Wednesday, May 27, 2009

സ്റ്റാര്‍ സിങ്ങര്‍ തേപ്പ്

കമ്പനിയില്‍ പണി എടുത്താല്‍ മാത്രം പോര മറ്റുള്ളവര്‍ക്ക് പണി കൊടുക്കുകയും വേണം എന്ന് വെച്ചാല്‍ എന്താ ചെയ്യുക. ട്രെയിനിംഗ് തീരാറായ സമയത്തു എല്ലാ ബാച്ചും പരിപാടികള്‍ അവതരിപ്പിക്കണം പോലും. മുങ്ങി നടന്ന ഞങ്ങളെ പൊക്കി പണി ചോദിച്ചു മേടിച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

തട്ടിക്കൂട്ടാന്‍ ഏറ്റവും എളുപ്പമായ സംഭവം തന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു : സമൂഹ ഗാനം അഥവാ ഗ്രൂപ്‌ സോന്ഗ് ! എന്നാല്‍ ഇതു ഒരു വ്യത്യസ്തമായ പരിപാടി ആയി തീര്‍ന്നു. നല്ലൊരു പാട്ടു ഇങ്ങനെയും പാടാം, കണ്ടു കൊണ്ടിരിക്കുന്നവരെ ഇങ്ങനെയും തേയ്ക്കാം, പാട്ടും ഡാന്‍സും അറിയാത്തവര്‍ പരിപാടി അവതരിപ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റുന്ന ഒരു വിജ്ഞാനപ്രദമായ വീഡിയോ കൂടിയാണിത് .കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ഞാന്‍ പറഞ്ഞതു ശരിയല്ലേ എന്ന് !



എന്തായാലും പരിപാടിക്ക് ശേഷം ഞങ്ങള്‍ എല്ലാരും സ്ടാര്സ് ആയി. സിങ്ങേര്‍സ് ആയോ എന്ന് മാത്രം ചോദിക്കരുത് !

26 comments:

  1. Namichirikunnu...oru open stage-il ithu cheyyanundaya tholikkattiye!

    ReplyDelete
  2. 1. നിങ്ങള്‍ പാട്ട് പാടുകയാണോ...? അതോ പറയുകയാണോ..?
    2. Satyam'il നിങ്ങളെ തീവണ്ടി കളിയ്ക്കാന്‍ ആണോ പഠിപ്പിച്ചേ..?


    എന്തായാലും സ്റ്റാര്‍ സിങ്ങര്‍ തന്നാ...!!!

    ReplyDelete
  3. satyam ketoo.. nalla action song arinu!

    ReplyDelete
  4. ഇവിടെ വന്നു കമന്‍റ് ഇടണ്ടാന്നു വെച്ചാല്‍ സമ്മതിക്കില്ല്യല്ലേ...
    ഈശ്വരാ ഇതിനു മാത്രം എന്ത് പാപം കേരളം ചെയ്തു!!!???
    അയ്യേ..അതിനു ഓസം പെര്‍ഫോമന്‍സ് ന്നു വരെ ഒരുത്തന്‍ വിളിച്ചു കൂവുണു!!!
    എന്റമ്മോ തൊലിക്കട്ടി!!!

    ReplyDelete
  5. പിന്നെ,എനിക്ക് പരിചയള്ള ആരും അതില്‍ ഇല്ല്യല്ലോ??? :D :D

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ശ്യോ..എനിക്കിത്‌ കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല്യേ...
    വെറുതെ അല്ല നിങ്ങടെ ആപ്പീസിനു ഒരുഗതിം പരഗതീം ഇല്ലാണ്ട് പോയത്‌... :D :D :D

    ReplyDelete
  8. ഗഡീസ് നന്നായിട്ടുണ്ട് ...... എന്തായാലും കോളേജ് ഡെയ്സ് ഓര്‍മ്മവന്നു ഏകദേശം ഇതേ അനുഭവങ്ങള്‍ കൂടെ കുറെ തേപ്പുകളും ..... എന്തായാലും സമ്മതിച്ചു പ്രഭോ !! സമ്മതിച്ചു

    ReplyDelete
  9. കലക്കി മക്കളേ കലക്കി....
    പാട്ടു കഴിഞ്ഞതും എല്ലാരും കൂടെ നിങ്ങളെ പൊക്കിക്കോണ്ട് പോയിക്കാണും അല്ലേ?? പിന്നെ കള്ളുഷാ‍പ്പിന്റെ മുൻപിൽ എത്തിയിട്ടേ താഴെ എറക്കിക്കാണൂ ( ഷാപ്പിന്റെ പുറകിൽ ഉള്ള ഊടുവഴിയിലൂടേയും വീട്ടിലേക്ക് പോവാലോ).

    എടക്കേതോ പെൺപിള്ളേർ “തെയ്തെയ്തോം തിത്തിത്താരാ” പാടിയത് മാത്രം താളത്തിൽ വന്നില്ല എന്നൊരു പരാതിയുണ്ട്. ബാക്കി കിടിലോൽക്കിടിലം...

    നമിച്ച് മാറി നിൽക്കുന്നു...

    ReplyDelete
  10. യുസേജ്‌ ലിമിറ്റ്‌ കഴിഞ്ഞു മാഷേ, അടുത്ത മാസം കണ്ടോല്ലാം..

    ReplyDelete
  11. Oru "Satyam" parayatte... aa last undayirunna "rowing" undallo... atu kananulla shakthi illathatukaranam kannadacha irunnatu. Pinne sanil n chithra(guess it were them) anchoring tudangiyappozha nere nokkiye... surprise suspense tudangiya punnariyippukalokke tannirunnengiulm ithrem expect cheytirunnilla.

    ReplyDelete
  12. adikam arum undarunilla , munnil girls avare kondu cheenja muttyo, thakaliyo eriyan avillannoke nerathe kandu manesilaki ttarunnu ennu thonunnu star nte singal .. :D :D
    "awesome" perfomance nnu parenja pulline annu adiyam kanendathu ,, avannu awesome ennathinte meaning neritu padipikendirikunnu ..

    }}}w{{{

    ReplyDelete
  13. kollam apaara tholikatti thanne....kooval alpam kuranju poyo enna oru doubt maathram baaki.... he he

    ReplyDelete
  14. @saber
    താങ്ക്സ്

    @ദാസപ്പന്‍
    ശ്രുതി, താളം, സംഗതി എല്ലാം കറക്റ്റ് ആയിട്ട് കഷ്ടപ്പെട്ട് പാടിയിട്ട് കളിയാക്കുന്നോടാ ?

    @സ്നേഹ
    ഹാവൂ... ഒരാളെങ്കിലും നല്ല അഭിപ്രായം പറഞ്ഞല്ലോ... മിട്ടായി മേടിച്ചു തരാമേ !

    ReplyDelete
  15. @പാഷാണം
    കമന്റ്‌ ഇടണ്ടാന്നു ഇരിക്കുവായിരുന്നല്ലേ ? ചാത്തന്മാര്‍ നിന്നെ എന്റെ ബ്ലോഗ്ഗില്‍ എത്തിക്കും... അല്ല പിന്നെ !
    ഇത് രണ്ടു വര്ഷം മുന്‍പത്തെ വീഡിയോ ആണ്...അതാണ്‌ പരിചയക്കാര്‍ ആരും ഇല്ലാത്തെ !

    @ശ്രീ..jith
    വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി ഉണ്ട് കേട്ടോ :)

    @കാല്‍വിന്‍
    ശോ... ഈ പെണ്‍കുട്ട്യോളുടെ ഒരു കാര്യം.. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല്യാന്നെ !

    ReplyDelete
  16. @ ശ്രവണ്‍
    കണ്ടിട്ട് അഭിപ്രായം അറിയിക്കണേ :)

    @ അനാമിക
    "expect the unexpected " - ഇത് ഇപ്പോഴും ഓര്‍ക്കുക ;)

    @ anonymous
    എങ്ങനെ കണ്ടു പിടിച്ചു ? മുട്ട തക്കാളി മുതലായ ഐറ്റംസ് നിരോധിച്ചിരുന്നു.... അത് കൊണ്ടല്ലേ ധൈര്യമായി സ്റ്റേജില്‍ കേറിയത്‌. പെര്‍ഫോര്‍മന്‍സ് "awesome" തന്നെ ആയിരുന്നു ;)

    @ aswin
    കൂവലോ ?? പരിപാടി കണ്ടു രസിച്ച ഓടിയന്സിന്റെ കരഘോഷങ്ങളുടെ ശബ്ദങ്ങള്‍ മാത്രമാണ് അവസാനം കേള്‍ക്കുന്നത് :)

    ReplyDelete
  17. നമിച്ചിരിക്കുന്നു....ഒടുക്കത്തെ തൊലിക്കട്ടി...



    പിന്നെ ഇടയ്ക്കുള്ള....ആ സ്റ്റപ്സ്‌..അവസാനത്തെ ..ആ തോണി തുഴയല്‍...ഞാന്‍ ഒന്നും പറയുന്നില്ലേ.....

    ഈ പെര്‍ഫോര്‍മന്‍സ് കണ്ട്.....എല്ലാവരും കൂടി സ്റ്റാര്‍സ്.. ആക്കിയതില്‍.. ഒരു സംശയം ഇല്ല.....!!!!

    :)

    ReplyDelete
  18. ഹി..ഹി..ഇതാണു..ഇതു തന്നെയാണു യഥാര്‍ത്ഥ പെര്‍ഫോ‍മന്‍സ്..ആയിരം വട്ടം നമിച്ചു..;)

    ReplyDelete
  19. @കുക്കു
    നൃത്തസംവിധാനം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)

    @ശ്രീ
    ഇഷ്ടപെട്ടല്ലേ ?? ഗൊച്ചു ഗള്ളന്‍ !

    @rare rose
    എല്ലാരും നമിക്കുവാണല്ലോ ... അത്രയ്ക്ക് കിടിലം പെര്‍ഫോമന്‍സ് ആണോ ? ;)

    ReplyDelete
  20. നമിക്കാതെ വേറെ ഒരു വഴിം കാണണില്ല...
    അതുകൊണ്ട് വണങ്ങി നമിച്ചു തിരിച്ചു പോകുന്നു!!!

    ReplyDelete
  21. പാട്ട് ശരി ആയില്ലെങ്ങിലും ആ ഡാന്‍സ് കലക്കി!! ചിരി അടക്കാന്‍ പറ്റിയില്ല ട്ടോ. എന്തായാലും നല്ല തൊലിക്കട്ടി. LKG കുട്ടികള്‍ ട്രെയിന്‍ ഓടിക്കുന്ന ഒരു ഓര്മ വന്നു...ഹി ഹി .

    ReplyDelete
  22. @ സുധീഷ്‌
    നമിച്ചോ നമിച്ചോ... :D

    @ രാധ
    LKG കുട്ടികളോ ???
    grrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr !

    ReplyDelete
  23. avidavide sruthi poyirikkunnu.. shadjam aarkkum illa..

    ReplyDelete
  24. shyo....entha parayande....!ithinu comment paranjal nale palathinum njan utharam parayendi varum...;-)

    anyway....great performance...!:D

    ReplyDelete
  25. ഇശ്വര എന്ത് പാപം ചെയ്തു ഇതു കാണാനും കേള്‍ക്കാനും

    ReplyDelete