു വന്നു. അവള്ക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. "എന്തിന് ? എന്തിന് എന്നോടിത് ചെയ്തു ? "

അയാള്‍ക്ക്‌ കുറ്റബോധം ഒട്ടും ഇല്ലായിരുന്നു. അതുകൊണ്ടാണല്ലോ അയാള്‍ രണ്ടാമതും കുത്തിയത്. രക്തത്തുള്ളികള്‍ നിലത്തു വീണു പൊട്ടിച്ചിതറി. അസഹ്യമായ വേദനയാല്‍ അവള്‍ അലറിവിളിച്ചു. പതുക്കെ പതുക്കെ അലറ്ച്ചകളുടെ ശബ്ദം കുറഞ്ഞു. അയാള്‍ അവളെ തന്റെ മടിയില്‍ കിടത്തി. പതുക്കെ അവളുടെ തലയില്‍ തലോടി. അവളുടെ കണ്ണുകള്‍ അടയുന്നത് വരെ തടവി കൊണ്ടേയിരുന്നു. ആ സമയം മുഴുവന്‍ അയാള്‍ പിറുപിറുക്കുന്ന്നുണ്ടായിരുന്നു... "എന്നോട് ക്ഷമിക്കൂ !!"

.
.
.
.
.
.
.
സ്വര്‍ണ്ണക്കമ്മല്‍ ഇട്ടു കൊണ്ടു മകളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ ആ അച്ഛനു മനസ്സിലായി, അവള്‍ തന്നോടു ക്ഷമിച്ചിരിക്കുന്നു !!

5 comments:

  1. Athi bheekaramaya bhavana.....!thankal kathu kuthunna karyam thanne aano uddeshichath?atho valla serious crimum aano???:O

    ReplyDelete
  2. heyyy... who wrote this?
    Its really marvellous if the idea is original.. congrats :)

    ReplyDelete
  3. ഇതു ഇപ്പൊ സ്ഥിരം ഐറ്റം ആക്കിയോ??

    ReplyDelete
  4. അമ്മു :)

    അതി ഫീകരമായ ഫാവന എന്നൊക്കെ പറഞ്ഞു എന്നെ അങ്ങ് പൊക്കാതെ :)

    ജഗ്ഗു ഭായ് :)

    ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലേ ? വന്നതിലും പോസ്റ്റ് വായിച്ചതിലും സന്തോഷം !!

    പാഷാണം :)

    സ്ഥിരം ഐറ്റം ഒന്നുമല്ല... ചുമ്മാ എഴുതിയെന്നെ ഉള്ളു !!

    ReplyDelete
  5. enthaa swarnakkammal .. mala aakkayirunnille :O

    ReplyDelete