Saturday, May 16, 2009

ബ്ലോഗിങ്ങ് @ ഹോം

"ചേട്ടാ... ഒന്നു അടുക്കളയിലേക്കു വരാമോ ?"
"ദാ.. ഇപ്പൊ വരാം... ഞാന്‍ 'ഭാര്യമാരെ എങ്ങനെയൊക്കെ സഹായിക്കാം?' എന്ന ബ്ലോഗ് പോസ്റ്റ് ഒന്നു എഴുതി തീര്‍ത്തോട്ടെ !"
"ഹും!"

അല്‍പ സമയം കഴിഞ്ഞ്...

"ചേട്ടാ... ഒന്നു വന്നെ... ഒരു കാര്യം പറയാനുണ്ട്‌ !"
"ഓ... ശല്യം ചെയ്യാതെടീ... ഞാന്‍ അടുത്ത പോസ്റ്റ് എഴുതി തുടങ്ങി - 'അന്നന്നുള്ള ജോലികള്‍ തീര്‍ക്കുന്നതിന്റെ ഗുണം'... ഇതും കൂടി തീര്‍ത്തോട്ടെ !"
"എന്റെ തലവിധി !"

ഊണുസമയം.

"ഊണ് തയ്യാറായോടീ ? വിശന്നിട്ടു വയ്യ !"
"ഉവ്വ് ഉവ്വ്... ദാ കഴിച്ചോ "
"ഇതെന്താടി മീന്‍കറിക്ക് ഉപ്പ് കുറവും എരിവു കൂടുതലും ?"
"ഇന്നെനിക്കു വൃതമാ.. കറി രുചിച്ചു നോക്കാന്‍ വേണ്ടിയാ നിങ്ങളെ ആദ്യം വിളിച്ചത് "
"ഓഹോ.. സാരമില്ല... ഇന്നത്തേക്ക് ഞാന്‍ ക്ഷമിച്ചു..."

"അയ്യേ... ഇതെന്താ... മീന്‍ നേരാവണ്ണം വെന്തിട്ടില്ലല്ലോ... ഇതെങ്ങനെയാ കഴിക്കണേ?"
"അതേ... ഗ്യാസ്‌ തീരാറായി എന്ന് ഞാന്‍ രണ്ടു ദിവസമായി പറഞ്ഞതു വല്ലോം ഓര്‍മ്മയുണ്ടോ ? ഇപ്പൊ അത് തീര്‍ന്നു.. അത് പറയാനാ ഞാന്‍ രണ്ടാമത് വിളിച്ചത്... ഇനിയെങ്കിലും ആ നശിച്ച ബ്ലോഗ് പരിപാടി നിര്‍ത്തി നന്നാവാന്‍ നോക്ക് മനുഷ്യാ !"

*****ജാഗ്രതൈ*****

8 comments:

  1. ബ്ലോഗിങ്ങ് കൊണ്ട് ചിലപ്പോ പുലിവാലും പിടിക്കും ..... ഭാര്യ ആള് പുലി തന്നെ.

    ReplyDelete
  2. സംഭവം കൊള്ളാം...ബൂലൊകത്തെ ഫാമിലി മെന്‍ എല്ലാം കാണട്ടെ... :D

    ഇതില്‍ കമന്റ്‌ അടിക്കാന്‍ കൂലിക്ക് ആളെ വെക്കേണ്ടി വരുല്ലോ... :-/ ഒരു ഗാപ്‌ ഇട് മാഷെ...

    ReplyDelete
  3. @കണ്ണനുണ്ണി
    ഇവിടുത്തെ സ്ഥിരം സന്ദര്‍ശകന്‍ ആയോ :ഡി

    @പാഷാണം
    കമന്റ്സില്‍ ഒന്നും കാര്യമില്ല... 100 കമന്റ്സിന് നല്കാന്‍ കഴിയാത്ത സന്തോഷം ചിലപ്പോ ഒരാളുടെ 1 കമന്റിനു നല്കാന്‍ കഴിഞ്ഞേക്കും ;)

    @ശ്രീ
    ഈ വഴി കണ്ടിട്ട് കുറച്ചു നാളായല്ലോ !

    ReplyDelete
  4. ഇനി കണ്ടോളാം... B-)

    ReplyDelete
  5. എടാ നീ ഇങ്ങനെ കുത്തിയിരുന്ന് ബ്ലോഗ്‌ എഴുതിയാല്‍... ആ മീന്‍ കറി നിനക്കും കഴികേണ്ടി വരുമെല്ലോ ...!! ഹ ഹ ..!!

    ReplyDelete