Saturday, February 7, 2009

ക്രിക്കറ്റ് തേപ്പ്

"ക്രിക്കറ്റ് അത്ര എളുപ്പമുള്ള കളിയൊന്നുമല്ല... അതിന് നല്ല ഫിട്നെസ്സ് വേണം. പോരാത്തതിന് നല്ല കോന്‍സെന്‍ട്രേഷനും. വെറുതെ ബോള്‍ എങ്ങോട്ടെങ്ങിലും അടിച്ചാല്‍ മാത്രം പോര. റണ്‍സ് ഓടി എടുക്കണം. വെയിലത്ത്‌ മണിക്കൂറുകളോളം നില്കാനും അറിയണം. ചുമ്മാ ആര്‍ക്കും ക്രിക്കറ്റില്‍ താരം ആവാന്‍ പറ്റില്ല"

നിങ്ങള്‍ വിചാരിക്കും ഇതു ടിവിയില്‍ ക്രിക്കറ്റിനെ കുറിച്ചു ഏതോ മഹാന്‍ പറയുന്നതാണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. പറയുന്നതു എന്റെ കൂട്ടുകാരന്‍ സനില്‍ ആണ്. ഏത് കാര്യത്തിനെ കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ളവനാണ്‌ സനില്‍ (അവന്‍ അങ്ങനെ വിശ്വസിക്കുന്നു).
അത് ഏറെകുറെ ശരി ആണെങ്കിലും ചിലപ്പോഴൊക്കെ മണ്ടത്തരങ്ങള്‍ അറിയാതെ പറഞ്ഞു പോവുകയും ചെയ്യുമായിരുന്നു. ഏത് സനിലിനും ഒരു അബദ്ധം ഒക്കെ പറ്റും. എന്നാല്‍ അബദ്ധം പറ്റിയാലും 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന മട്ടില്‍ ഒരു ചിരി ചിരിച്ചോണ്ട് വീണ്ടും സംസാരം തുടരാന്‍ സനിലിനു ഒരു സ്പെഷല്‍ കഴിവ് തന്നെ ഉണ്ടായിരുന്നു.

ഞങ്ങള്ക്ക് ജനറല്‍ ഷിഫ്റ്റില്‍ ആയിരുന്നു ജോലി. സനിലിനു ഫസ്റ്റ് ഷിഫ്ടും. അതായത് സനില്‍ ഉച്ച കഴിയുമ്പോ റൂമില്‍ തിരിച്ചെത്തും. 20-20 ക്രിക്കറ്റ് നടക്കുന്ന സമയം. എങ്ങനെയെങ്ങിലും ഓഫീസില്‍ നിന്നു ചാടി എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്താന്‍ എല്ലാരും മല്‍സരിക്കുന്നു. ഓഫീസില്‍ ക്രിക്കറ്റ് വെബ്‌സൈറ്റ് തുറന്നു വെച്ചു സ്കോര്‍ ഒക്കെ ലൈവ് ആയിട്ട് അറിയുമെങ്കിലും കളി കാണുന്ന ഒരു ത്രില്‍ അതിനില്ലല്ലോ. ഇന്ത്യ കളിക്കുന്നുന്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇന്ത്യയുടെ കളി ഉള്ള ഒരു ദിവസം. ഞങ്ങള്‍ ഓഫീസില്‍ നിന്നു ഇറങ്ങാന്‍ നേരം ഉത്തപ്പ തകര്‍ത്തു ബാറ്റ് ചെയ്യുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചു റൂമില്‍ എത്തുന്നു. കളി മിസ് ആക്കാന്‍ പാടില്ലല്ലോ. റൂമില്‍ സനില്‍ അപ്പോഴേക്കും തിരിച്ചെത്തി ടിവിയില്‍ ക്രിക്കറ്റ് ശ്രദ്ധയോടെ കണ്ടു കൊണ്ടിരിക്കുന്നു.

ഞാന്‍ : ഡാ സനിലേ... സ്കോര്‍ എത്രയയെടാ ?

സനില്‍ : 153 /5

ഞാന്‍ : അഞ്ചോ ?? അയ്യോടാ... ആരാ ഔട്ട് ആയെ ??

സനില്‍ : ഉത്തപ്പ !!

ഞങ്ങളുടെ മുഖങ്ങള്‍ ഒക്കെ മണ്ടരി പിടിച്ച തെങ്ങ് പോലെ വാടി. ആക്കപ്പാടെ കുറച്ചെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നതും പോയി കിട്ടി. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ബാകി കളി കാണാമെന്നു ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ വേഗം തന്നെ ടിവിയുടെ മുന്‍പില്‍ സ്ഥാനം പിടിച്ചു. ഇത്ര നന്നായി കളിച്ചു കൊണ്ടിരുന്ന ഉത്തപ്പ എങ്ങനെ ഔട്ട് ആയി എന്നൊരു സംശയം ഞങ്ങളുടെ മനസ്സില്‍ അപ്പോഴും വട്ടം കറങ്ങി കൊണ്ടിരുന്നു. സനിലിനോട്‌ ചോദിക്കുക തന്നെ.

പരസ്യത്തിനിടയില്‍ അടുത്ത വീട്ടിലെ ചേച്ചിയെ വായിനോക്കാന്‍ പോയ അവന്‍ തിരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ എല്ലാരും ഒന്നിച്ചു ചോദിച്ചു, " ഡാ.. ഉത്തപ്പ എങ്ങനെയാ ഔട്ട് ആയെ ? "

സനില്‍ : "ഓ ഒന്നും പറയേണ്ടാന്നെ... ആ ബോള്‍ വെറുതെ വിട്ടാല്‍ മതിയാരുന്നു. വെറുതെ ബാറ്റ് എടുത്തു വീശി. ഇങ്ങനെ ഉള്ള ബോള്‍ ഒക്കെ ദിഫെണ്ട് ചെയ്യണം. ദാ ഇങ്ങനെ"

ഇത്രയും പറഞ്ഞിട്ട് അവന്‍ എഴുന്നേറ്റു നിന്നു ഒരു ഇമാജിനറി ബാറ്റ് കൊണ്ടു ദിഫെണ്ട് ചെയ്തു കാണിച്ചു തരുന്നു. ഞങ്ങള്‍ ഇതൊക്കെ കണ്ടു കണ്ണ് തള്ളുന്നു.

"ഡാ... ടയലോഗ് നിര്‍ത്ത്. ബാറ്റ് വീശിയിട്ട്‌ എന്ത് സംഭവിച്ചു ? "

സനില്‍ ഉടന്‍ തന്നെ തന്റെ ബാറ്റ് വലിച്ചെറിയുന്നു. എന്നിട്ട് കൊച്ചു കുട്ടികള്‍ അപ്പിയിടാന്‍ പോവുന്ന രീതിയില്‍ 'വേണോ... അതോ വേണ്ടയോ ' എന്ന മട്ടില്‍ ചെറുതായി ഇരിക്കുന്നു. എന്നിട്ട് ഒരു ഇമാജിനറി ബോള്‍ രണ്ട് കൈപത്തിയും ചേര്ത്തു പിടിക്കുന്നു. ബോള്‍ വളരെ സ്പീഡില്‍ വരുന്നു എന്ന് കാണിക്കാന്‍ വേണ്ടി കൈ രണ്ടും പതുക്കെ പിറകോട്ടു കൊണ്ടു പോവുന്നു. ഞങ്ങള്ക്ക് കാര്യങ്ങള്‍ ഒക്കെ മനസ്സിലാവുന്നു. മനസ്സില്‍ പലവിധ ചിന്തകള്‍ ഓടുന്നു.

'ഹും.. അപ്പോള്‍ ക്യാച്ച് ആണല്ലേ '
'കാലമാടന്‍ കീപ്പര്‍ അത് വിട്ടില്ല '
'ആ ബോള്‍ വെറുതെ വിട്ടാല്‍ മതിയാരുന്നു '

ഇങ്ങനെ ഞങ്ങള്‍ തല സ്മോക്ക്‌ ചെയ്തു വീണ്ടും കളി കാണാന്‍ വേണ്ടി തയ്യാറെടുക്കുന്നു. അപ്പോഴും സനില്‍ അവന്റെ പെര്‍ഫോര്‍മന്‍സ് തീര്‍ത്തിട്ടില്ലായിരുന്നു. മിന്നലിനു പിന്നാലെ ഇടിമുഴക്കം എന്നത് പോലെ അഭിനയത്തിന്റെ പിന്നാലെ ടയലോഗ് വരുന്ന്നു ... ആ ടയലോഗ് ഇപ്രകാരമായിരുന്നു :

" ഉത്തപ്പ ബൌള്‍ഡ് !!"

പിന്നെ അവിടെ നടന്ന കൂട്ടച്ചിരിയില്‍ സനിലിന്റെ ചെറുപുഞ്ചിരി മുങ്ങി പോയി !!

ബ്ലീസ് നോട്ട് ദ പോയിന്റ് : ഇത്രയും വായിച്ചിട്ട് ഇതില്‍ എന്താ ഇത്ര ചിരിക്കാന്‍ ഉള്ളെ എന്ന് ആര്കെങ്കിലും തോന്നിയാല്‍ ടിവി ഓണ്‍ ചെയ്തു സ്പോര്‍ട്സ് ചാനലില്‍ ഒരാഴ്ച ക്രിക്കറ്റ് കാണുക, google.com ഓപ്പണ്‍ ചെയ്തു ക്രിക്കറ്റ് സൈറ്റുകളില്‍ പോയി നിയമങ്ങള്‍ മനസിലാക്കുക ഇവയൊക്കെ ചെയ്യേണ്ടതാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാത്തവര്‍ അടുത്തുള്ള റോഡില്‍ ക്രിക്കറ്റ് കളിക്കുന്ന പിള്ളാര്‍ക്ക് മിട്ടായി മേടിച്ചു കൊടുത്തു വിവരങ്ങള്‍ മനസിലാക്കുക... അല്ല പിന്നെ !!

4 comments:

  1. hee hee.....enikku nammude kadhanayakanodu sahathapam undu....karanam njanum cricket okke minakkettu kanarundenkilum niyamavalikalonnum kanathe padichittonnum illa.....any way....ur narration is superb Abhi...!move on...!

    ReplyDelete
  2. pavam thakkuduvine patti aarada paranjee.....

    ReplyDelete
  3. തക്കുടുവിന്റെ ഓരോ കാര്യങ്ങളെ !!

    :)

    ReplyDelete
  4. Eppam Babumonte kalam....nadkkatte .. :-)
    Collegel padikkumbol 'krikkat' oru semester item allathathinal padikkan pattiyilla...Pinne ake kyil ullthu ethu pole kure numer kal anu...
    Jeevichu pottu anna

    ReplyDelete