"ഇതെന്തോന്നാ ഉണ്ടാക്കി വെച്ചിരിക്കുന്നെ? ഇങ്ങനെ ആണോ ചായ ഉണ്ടാക്കണേ?"
" അത്... പിന്നെ.. തേയില തീരാറായി. ഇന്നത്തേക്ക് ക്ഷെമിക്കൂ"
"ശെരി ശെരി... എന്താണ് കഴിക്കാന്‍ ഉണ്ടാക്കിയത് ?"
"ദോശ ... പിന്നെ ചമ്മന്തി ഇപ്പൊ ഉണ്ടാക്കി തരാം"
"ഓ.. പിന്നെയും ദോശ.. ദോശയും പുട്ടും അല്ലാതെ വേറൊന്നും ഉണ്ടാക്കരുത്. അതാവുമ്പോ കഷ്ടപാടോന്നുമില്ലല്ലോ "
"നാളെ ഇഡലി ഉണ്ടാക്കാം... ഉറപ്പ് !"
***** ബ്രേക്ക്ഫാസ്റ്റ്നു ഒരു ചെറിയ ബ്രേക്ക് *****
"വൈകിട്ട് കുട്ടികള്‍ സ്കൂളില്‍ നിന്നു വരുമ്പോള്‍ അവര്ക്കു കഴിക്കാന്‍ എന്തെങ്കിലും കൊടുക്കണം. അത് കഴിഞ്ഞു അവരെ ടുഷന്‍ ക്ലാസ്സില്‍ കൊണ്ടു വിടണം"
"ശെരി"
"വൈകുന്നേരം ഞാന്‍ വരാന്‍ അല്പം ലേറ്റ് ആകും. മാര്‍ക്കെറ്റില്‍ ഒന്നു പോവണം. ഇവിടെ എല്ലാം തീരാറായി ഇരിക്കുവാണല്ലോ. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയോ?"
"ഉണ്ടാക്കി.. ദാ ലിസ്റ്റ്"
"വീടൊക്കെ അഴുക്കായി കിടക്കുവാ. റൂമൊക്കെ തൂത്ത് വാരണം. പിന്നെ സമയം കിട്ടിയാല്‍ തറ തുടയ്ക്കാനും മറക്കേണ്ട"
"ശെരി"
"ഇതാ കറന്റ് ബില്‍, ഫോണ്‍ ബില്‍ എന്നിവ അടയ്ക്കാനുള്ള കാശ്. ചില്ലറ ഇല്ലാത്തതു കൊണ്ടു കൃത്യം പൈസ തരാന്‍ നിവര്‍ത്തി ഇല്ല.ബാക്കി കാശ് ഞാന്‍ വൈകുന്നേരം വരുമ്പോ തിരികെ തരണം "
"ആയിക്കോട്ടെ"
"അപ്പൊ ഞാന്‍ ഇറങ്ങുവാ"
"അതെ.. എനിക്ക് ഒരു കാര്യം..."
"ശോ... പിന്നില്‍ നിന്നു വിളിക്കരുതെന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. എന്താണാവോ ?"
"നടുവേദനക്കുള്ള കുഴമ്പ്... "
"ഓ.. എനിക്ക് ഓര്‍മയുണ്ട്. വൈകിട്ട് വൈദ്യശാലയില്‍ നിന്നും ഞാന്‍ കൊണ്ടു വരാം. സന്തോഷമായോ?"
"മതി.. സന്തോഷം"
"അപ്പൊ പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ. വൈകുന്നേരം കാണാം. "
........
സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയ ഭാര്യ ഓഫീസിലേക്കും IT കമ്പനിയില്‍ നിന്നു പുറത്താക്കപ്പെട്ട ഭര്‍ത്താവ് അടുക്കളയിലേക്കും നീങ്ങുന്നു !
കാത്തിരുന്ന ലൈലേച്ചി...
3 months ago
Nee Kalyaanam kazhicha poley thonnunnu enikku..sheriyano?.
ReplyDeleteha ha...!! Swantham kadhana kadha ezhuvaano...???
ReplyDelete@ അനില്‍ & ദാസപ്പന്‍
ReplyDeleteഇത് ആര്‍ക്കും സംഭവിക്കവുന്നത്തെ ഉള്ളു ! ;)
HHaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ReplyDeleteNice story Ha haha
ReplyDelete:-)
ReplyDelete