Tuesday, May 12, 2009

പാവം ഞാന്‍

സമയം രാത്രി 11:30. നിലാവത്ത് വിജനമായ വഴിയിലൂടെ അവള്‍ നടന്നു വരികയായിരുന്നു. നടത്തം എന്ന് പറയാന്‍ പറ്റില്ല. എത്രയും പെട്ടെന്ന് സ്വന്തം വീട്ടില്‍ എത്തുക. ഇതു മാത്രമായിരുന്നു അവളുടെ ലക്ഷ്യം. കുറച്ചകലെ റോഡിന്റെ അരികത്തു നിന്നു കൊണ്ടു ഞാന്‍ അവളുടെ പരിഭ്രമം കലര്‍ന്ന മുഖം കണ്ടു. വിടര്‍ന്ന കണ്ണുകള്‍. ചുവന്ന ചുണ്ട്. അല്പം മേക്കപ്പ്‌ ഇട്ടിട്ടുണ്ടോ എന്നൊരു സംശയം. അല്ല.. ഇട്ടിട്ടുണ്ട് ! കൈയില്‍ ഒരു ബാഗ്‌. ഒരു പക്ഷെ ഹോസ്റ്റലില്‍ നിന്നു അവധിക്കു വീട്ടില്‍ വരുന്നതാവം. എങ്കിലും രാത്രി ഒറ്റയ്ക്ക് ഇങ്ങനെ പോവുന്നല്ലോ... ധൈര്യം സമ്മതിച്ചേ പറ്റൂ ! എന്റെ ചിന്തകള്‍ കാട് കേറിക്കൊണ്ടിരുന്നു...

പൊടുന്നനെ അവള്‍ നിന്നു. മുന്നില്‍ ഉള്ള കുറ്റിക്കാട്ടിലേക്ക് അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു.അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചു. ചീവീടുകളുടെ കച്ചേരിക്ക്‌ ഭംഗം വരുത്തിക്കൊണ്ട് അവിടെ കുറെ കാലടിശബ്ധങ്ങള്‍ കേട്ടു. അവള്‍ അലറി വിളിച്ചോണ്ട് ഓടാന്‍ ശ്രമിച്ചു. പക്ഷെ അതിന് മുന്പ് തന്നെ നാലഞ്ചു പേരു ചേര്‍ന്ന ഒരു സംഘം അവളെ വളഞ്ഞു.

"രക്ഷിക്കണേ... ആരെങ്കിലും വരണേ... !" നിശബ്ദതയെ കീറിമുറിച്ച്‌ കൊണ്ടു നിലവിളികള്‍ മുഴങ്ങി. അവളുടെ രണ്ടു കൈയിലും പിടിത്തം വീണു. ബാഗ്‌ ആരോ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. അവള്‍ കുതറി മാറാന്‍ ശ്രമിച്ചു. പക്ഷെ ഒരു കൂട്ടം ചെന്നായ്ക്കള്‍ക്കു മുന്നില്‍ മാന്‍പേടയ്ക്ക് എത്ര നേരം പിടിച്ചു നില്ക്കാന്‍ പറ്റും ?

"എന്നെ ഒന്നു ചെയ്യരുതേ.... അയ്യോ ! ആരെങ്കിലും ഒന്നു വരണേ !" അവള്‍ നിലവിളിച്ചു കൊണ്ടിരുന്നു. പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല. രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷ ഒട്ടും തന്നെ വേണ്ട.

പ്രാണരക്ഷാര്‍ത്ഥം അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി. നിലാവിന്റെ വെളിച്ചത്തില്‍ ദൂരെ എന്റെ രൂപം അവള്‍ കണ്ടു. പ്രതീക്ഷയുടെ ചെറിയ ഒരു വെളിച്ചം അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടുവോ ? അവള്‍ എന്റെ നേരെ നോക്കി‌ നിലവിളിക്കാന്‍ തുടങ്ങി.

എന്ത് ചെയ്യും? അവളെ രക്ഷിക്കണം എന്നുണ്ട് . പക്ഷെ കൈകാലുകള്‍ അനങ്ങുന്നില്ല. ഒച്ചയുണ്ടാക്കി അക്രമികളുടെ ശ്രദ്ധ ആകര്‍ഷിക്കാം എന്ന് വിചാരിച്ചപ്പോള്‍ ശബ്ദം പുറത്തു വരുന്നില്ല. ഭയം കൊണ്ടാണോ? അതോ അവള്‍ എന്റെ ആരുമല്ല എന്ന തോന്നല്‍ കാരണമാണോ? അറിയില്ല... ഒന്നു ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ നിര്‍വികാരമായി നോക്കി നിന്നു.

അവള്‍ നിശബ്ദയായി തോല്‍വി സമ്മതിച്ചു. എല്ലാരും ചേര്ന്നു അവളെ കുറ്റിക്കാട്ടിന്റെ അകത്തേക്ക് വലിച്ചിഴചോണ്ട് പോയി. ആ കാഴ്ച കാണാനാവാതെ ചന്ദ്രന്‍ ഒരു മേഘത്തിനു പിന്നിലേക്കു മറഞ്ഞു. എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ മാത്രം.

നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തും. ഇങ്ങനെ ഒരു സംഭവം മുന്നില്‍ നടക്കുമ്പോള്‍ എന്ത് കൊണ്ടു പ്രതികരിച്ചില്ല... അതിനെതിരെ പോരാടിയില്ല? കണ്മുന്നില്‍ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങള്‍ നിസ്സഹായനായി കണ്ടു നില്‍ക്കാം എന്നല്ലാതെ കേവലം ഒരു പ്രതിമ മാത്രമായ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും ?

8 comments:

  1. പ്രതിമയുടെ വിലാപം..:(

    ReplyDelete
  2. ഇതെന്താ ?? പോസ്റ്റ്‌ വായിച്ചു എല്ലാരും പ്രതിമകള്‍ ആയോ ?

    :o :-/

    ReplyDelete
  3. ശരിക്കും നമ്മളൊക്കെ പലപ്പോഴും പ്രതിമകള്‍ ആവാറുണ്ട്... കടുത്ത അനീതികള്‍ കണ്ടാല്‍ പോലും പ്രതികരിക്കാത്ത ജീവനുള്ള പ്രതിമകള്‍.. പോസ്റ്റ്‌ നന്നായിട്ടോ..

    ReplyDelete
  4. ഹാവൂ... അവസാനം ഒരാളെങ്കിലും വാ തുറന്നു അഭിപ്രായം പറഞ്ഞല്ലോ....
    നന്ദിയുണ്ട് കണ്ണനുണ്ണി ! ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും പോസ്റ്റ്‌ വായിച്ചതിനും കമന്റ്‌ ഇട്ടതിനും ഒരുപാട് നന്ദി !

    കുറച്ചു നന്ദി rare rose നും ;)

    ReplyDelete
  5. ഇമോഷണല്‍ അത്യചാര്‍ ..!!!! ഫീല്‍ ആയി മക്കളെ .. ഫീല്‍ ആയി..!!! ഇത് ഒരു സെന്ടിമേന്ടല്‍ തേപ്പു ആയി പോയി.. :(

    ReplyDelete
  6. ninte pokku engottaanennokke eniku Manasilaakunnundu...eda ithinte second part aayi aa kuttikkaattil sambhavichathenthennu koodi ezhuthu

    ReplyDelete