"ദേ... ഇങ്ങോട്ട് നോക്കിക്കേ..."
"ഉം... എന്താ ?"
"ഇതു എന്താണെന്ന് പറയാമോ? "
"എവിടെ ?"
"ഈ കടലാസില്‍ കാണുന്നത്.... എന്താണെന്ന് പറ !"
"കുതിര !"
"കുതിരക്ക് തുമ്പിക്കൈ ഉണ്ടാവുമോ ? ഒന്ന് കൂടി നോക്കിക്കേ..."
"ആന ?"
"അതെ... ആന !"
"ഇതില്‍ ആനേടെ തല മാത്രമെ ഉള്ളല്ലോ "
"ബാക്കി വരയ്ക്കാന്‍ മറന്നു പോയതാ ... സാരമില്ല"
5 മിനിറ്റ് കഴിഞ്ഞ്...
"ഇതെന്താണെന്നു പറ !"
"എനിക്കറിയാം... ആന"
"ഹാവൂ.. മിടുക്കി!"
"അപ്പൊ അമ്മൂമ്മ പോയി വോട്ട് ചെയ്തിട്ട് വാ.. ഓര്‍മയുണ്ടല്ലോ... ആനയുടെ പടത്തിന്റെ അടുത്തുള്ള ബട്ടന്‍ അമര്‍ത്തുക... ഞാന്‍ ഈ ഓട്ടോയുടെ അടുത്ത് ഉണ്ടാവും"
Subscribe to:
Post Comments (Atom)
'ഫിറ്റ്' അമ്മൂമ്മ ആണോ?? :D
ReplyDeleteഅമ്മുമ്മക്ക് ആനേടെ വിലയാ...തിരഞ്ഞെടുപ്പ് വരുമ്പോ...
ReplyDelete@പാഷാണം
ReplyDeleteold age is like second childhood....
അമ്മൂമ്മ ഫിറ്റ് ആവണം എന്ന് നിര്‍ബന്ധം ഇല്ല !
@കണ്ണനുണ്ണി
സത്യം !