Friday, May 15, 2009

വിയര്‍പ്പിന്റെ വില

"ഇതാര് പരമുവോ ... വഴിയൊക്കെ ഓര്‍മ്മയുണ്ടോ ഇയാള്‍ക്ക് ?"
"അതെന്താ തമ്പ്രാ... അങ്ങനെ ചോദിച്ചത് ? തമ്പ്രാന്‍ വിളിപ്പിച്ചത് അറിഞ്ഞിട്ടു വന്നതാ.. "
"ഉവ്വ് പരമു.. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു.. അതിനാണ് നോം വിളിപ്പിച്ചത്.."
"ചോദിച്ചോളൂ തമ്പ്രാ"
"പരമു എത്ര മാസമായി ഇവിടെ പണിയെടുത്തു തുടങ്ങിയിട്ട് ?"
"ആറു മാസമായി"
"വന്നപ്പോള്‍ പരമുവിന്‌ പണിയെടുക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നല്ലോ.. ഇപ്പോള്‍ എങ്ങനെ ഉണ്ട് ?"
"ഇപ്പോള്‍ കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റുന്നുണ്ട്"
"ഇപ്പ്രാവശ്യം വിളവെടുപ്പ്‌ മോശാണല്ലോ പരമുവേ... അപ്പടി കീടങ്ങള്‍ ആണല്ലോ"
"അത് പിന്നെ... അടിയന്‍ ഉണ്ടാക്കണ കീടനാശിനിക്ക് വേണ്ടത്ര ഫലം കിട്ടണില്ല്യ.. പോരാത്തതിന്ഇപ്പൊ എലികളുടെ ശല്യവും ഉണ്ടേ.. അടിയന്‌ എലികളെ കൈകാര്യം ചെയ്തു വേണ്ടത്ര പരിചയംപോര"
"അപ്പൊ പരമു പറഞ്ഞു വരണത് നോം നേരിട്ടു വന്നു എലികളെ പിടിക്കണം എന്നാണോ?"
"അങ്ങനെ അല്ല തമ്പ്രാ... തെക്കേലെ കേശവന്‍ വേലയില്‍ മിടുക്കനാ.. അവന്‍ കുറച്ചു ദിവസംകൂടെ നിന്നാല്‍ അടിയന്‌ ഒരു സഹായമായി"
"അപ്പൊ കേശവന്റെ കൃഷി ആരു നോക്കും ? അല്ലെങ്കിലേ അവന്‍ ആളൊരു മടിയനാ...രണ്ടും കൂടി ഇനിരണ്ടും കൂടി കള്ളും കുടിച്ചു നടക്കുമോ എന്നും എനിക്ക് സംശയം ഇല്ലാതില്ല.. അങ്ങനെ വല്ലതുംമനസ്സിലിരിപ്പുണ്ടോ?"
"ദൈവദോഷം പറയല്ലേ തമ്പ്രാ... നമ്മള്‍ രണ്ടു പേരും എല്ല് മുറിയെ പണിയെടുക്കും.. തമ്പ്രാന്‍പേടിക്കേണ്ട"
"കച്ചവടം ഒക്കെ മോശമാണെന്ന് പരമുവിന്‌ അറിയാലോ.. പത്തായത്തില്‍ ആണെങ്കില്‍ നെല്ലുംകഷ്ടിയാ... ഇപ്പ്രാവശ്യം മുണ്ട് മുറുക്കി കെട്ടേണ്ടി വരും.. ഞാന്‍ പറഞ്ഞു വരുന്നതു പരമുവിന്‌മനസ്സിലാവുന്നുണ്ടോ ?"
"ഉവ്വ് തമ്പ്രാ.. മനസ്സിലാവുന്നുണ്ട്.. അടിയന്‍ തയ്യാറാണ്... തമ്പ്രാന്‍ കല്പിച്ചാലും"
"കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ ഇവിടെ അന്യദേശക്കാര്‍ കുറെ പേരു വന്നിട്ടുണ്ടെന്ന് പരമുഅറിഞ്ഞു കാണുമല്ലോ... നോം പറഞ്ഞു എന്ന് മാത്രം.."
"മനസ്സിലായി തമ്പ്രാ !"
"എന്നാല്‍ പരമു പൊയ്കൊള്ളൂ !"
.
.
"ആഹാ.. തലവേദന ആണെന്നും പറഞ്ഞു ഉച്ചക്ക് ഓഫീസില്‍ നിന്നു പോയെന്ന് അറിഞ്ഞു. എന്ത് പറ്റി ?"
"... ഒന്നും പറയേണ്ട. പെര്‍ഫോര്‍മന്‍സ് അപ്പ്രൈസലിന്ടെ ഭാഗമായി ഇന്നു മാനേജരുമായിഇന്റര്‍വ്യൂ ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പോ ഓഫീസില്‍ ഇരിക്കാന്‍ തോന്നിയില്ല... ഇവിടെ വന്നുകിടന്നുറങ്ങി !"

6 comments:

  1. മനോഹരമായി താരതമ്യം ചെയ്തിരിക്കുന്നു..... ഒരു കണക്കിന് ഇപ്പൊ അങ്ങനെയൊക്കെ തന്നെയാ പാവം IT കാരുടെ കാര്യം ....എന്തായാലും രസ്സായി.. മാഷെ...

    ReplyDelete
  2. ഹ ഹ ഹ...അതും കലക്കി ട്ടോ...
    തമ്പ്രാന്‍-അടിയാളന്‍ ഭാഷ ഒന്നൂടെ ശ്രദ്ധിക്കാരുന്നുന്ന് തോന്നുണു ...

    ReplyDelete
  3. തേപ്പു കലക്കി മാഷെ!

    ReplyDelete
  4. @ കണ്ണനുണ്ണി
    IT മാത്രമല്ല ഒരുവിധം എല്ലായിടത്തും ഇതൊക്കെ തന്നെയാ അവസ്ഥ !

    @പാഷാണം
    പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ... അഭിപ്രായത്തിനു നന്ദി :)

    @സുധീഷ്‌
    താങ്ക് യു !

    ReplyDelete
  5. @rare rose
    കമന്റിനു നന്ദി :)

    ReplyDelete