അവന് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സമൂഹം അവനെ ഒറ്റപ്പെടുത്തിയതല്ല. അവന്‍ സ്വയം തിരഞ്ഞെടുത്ത ഒരു വഴി ആയിരുന്നു അത്. എന്ത് കൊണ്ടു ഇങ്ങനെ ആയി എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരുപക്ഷെ ഇതു ജീവിതത്തിന്റെ ചെറിയ ഒരു പരീക്ഷ മാത്രം ആയിരിക്കാം.
ഏകാന്തതയെ അവന്‍ പ്രണയിച്ചു. ചുമരുകളോട് അവന്‍ കഥ പറഞ്ഞു. ഒറ്റയ്ക്കായതോടെ തന്റെ മേല്‍ പതിച്ച അധിക ചുമതലകള്‍ സന്തോഷത്തോടെ അവന്‍ സ്വീകരിച്ചു. അവയൊക്കെ കൃത്യമായി ചെയ്തു തീര്‍ക്കുവാന്‍ ശ്രദ്ധിച്ചു. ആ മുറി അവന്റെ സാമ്രാജ്യമായി മാറി. അവന്‍ രാജാവും.
ഒരു കൂട്ട് വേണമെന്ന തോന്നല്‍ ഒരിക്കല്‍ പോലും അവന്റെ മനസ്സില്‍ ഉദിച്ചില്ല. ഒറ്റയ്ക്കുള്ള ജീവിതരീതിയോടു അവന്‍ അത്ര മാത്രം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. 'ഇതാണ് ജീവിതം.. ബന്ധങ്ങളുടെ ചങ്ങലകളില്ലാതെ, പ്രണയത്തിന്റെ വേദന ഇല്ലാതെ, സൌഹൃദത്തിന്റെ കാപട്യം ഇല്ലാത്ത ജീവിതം... ഞാന്‍ ഈ ജീവിതം ഇഷ്ടപെടുന്നു !'
സന്തുഷ്ടമായ അവന്റെ ജീവിതത്തില്‍ ആകസ്മികമായ ചില സംഭവങ്ങള്‍ അരങ്ങേറിയത് വളരെ പെട്ടന്നായിരുന്നു. താന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ അവനെ ഒരു ദിവസം പിടികൂടി. ഭൂതപ്രേതപിശാച് തുടങ്ങിയവയില്‍ ഒന്നും അവന് വിശ്വാസമില്ലായിരുന്നു. അതിനാല്‍ തന്നെ രാത്രിയില്‍ കേള്‍ക്കുന്ന കാല്‍പെരുമാറ്റം, കതകില്‍ ആരോ തട്ടുന്ന ശബ്ദം തുടങ്ങിയവയൊക്കെ അവന്‍ തോന്നല്‍ മാത്രമാണെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കഴിയുന്തോറും അവന്റെ അസ്വസ്ഥത കൂടി കൂടി വന്നു. ഏകാന്തതയെ അവന്‍ വെറുത്തു തുടങ്ങി. ചുവരുകളെ അവന്‍ ഭയപ്പെട്ടു. ആ മുറി അവന് ഒരു തടവറ ആയി അനുഭവപ്പെട്ടു. അപ്പോഴും തന്റെ കൂടെ ആരോ ഉണ്ടെന്നു അവന് ഉറപ്പായിരുന്നു. അവസാനം അവന്‍ അത് കണ്ടുപിടിക്കുക തന്നെ ചെയ്തു.
ഏകാന്തത സഹിക്കാന്‍ വയ്യാതെ ആത്മാവ് പുതിയ ഒരു ലോകത്തേക്ക് യാത്രയായപ്പോള്‍ അവന്റെ തണുത്തുറഞ്ഞ ശരീരം വീണ്ടും ഒറ്റയ്ക്കായി....!
Hello world!
3 years ago
എല്ലാവരുടെയും സൗഹൃദം കാപട്യം ആണെന്ന് വിചാരിക്കുന്ന ആ 'അവന്‍' തണുത്ത് ഉറയുന്നതു തന്നെയാണ് നല്ലത്...
ReplyDeletegood.
ReplyDeleteകലക്കി മാഷേ ;)
ReplyDeletenice presentation...
ReplyDeletebut eppol ni tiranjeduthirikana vazhi ee ekanthata alle..