ഇന്നും ഉഷയെ മിസ് ചെയ്തു. രാഹുല്‍ മനസ്സില്‍ ഓര്ത്തു.
മൂന്നു ദിവസമായി അവന്‍ ഉഷയെ ഫോളോ ചെയ്യാന്‍ ശ്രമിക്കുവാന്. പക്ഷെ എന്താണെന്നറിയില്ല അവന്‍ ഏഴയലത്തു എത്തുന്നതിനു മുന്പ് ഉഷ സ്ഥലം വിടും.
ആദ്യത്തെ ദിവസം ഒരു മിന്നായം പോലെ കണ്ടു. രണ്ടാമത്തെ ദിവസം നല്ലോണം കണ്ടു. പക്ഷെ അടുത്തെത്താന്‍ കഴിഞ്ഞില്ല.
മൂന്നാമത്തെ ദിവസം രാഹുല്‍ പിന്നാലെ ഓടി. പക്ഷെ പ്രയോജനം ഉണ്ടായില്ല.
ഇന്നു അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല. രണ്ടിലൊന്ന് അറിഞ്ഞേ മതിയാവൂ. രാഹുല്‍ ഉറപ്പിച്ചു.
രാവിലെ അവന്റെ നേരത്തെ ഇറങ്ങി. കോളേജിലേക്കുള്ള വഴിയില്‍ ഉഷയെ സ്ഥിരം കാണുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. ഉഷ എത്തുന്നതിനു മുന്പ് അവിടെ എത്താന്‍ ആയിരുന്നു അവന്റെ പ്ലാന്‍. പക്ഷെ അവന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. മെയിന്‍ റോഡില്‍ കേറിയപ്പോള്‍ തന്നെ ഉഷ തന്നേക്കാള്‍ മുന്പേ അവിടെ എത്തിച്ചേര്‍ന്നത് രാഹുല്‍ കണ്ടു. ഇന്നു വിടാന്‍ പാടില്ല.
അവന്റെ ഓടി. ഉഷ അത് കണ്ടിട്ടെന്ന പോലെ ഓടാന്‍ തുടങ്ങി. രാഹുല്‍ തോല്‍വി സമ്മതിക്കാന്‍ തയ്യാറായില്ല. അവന്‍ ഓടി ഓടി ഉഷയുടെ അടുത്തെത്തി.
"അവിടെ നില്കാന്‍...... നില്‍ക്കാനാ പറഞ്ഞെ !!" അവന്‍ അലറി...
പക്ഷെ ഉഷ നിന്നില്ല. പകരം വേഗത കൂടിയെന്ന് മാത്രം.
രാഹുല്‍ തന്റെ സര്‍വശക്തിയുമെടുത്തു ഓട്ടം തുടര്‍ന്നു. ഉഷയെ തൊട്ടു തൊട്ടില്ല എന്ന അവസ്ഥ എത്തിയപ്പോള്‍ അവന്‍ ചാടിപ്പിടിച്ചു.
ഉഷ ചെറുതായി ഒന്നു വിറച്ചു. രാഹുല്‍ കിതച്ചു കൊണ്ടിരുന്നു.
"എന്താടാ ഈ കാണിക്കുന്നേ ? "
"സോറി ചേട്ടാ... ഒരു അത്യാവശ്യം ഉണ്ടായിരുന്നു. കോളേജ് ജന്ക്ഷനിലേക്ക് ഒരു ടിക്കറ്റ് താ "
അഞ്ചു രൂപ നോട്ടു കണ്ടക്ടര്‍ക്ക് നീട്ടി കൊണ്ടു രാഹുല്‍ പറഞ്ഞു !!
:)
Subscribe to:
Post Comments (Atom)
കൊള്ളാം...
ReplyDeleteudaayippaanennnu vaayichu thodangiyappozhe thonni
ReplyDeleteHa ha.... kollam ...!! Ninte brain work cheyyan thudangiyathu aano...?? atho caapyadi aano..?? enthayaalum sambhavam kidilam..!!!!
ReplyDeleteആർപീയാർ
ReplyDeleteനന്ദി !
അനില്‍ TG :)
ഉടായിപ്പ് തന്ന കേട്ടാ !
ദാസപ്പന്‍ :)
നിന്റെ ബ്രെയിന്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് ഇപ്പൊ മനസ്സിലായി !